എടിഎം കൗണ്ടറിന്റെ ചില്ല് ദേഹത്ത് വീണ് ബാങ്ക് ജീവനക്കാരൻ മരിച്ചു

എടിഎം കൗണ്ടറിന്റെ ചില്ല് ദേഹത്ത് വീണ് ബാങ്ക് ജീവനക്കാരൻ മരിച്ചു
Jul 8, 2026 04:03 PM | By VIPIN P V
#Latest News #Death #ATM Counter #Kanhangad

കാഞ്ഞങ്ങാട്: ( www.truevisionnews.com ) എടിഎം കൗണ്ടറിന്റെ ചില്ല് ദേഹത്ത് വീണ് കാഞ്ഞങ്ങാട് സ്വദേശിയായ ബാങ്ക് ജീവനക്കാരൻ മരിച്ചു. കർണാടക കോപ്പറേറ്റീവ് ബാങ്ക് അറ്റൻഡർ ബാലകൃഷ്ണൻ (56) ആണ് മരിച്ചത്.

ജോലി കഴിഞ്ഞ് സമീപത്തെ എടിഎം കൗണ്ടറിൽ പണമിടപാട് നടത്താൻ കയറിയ ബാലകൃഷ്ണൻ എടിഎം കൗണ്ടറിനുള്ളിൽ തെന്നി തലയിടിച്ച് വീഴുകയായിരുന്നു. ഇതിനിടയിൽ എടിഎം കൗണ്ടറിന്റെ ഗ്ലാസ് പൊട്ടി കൈയിലേക്ക് പതിക്കുകയും ചെയ്തു. സംഭവം ആദ്യം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് എടിഎം കൗണ്ടറിന് സമീപത്തുകൂടി പോയവരാണ് ബാലകൃഷ്ണനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മംഗലാപുരം വെൻലോക് ഹോസ്പിറ്റലിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

മംഗലാപുരത്ത് തന്നെ താമസിച്ച് ജോലി ചെയ്യുന്ന ബാലകൃഷ്ണൻ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് കാഞ്ഞങ്ങാട്ടേക്ക് വരുന്നത്. നിത്യാനന്ദ ആശ്രമത്തിന് സമീപത്തെ പരേതരായ ദാമോദരൻ - സരോജിനി ദമ്പതികളുടെ മകനാണ് ബാലകൃഷ്ണൻ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരും.

ഭാര്യ: ഭാരതി. മകൾ: ശ്രദ്ധ. സഹോദരങ്ങൾ: മംഗലാപുരത്തെ ബാങ്ക് ജീവനക്കാരായ ദിനകരൻ, ബാലചന്ദ്രൻ, ചന്ദ്രഹാസ (പ്രവാസി).

Content Highlight: Bank employee dies after ATM counter glass falls on him

#Latest News #Death #ATM Counter #Kanhangad

Next TV

Related Stories
 'നിയമസഭയിലെ വാചകമടിയല്ല ഭരണം' ; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുഹമ്മദ് റിയാസ് രം​ഗത്ത്

Jul 8, 2026 04:34 PM

'നിയമസഭയിലെ വാചകമടിയല്ല ഭരണം' ; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുഹമ്മദ് റിയാസ് രം​ഗത്ത്

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുഹമ്മദ് റിയാസ് രം​ഗത്ത് ...

Read More >>
മൽസ്യ ബന്ധനത്തിനിടയിൽ കടലിൽ കുഴഞ്ഞുവീണു മരിച്ചു

Jul 8, 2026 04:18 PM

മൽസ്യ ബന്ധനത്തിനിടയിൽ കടലിൽ കുഴഞ്ഞുവീണു മരിച്ചു

മൽസ്യ ബന്ധനത്തിനിടയിൽ കടലിൽ കുഴഞ്ഞുവീണു...

Read More >>
കളിക്കുന്നതിനിടെ ഒന്നാംക്ലാസുകാരിയെ ശ‍ൗചാലയത്തിലെത്തിച്ച്‌ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകന്‌ 9 വർഷം തടവ് ശിക്ഷ

Jul 8, 2026 04:10 PM

കളിക്കുന്നതിനിടെ ഒന്നാംക്ലാസുകാരിയെ ശ‍ൗചാലയത്തിലെത്തിച്ച്‌ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകന്‌ 9 വർഷം തടവ് ശിക്ഷ

കളിക്കുന്നതിനിടെ ഒന്നാംക്ലാസുകാരിയെ ശ‍ൗചാലയത്തിലെത്തിച്ച്‌ ലൈംഗികാതിക്രമം, ബിജെപി പ്രവർത്തകന്‌ 9 വർഷം തടവ്...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ 29-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 8, 2026 03:38 PM

കോഴിക്കോട് കുറ്റ്യാടിയിൽ 29-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുറ്റ്യാടിയിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories