കള്ളാടി മണ്ണിടിച്ചിൽ: 'മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം'; സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയെന്ന് പ്രതിപക്ഷ നേതാവ്

കള്ളാടി മണ്ണിടിച്ചിൽ: 'മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം'; സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയെന്ന് പ്രതിപക്ഷ നേതാവ്
Jul 7, 2026 04:43 PM | By VIPIN P V
#Latest News #Kalladi Landslide #Opposition Leader #Pinarayi Vijayan #Wayanad

കൽപ്പറ്റ: ( www.truevisionnews.com ) മേപ്പാടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുണ്ടെന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും പിണറായി പറഞ്ഞു. അടിയന്തര നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച ഉണ്ടായോ എന്ന് ഗൗരവത്തോടെ പരിശോധിക്കണമെന്നും പിണറായി വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

“വയനാട് മേപ്പാടി - കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെത്തുടര്‍ന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്. രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിത്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും പുറത്തെടുക്കാൻ അടിയന്തരമായ നടപടികള്‍ ആവശ്യമാണ്.

സർക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുകയാണ്”.

“ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും ധനസഹായവും ഉറപ്പുവരുത്തണം. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ചയും കുറ്റകരമായ അനാസ്ഥയും ഉണ്ടായിട്ടുണ്ടോ എന്ന ഗൗരവപൂര്‍വ്വമായ പരിശോധന ആവശ്യമാണ്”.-പിണറായി വിജയൻ ആവശ്യപ്പെട്ടു.

Content Highlight: Immediate financial assistance must be provided to the families of the deceased Leader of the Opposition extends support to the government's efforts

#Latest News #Kalladi Landslide #Opposition Leader #Pinarayi Vijayan #Wayanad

Next TV

Related Stories
മരണം മുന്നിൽ കണ്ട നിമിഷം; കുത്തിയൊലിച്ച് വരുന്നത് കണ്ട് ഓടി, നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജീവൻ തിരിച്ചുകിട്ടി; ഒഴുകിപ്പോയ ടാങ്കർ ലോറിക്കടിയിൽ നിന്ന് അത്ഭുത രക്ഷപ്പെടൽ

Jul 7, 2026 05:13 PM

മരണം മുന്നിൽ കണ്ട നിമിഷം; കുത്തിയൊലിച്ച് വരുന്നത് കണ്ട് ഓടി, നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജീവൻ തിരിച്ചുകിട്ടി; ഒഴുകിപ്പോയ ടാങ്കർ ലോറിക്കടിയിൽ നിന്ന് അത്ഭുത രക്ഷപ്പെടൽ

വയനാട് മേപ്പാടി മണ്ണിടിച്ചൽ , കള്ളാടി തുരങ്കപാത , മണ്ണിടിച്ചിലിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു...

Read More >>
മണ്ണിനടിയിൽ ജീവന്റെ തുടിപ്പുണ്ടോ...? തിരിച്ചറിയാൻ മൂവ്മെന്റ് ലോക്കേറ്റിംഗ് ക്യാമറയും കെഡാവർ നായ്ക്കളെയും എത്തിച്ചു, തിരച്ചിൽ തുടരുന്നു

Jul 7, 2026 05:05 PM

മണ്ണിനടിയിൽ ജീവന്റെ തുടിപ്പുണ്ടോ...? തിരിച്ചറിയാൻ മൂവ്മെന്റ് ലോക്കേറ്റിംഗ് ക്യാമറയും കെഡാവർ നായ്ക്കളെയും എത്തിച്ചു, തിരച്ചിൽ തുടരുന്നു

മണ്ണിനടിയിൽ ജീവന്റെ തുടിപ്പുണ്ടോ...? തിരിച്ചറിയാൻ മൂവ്മെന്റ് ലോക്കേറ്റിംഗ് ക്യാമറയും കെഡാവർ നായ്ക്കളെയും എത്തിച്ചു...

Read More >>
കള്ളാടി മണ്ണിടിച്ചിൽ; മരണം അഞ്ച് ആയി ഉയർന്നു, രക്ഷാപ്രവർത്തനം തുടരുന്നു

Jul 7, 2026 04:50 PM

കള്ളാടി മണ്ണിടിച്ചിൽ; മരണം അഞ്ച് ആയി ഉയർന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളാടി മണ്ണിടിച്ചിൽ, മരണം അഞ്ചായി ആയി ഉയർന്നു, രക്ഷാപ്രവർത്തനം...

Read More >>
കിണറ്റിൽ വീണ കാട്ടാന ഒടുവിൽ കാട്ടിലേക്ക്; കുട്ടമ്പുഴയിൽ ആന കിണറ്റിൽ വീണത് ഇന്ന് പുലർച്ചെ, നിരീക്ഷിക്കാൻ ഡ്രോൺ ക്യാമറകൾ

Jul 7, 2026 04:18 PM

കിണറ്റിൽ വീണ കാട്ടാന ഒടുവിൽ കാട്ടിലേക്ക്; കുട്ടമ്പുഴയിൽ ആന കിണറ്റിൽ വീണത് ഇന്ന് പുലർച്ചെ, നിരീക്ഷിക്കാൻ ഡ്രോൺ ക്യാമറകൾ

കുട്ടമ്പുഴയിൽ ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപെടുത്തി കാട്ടിലേക്ക് കയറ്റിവിട്ടു....

Read More >>
Top Stories

News Roundup