കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; കാണാതായവർക്ക് വേണ്ടി തെരച്ചിൽ ഊർജ്ജിതം, കേസെടുത്ത് പൊലീസ്

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; കാണാതായവർക്ക് വേണ്ടി തെരച്ചിൽ ഊർജ്ജിതം, കേസെടുത്ത് പൊലീസ്
Jul 7, 2026 05:07 PM | By Athira V
#Latest News #Kalladi Landslide #Wayanad Tunnel Road #Police Case

കൽപ്പറ്റ: ( www.truevisionnews.com) മേപ്പാടി മണ്ണിടിച്ചിലിൽ ദുരന്തത്തിൽ പൊലീസ് കേസെടുത്തു. മേപ്പാടി പൊലീസ് ആണ് കേസ് എടുത്തത്.

കള്ളാടി പാലത്തിലുണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതമാണെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നും മുഖ്യമന്ത്രി ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു.

മണ്ണിടിച്ചിലിൽ അഞ്ചുപേർ മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. അതേസമയം, മീനാക്ഷി എസ്റ്റേറ്റിൽ നിന്നുള്ള 21കുടുംബങ്ങളെ ചുളിക്ക ജിഎൽപി സ്കൂളിലേക്ക് മാറ്റി. നിലവിൽ പ്രദേശവാസികൾ ക്യാമ്പിൽ തുടരുകയാണ്.

കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എൻഡിആർഎഫ് ) രണ്ട് സംഘങ്ങളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

ആകെ 70 രക്ഷാപ്രവർത്തകരാണ് ഈ സംഘങ്ങളിലുള്ളത്. മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തുകയും ജീവനോടെ പുറത്തെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. നിലവിൽ ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

Content Highlight: Police have registered a case regarding the wayanad kalladi landslide tragedy

#Latest News #Kalladi Landslide #Wayanad Tunnel Road #Police Case

Next TV

Related Stories
'സർക്കാരിന് കൈകഴുകാൻ കഴിയില്ല; കൃത്യമായ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരും ഭരണകൂടവും എവിടെയായിരുന്നു', ദുരന്തം അങ്ങേയറ്റം വേദനാജനകമെന്ന് രാജീവ് ചന്ദ്രശേഖര്‍

Jul 7, 2026 06:01 PM

'സർക്കാരിന് കൈകഴുകാൻ കഴിയില്ല; കൃത്യമായ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരും ഭരണകൂടവും എവിടെയായിരുന്നു', ദുരന്തം അങ്ങേയറ്റം വേദനാജനകമെന്ന് രാജീവ് ചന്ദ്രശേഖര്‍

വയനാട്ടിലുണ്ടായ ദാരുണമായ മണ്ണിടിച്ചിൽ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ്...

Read More >>
'തേങ്ങ പത്തരച്ചാലും കറി താളല്ലേ...'; നിലവിളക്കിന് മുന്നിൽ ചെരിപ്പിട്ടെന്ന പേരിൽ ഐ.എം വിജയന് നേരെ ജാതീയധിക്ഷേപം

Jul 7, 2026 05:36 PM

'തേങ്ങ പത്തരച്ചാലും കറി താളല്ലേ...'; നിലവിളക്കിന് മുന്നിൽ ചെരിപ്പിട്ടെന്ന പേരിൽ ഐ.എം വിജയന് നേരെ ജാതീയധിക്ഷേപം

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം വിജയനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ...

Read More >>
മരണം മുന്നിൽ കണ്ട നിമിഷം; കുത്തിയൊലിച്ച് വരുന്നത് കണ്ട് ഓടി, നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജീവൻ തിരിച്ചുകിട്ടി; ഒഴുകിപ്പോയ ടാങ്കർ ലോറിക്കടിയിൽ നിന്ന് അത്ഭുത രക്ഷപ്പെടൽ

Jul 7, 2026 05:13 PM

മരണം മുന്നിൽ കണ്ട നിമിഷം; കുത്തിയൊലിച്ച് വരുന്നത് കണ്ട് ഓടി, നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജീവൻ തിരിച്ചുകിട്ടി; ഒഴുകിപ്പോയ ടാങ്കർ ലോറിക്കടിയിൽ നിന്ന് അത്ഭുത രക്ഷപ്പെടൽ

വയനാട് മേപ്പാടി മണ്ണിടിച്ചൽ , കള്ളാടി തുരങ്കപാത , മണ്ണിടിച്ചിലിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു...

Read More >>
Top Stories

News Roundup