കുടുംബം ഒന്നാകെ ജയിലിലേക്ക് ....! വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡനം; അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷം തടവ്

കുടുംബം ഒന്നാകെ ജയിലിലേക്ക് ....! വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡനം; അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷം തടവ്
Jul 7, 2026 06:44 PM | By VIPIN P V
#Latest News #POCSO Case #Court Sentenced #Thiruvananthapuram

തിരുവനന്തപുരം: ( www.truevisionnews.com ) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷം വീതം കഠിനതടവ്. കുറ്റിയത്ത്കുഴി സ്വദേശികളായ അജേഷ്, സഹോദരൻ അഭിലാഷ്, ഇവരുടെ മാതാവ് ലളിത എന്നിവരെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശവാസിയായ പെൺകുട്ടിയെ ഒന്നാം പ്രതിയായ അജേഷ് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടർന്ന് അമ്മയുടെയും സഹോദരന്റെയും സഹായത്തോടെ പെൺകുട്ടിയെ കെണിയിൽ പെടുത്തുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.

പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടതിനെ തുടർന്നാണ് കോടതി കടുത്ത ശിക്ഷാവിധി പ്രസ്താവിച്ചത്. പിഴത്തുകയും പ്രതികൾ ഒടുക്കേണ്ടതുണ്ട്. കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കാട്ടാക്കട പൊലീസിന് കോടതിയുടെ വിധിന്യായം നിർണായക നേട്ടമായി.

Content Highlight: Mother and two children sentenced to 25 years in prison in a POCSO case in Thiruvananthapuram

#Latest News #POCSO Case #Court Sentenced #Thiruvananthapuram

Next TV

Related Stories
'കള്ളാടി ദുരന്തം അങ്ങേയറ്റം ദാരുണം, സിപിഎം പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങും'- എം.വി. ഗോവിന്ദൻ മാസ്റ്റർ

Jul 7, 2026 07:31 PM

'കള്ളാടി ദുരന്തം അങ്ങേയറ്റം ദാരുണം, സിപിഎം പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങും'- എം.വി. ഗോവിന്ദൻ മാസ്റ്റർ

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ...

Read More >>
കള്ളാടി ദുരന്തം: മേപ്പാടി പോളിടെക്നിക് കോളേജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു; 27 കുടുംബങ്ങളിലെ 94 പേരെ മാറ്റി

Jul 7, 2026 07:22 PM

കള്ളാടി ദുരന്തം: മേപ്പാടി പോളിടെക്നിക് കോളേജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു; 27 കുടുംബങ്ങളിലെ 94 പേരെ മാറ്റി

കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് മേപ്പാടി പൊളിടെക്നിക്ക് കോളജിൽ ദുരിതാശ്വാസ ക്യാമ്പ്...

Read More >>
 കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 7, 2026 06:53 PM

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട് റെഡ് അലേർട്ട്, കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
കള്ളാടി മണ്ണിടിച്ചിൽ ; 'രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട അപക്വ പ്രസ്താവനകൾക്കും പരസ്പര പഴിചാരലുകൾക്കുമുള്ള സമയമല്ലിത്' - പിഎ മുഹമ്മദ് റിയാസ്

Jul 7, 2026 06:51 PM

കള്ളാടി മണ്ണിടിച്ചിൽ ; 'രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട അപക്വ പ്രസ്താവനകൾക്കും പരസ്പര പഴിചാരലുകൾക്കുമുള്ള സമയമല്ലിത്' - പിഎ മുഹമ്മദ് റിയാസ്

വയനാട് മേപ്പാടി–കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ബേപ്പൂർ...

Read More >>
Top Stories

News Roundup