രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍....! വയനാട് കള്ളാടി മണ്ണിടിച്ചിൽ; മന്ത്രിമാരോട് ഉടൻ വയനാട്ടിലേക്കെത്താൻ നിർദേശം, ടി സിദ്ദിഖുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍

രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍....! വയനാട് കള്ളാടി മണ്ണിടിച്ചിൽ; മന്ത്രിമാരോട് ഉടൻ വയനാട്ടിലേക്കെത്താൻ നിർദേശം, ടി സിദ്ദിഖുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍
Jul 7, 2026 12:31 PM | By VIPIN P V
#Latest News #Kalladi Landslide #Chief Minister #VD Satheesan #Minister T Siddique #Wayanad

മേപ്പാടി:( www.truevisionnews.com ) മണ്ണിടിച്ചിലിൻ്റെ സാഹചര്യത്തിൽ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ നിർദേശം. ജില്ലയില്‍ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. റവന്യൂ, കൃഷി മന്ത്രിമാരോടും വയനാട്ടില്‍ എത്താന്‍ നിര്‍ദേശം നല്‍കി. മീനങ്ങാടിയില്‍ നിന്നുള്ള എന്‍.ഡി.ആര്‍.എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തും.

കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.

കുറച്ച് മണിക്കൂറുകൾക്ക് മുൻപാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായത്. സ്ഥലത്ത് നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോൺക്രീറ്റ് മതിൽ ഉൾപ്പെടെ ഇടിഞ്ഞുവീണു.

കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണ് ജില്ലയിൽ പെയ്തത്. തൊഴിലാളികളും റോഡിൽ ഉണ്ടായിരുന്ന യാത്രക്കാരും മണ്ണിനടിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആശങ്ക. ഒരാളെ രക്ഷപ്പെടുത്തി. കല്പറ്റയിൽ നിന്നുള്ള അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് എത്തി. ബത്തേരിയിൽ നിന്നും മാനന്തവാടിയിൽ നിന്നും കൂടുതൽ യൂണിറ്റുകൾ മേപ്പാടിയിലേക്ക് തിരിച്ചു.

Content Highlight: ministers directed to reach wayanad in the wake of the landslide

#Latest News #Kalladi Landslide #Chief Minister #VD Satheesan #Minister T Siddique #Wayanad

Next TV

Related Stories
വിഷമം താങ്ങാനായില്ല...! പരീക്ഷയിൽ മാർക്ക് കുറഞ്ഞു; മലപ്പുറത്ത് പതിനെട്ടുകാരൻ ജീവനൊടുക്കി

Jul 7, 2026 01:43 PM

വിഷമം താങ്ങാനായില്ല...! പരീക്ഷയിൽ മാർക്ക് കുറഞ്ഞു; മലപ്പുറത്ത് പതിനെട്ടുകാരൻ ജീവനൊടുക്കി

പരീക്ഷയിൽ മാർക്ക് കുറഞ്ഞു, മലപ്പുറത്ത് പതിനെട്ടുകാരൻ...

Read More >>
വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

Jul 7, 2026 01:43 PM

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

വയനാട് കള്ളാടിയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ പതിനെട്ടോളം പേർ കുടുങ്ങിയതായി...

Read More >>
കോഴിക്കോട് പയ്യോളിയിൽ വയോധികയെ പീഡിപ്പിച്ച സംഭവം: മധ്യവയസ്‌കൻ അറസ്റ്റിൽ

Jul 7, 2026 01:36 PM

കോഴിക്കോട് പയ്യോളിയിൽ വയോധികയെ പീഡിപ്പിച്ച സംഭവം: മധ്യവയസ്‌കൻ അറസ്റ്റിൽ

കോഴിക്കോട് പയ്യോളിയിൽ വയോധികയെ പീഡിപ്പിച്ച മധ്യവയസ്‌കൻ...

Read More >>
വയനാട് കള്ളാടി മണ്ണിടിച്ചിൽ രണ്ട് മരണം; പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

Jul 7, 2026 01:20 PM

വയനാട് കള്ളാടി മണ്ണിടിച്ചിൽ രണ്ട് മരണം; പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട് കള്ളാടി മണ്ണിടിച്ചിൽ രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക്...

Read More >>
അതീവ ജാഗ്രതാ നി‍ർദ്ദേശം; വയനാടും കോഴിക്കോടും റെഡ് അല‍ർട്ട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അല‍ർട്ട്

Jul 7, 2026 01:12 PM

അതീവ ജാഗ്രതാ നി‍ർദ്ദേശം; വയനാടും കോഴിക്കോടും റെഡ് അല‍ർട്ട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അല‍ർട്ട്

കനത്ത മഴയെത്തുടർന്ന് വയനാട് തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ രണ്ട് ജില്ലകളിൽ റെഡ്...

Read More >>
Top Stories

News Roundup