കളിക്കുന്നതിനിടെ ഒന്നാംക്ലാസുകാരിയെ ശ‍ൗചാലയത്തിലെത്തിച്ച്‌ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകന്‌ 9 വർഷം തടവ് ശിക്ഷ

കളിക്കുന്നതിനിടെ ഒന്നാംക്ലാസുകാരിയെ ശ‍ൗചാലയത്തിലെത്തിച്ച്‌ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകന്‌ 9 വർഷം തടവ് ശിക്ഷ
Jul 8, 2026 04:10 PM | By VIPIN P V
#Latest News #Sexually Assault #BJP worker #Sentenced #Thalassery

തലശേരി: ( www.truevisionnews.com ) കളിച്ചുകൊണ്ടിരുന്ന ആറ്‌വയസുകാരിയെ എടുത്തുകൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ ബിജെപി പ്രവർത്തകന് ഒമ്പതു വർഷം തടവും 30,000 രൂപപിഴയും ശിക്ഷ. തലശേരി എംഎം റോഡ്‌ പഞ്ചമഹലിൽ ജി സതീശനെ(42)യാണ്‌ തലശേരി അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്‌ജി എസ്‌ രശ്‌മി ശിക്ഷിച്ചത്‌. പിഴയടച്ചില്ലെങ്കിൽ ആറ്‌മാസം കുടി തടവ്‌ അനുഭവിക്കണം.

2024 ഒക്‌ടോബർ 27ന്‌ വൈകിട്ട്‌ തലശേരിക്കടുത്ത വാടിക്കലിലാണ്‌ സംഭവം. കളിക്കുന്നതിനിടെ ഒന്നാംക്ലാസുകാരിയെ ശ‍ൗചാലയത്തിലെത്തിച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്നാണ്‌ കേസ്‌. പരാതി പിൻവലിക്കാൻ കുട്ടിയുടെ രക്ഷിതാക്കളുടെ മേൽ സമ്മർദമുണ്ടായിരുന്നു.

സിപിഐ എം ഇല്ലിക്കുന്ന്‌ ബ്രാഞ്ചംഗവും ഓട്ടോറിക്ഷ ഡ്രൈവറുമായ രഞ്ജിത്തിനെ തലശേരി ലോഗൻസ്‌ റോഡിൽ വാഹനം തടഞ്ഞുനിർത്തി വെട്ടിക്കൊന്ന കേസിൽ രണ്ടാം പ്രതിയായിരുന്നു സതീശൻ. മറ്റു നിരവധ കേസുകളും ഇയാൾക്കെതിരെയുണ്ട്‌.

തലശേരി എസ്‌ഐ വി വി ദീപ്‌തിയാണ്‌ കേസെടുത്തത്‌. എസ്‌ഐമാരായ ടിപി രജീഷ്‌, ബിനു തോമസ്‌ എന്നിവർ അന്വേഷിച്ചു. ഒളിവിൽപോയ പ്രതിയെ എറണാകുളത്തുനിന്നാണ്‌ പിടിച്ചത്‌. പ്രോസിക്യുഷന്‌ വേണ്ടി പബ്ലിക്‌ പ്രോസിക്യുട്ടർ പി എം ഭാസുരി ഹാജരായി.

Content Highlight: BJP worker sentenced to 9 years in prison for sexually assaulting a first-grade girl after taking her to the restroom while she was playing

#Latest News #Sexually Assault #BJP worker #Sentenced #Thalassery

Next TV

Related Stories
 'നിയമസഭയിലെ വാചകമടിയല്ല ഭരണം' ; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുഹമ്മദ് റിയാസ് രം​ഗത്ത്

Jul 8, 2026 04:34 PM

'നിയമസഭയിലെ വാചകമടിയല്ല ഭരണം' ; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുഹമ്മദ് റിയാസ് രം​ഗത്ത്

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുഹമ്മദ് റിയാസ് രം​ഗത്ത് ...

Read More >>
മൽസ്യ ബന്ധനത്തിനിടയിൽ കടലിൽ കുഴഞ്ഞുവീണു മരിച്ചു

Jul 8, 2026 04:18 PM

മൽസ്യ ബന്ധനത്തിനിടയിൽ കടലിൽ കുഴഞ്ഞുവീണു മരിച്ചു

മൽസ്യ ബന്ധനത്തിനിടയിൽ കടലിൽ കുഴഞ്ഞുവീണു...

Read More >>
എടിഎം കൗണ്ടറിന്റെ ചില്ല് ദേഹത്ത് വീണ് ബാങ്ക് ജീവനക്കാരൻ മരിച്ചു

Jul 8, 2026 04:03 PM

എടിഎം കൗണ്ടറിന്റെ ചില്ല് ദേഹത്ത് വീണ് ബാങ്ക് ജീവനക്കാരൻ മരിച്ചു

എടിഎം കൗണ്ടറിന്റെ ചില്ല് ദേഹത്ത് വീണ് ബാങ്ക് ജീവനക്കാരൻ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ 29-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 8, 2026 03:38 PM

കോഴിക്കോട് കുറ്റ്യാടിയിൽ 29-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുറ്റ്യാടിയിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories