'കള്ളാടി ദുരന്തം അങ്ങേയറ്റം ദാരുണം, സിപിഎം പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങും'- എം.വി. ഗോവിന്ദൻ മാസ്റ്റർ

'കള്ളാടി ദുരന്തം അങ്ങേയറ്റം ദാരുണം, സിപിഎം പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങും'- എം.വി. ഗോവിന്ദൻ മാസ്റ്റർ
Jul 7, 2026 07:31 PM | By Athira V
#Latest News #Wayanad #Kalladi Landslide #M V Govindan #CPIM

തിരുവനന്തപുരം: ( www.truevisionnews.com)യനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.

ദുരന്തത്തിൽ ജീവൻ നഷ്ടമായ തൊഴിലാളികളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഗോവിന്ദൻ, സർക്കാർ സംവിധാനങ്ങളുടെയും ദുരന്തനിവാരണ വകുപ്പിന്റെയും നേതൃത്വത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം നിന്ന് ആവശ്യമായ സഹായങ്ങൾ നൽകാൻ സി പി എം പ്രവർത്തകർ രംഗത്തിറങ്ങുമെന്നും വ്യക്തമാക്കി.

മണ്ണിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും പുറത്തെത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ദുരന്തത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും അടിയന്തര ധനസഹായവും ഉറപ്പാക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മേപ്പാടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുണ്ടെന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും പിണറായി പറഞ്ഞു.

അടിയന്തര നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച ഉണ്ടായോ എന്ന് ഗൗരവത്തോടെ പരിശോധിക്കണമെന്നും പിണറായി വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

Content Highlight: Wayanad Kalladi landslide tragedy, CPM State Secretary M.V. Govindan Master

#Latest News #Wayanad #Kalladi Landslide #M V Govindan #CPIM

Next TV

Related Stories
കള്ളാടി ദുരന്തം: മേപ്പാടി പോളിടെക്നിക് കോളേജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു; 27 കുടുംബങ്ങളിലെ 94 പേരെ മാറ്റി

Jul 7, 2026 07:22 PM

കള്ളാടി ദുരന്തം: മേപ്പാടി പോളിടെക്നിക് കോളേജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു; 27 കുടുംബങ്ങളിലെ 94 പേരെ മാറ്റി

കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് മേപ്പാടി പൊളിടെക്നിക്ക് കോളജിൽ ദുരിതാശ്വാസ ക്യാമ്പ്...

Read More >>
 കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 7, 2026 06:53 PM

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട് റെഡ് അലേർട്ട്, കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
കള്ളാടി മണ്ണിടിച്ചിൽ ; 'രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട അപക്വ പ്രസ്താവനകൾക്കും പരസ്പര പഴിചാരലുകൾക്കുമുള്ള സമയമല്ലിത്' - പിഎ മുഹമ്മദ് റിയാസ്

Jul 7, 2026 06:51 PM

കള്ളാടി മണ്ണിടിച്ചിൽ ; 'രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട അപക്വ പ്രസ്താവനകൾക്കും പരസ്പര പഴിചാരലുകൾക്കുമുള്ള സമയമല്ലിത്' - പിഎ മുഹമ്മദ് റിയാസ്

വയനാട് മേപ്പാടി–കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ബേപ്പൂർ...

Read More >>
Top Stories

News Roundup