'വയനാട്ടിലേത് മനുഷ്യനിർമിത മണ്ണിടിച്ചിൽ; അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയത് അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഒലിച്ചിറങ്ങിയത്' - പ്രതികരിച്ച് മന്ത്രി ടി. സിദ്ദിഖ്

'വയനാട്ടിലേത് മനുഷ്യനിർമിത മണ്ണിടിച്ചിൽ; അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയത് അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഒലിച്ചിറങ്ങിയത്' - പ്രതികരിച്ച് മന്ത്രി ടി. സിദ്ദിഖ്
Jul 7, 2026 01:09 PM | By VIPIN P V
#Latest News #Kalladi Landslide #Minister T Siddique #Wayanad

വയനാട്:( www.truevisionnews.com ) തുരങ്കപാത നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിന് സമീപത്തുണ്ടായ മണ്ണിടിച്ചിലിൽ പ്രതികരിച്ച് മന്ത്രി ടി. സിദ്ദിഖ്. മണ്ണിടിച്ചിൽ മനുഷ്യനിർമിതമാണെന്നും അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയത് അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഒലിച്ചിറങ്ങിയത് എന്നും മന്ത്രി വ്യക്തമാക്കി.

അപകടം വിഷമിപ്പിക്കുന്നു. അപകട സ്ഥലത്ത് കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് എന്നും മന്ത്രി അറിയിച്ചു. തുടക്കത്തിൽ തന്നെ അശാസ്ത്രീയമായി മണ്ണ് നിക്ഷേപിച്ചിരുന്നു. കൊങ്കൺ അധികൃതരുടെ മീറ്റിങ്ങിൽ ഉൾപ്പെടെ അപകടം സംഭവിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും നടപടി ഉണ്ടായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അപകടത്തെ സംബന്ധിക്കുന്ന പൂർണമായ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ എന്ന് മന്ത്രി എ.പി. അനിൽ കുമാർ പറഞ്ഞു. സാധ്യമായ ഫോഴ്സിനെ എല്ലാം അയച്ചിട്ടുണ്ട്. പ്രവൃത്തികൾക്ക് ശേഷം മണ്ണ് കൂട്ടിയിട്ടതാണ്. പ്രവൃത്തി തൽക്കാലം മുന്നോട്ടു പോകരുത്, നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടതാണ്. ഔദ്യോഗികമായി മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും എ.പി. അനിൽ കുമാർ കൂട്ടിച്ചേർത്തു.

ഒരു വീടും പള്ളിയും പൂർണമായും തകർന്നിട്ടുണ്ട്. സ്ഥലത്തെ ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലായി. ജോലിക്കാർ 15 പേരോളം ക്യാബിനകത്ത് ഉണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. പ്രദേശത്ത് തട്ടുകട നടത്തിയിരുന്ന കുടുംബവും മണ്ണിനടിയിൽ പെട്ടോ എന്നും സംശയമുണ്ട്. തൊഴിലാളികളായ 6പേരെ മേപ്പാടി വിംസ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ആശുപത്രിയിൽ എത്തിച്ചവരെല്ലാം അതിഥി തൊഴിലാളികളാണ്.

Content Highlight: t siddique says that wayanad kalladi landslide was man made

#Latest News #Kalladi Landslide #Minister T Siddique #Wayanad

Next TV

Related Stories
 'നിയമസഭയിലെ വാചകമടിയല്ല ഭരണം' ; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുഹമ്മദ് റിയാസ് രം​ഗത്ത്

Jul 8, 2026 04:34 PM

'നിയമസഭയിലെ വാചകമടിയല്ല ഭരണം' ; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുഹമ്മദ് റിയാസ് രം​ഗത്ത്

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുഹമ്മദ് റിയാസ് രം​ഗത്ത് ...

Read More >>
മൽസ്യ ബന്ധനത്തിനിടയിൽ കടലിൽ കുഴഞ്ഞുവീണു മരിച്ചു

Jul 8, 2026 04:18 PM

മൽസ്യ ബന്ധനത്തിനിടയിൽ കടലിൽ കുഴഞ്ഞുവീണു മരിച്ചു

മൽസ്യ ബന്ധനത്തിനിടയിൽ കടലിൽ കുഴഞ്ഞുവീണു...

Read More >>
കളിക്കുന്നതിനിടെ ഒന്നാംക്ലാസുകാരിയെ ശ‍ൗചാലയത്തിലെത്തിച്ച്‌ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകന്‌ 9 വർഷം തടവ് ശിക്ഷ

Jul 8, 2026 04:10 PM

കളിക്കുന്നതിനിടെ ഒന്നാംക്ലാസുകാരിയെ ശ‍ൗചാലയത്തിലെത്തിച്ച്‌ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകന്‌ 9 വർഷം തടവ് ശിക്ഷ

കളിക്കുന്നതിനിടെ ഒന്നാംക്ലാസുകാരിയെ ശ‍ൗചാലയത്തിലെത്തിച്ച്‌ ലൈംഗികാതിക്രമം, ബിജെപി പ്രവർത്തകന്‌ 9 വർഷം തടവ്...

Read More >>
എടിഎം കൗണ്ടറിന്റെ ചില്ല് ദേഹത്ത് വീണ് ബാങ്ക് ജീവനക്കാരൻ മരിച്ചു

Jul 8, 2026 04:03 PM

എടിഎം കൗണ്ടറിന്റെ ചില്ല് ദേഹത്ത് വീണ് ബാങ്ക് ജീവനക്കാരൻ മരിച്ചു

എടിഎം കൗണ്ടറിന്റെ ചില്ല് ദേഹത്ത് വീണ് ബാങ്ക് ജീവനക്കാരൻ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ 29-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 8, 2026 03:38 PM

കോഴിക്കോട് കുറ്റ്യാടിയിൽ 29-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുറ്റ്യാടിയിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories