കള്ളാടി ദുരന്തം: മേപ്പാടി പോളിടെക്നിക് കോളേജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു; 27 കുടുംബങ്ങളിലെ 94 പേരെ മാറ്റി

കള്ളാടി ദുരന്തം: മേപ്പാടി പോളിടെക്നിക് കോളേജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു; 27 കുടുംബങ്ങളിലെ 94 പേരെ മാറ്റി
Jul 7, 2026 07:22 PM | By Athira V
#Latest News #Kalladi Landslide #Wayanad #Meppadi Polytechnic College #Relief Camp

വയനാട് : ( www.truevisionnews.com ) കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് മേപ്പാടി പൊളിടെക്നിക്ക് കോളജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

മണ്ണിടിച്ചിൽ ഉണ്ടായതിന് സമീപത്തെ മീനാക്ഷി എസ്റ്റേറ്റ്, അരണമല ഉന്നതി എന്നിവിടങ്ങളിലെ കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.നിലവിൽ 27 കുടുംബങ്ങളിൽ നിന്നുള്ള 94 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.

മണ്ണിടിച്ചിൽ ഉണ്ടായതിന് തൊട്ടുമുട്ടിയാണ് മീനാക്ഷി എസ്റ്റേറ്റ്. അപകട സാധ്യത മുൻ നിർത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്. മണ്ണിടിച്ചിൽ നേരിട്ട് കണ്ടതിന്റെ ആഘാതത്തിൽ നിന്നും ഇവർ മുക്തരായിട്ടില്ല.

ചുളിക്ക GLP സ്‌കൂളിലാണ് ആദ്യം ക്യാമ്പ് ആരംഭിച്ചത്. കൂടുതൽ സൗകര്യം പരിഗണിച്ചാണ് ക്യാമ്പ് മേപ്പാടി പൊളിടെക്നിക്ക് കോളജിലേക്ക് മാറ്റിയത്. ദുരിത ബാധിതർക്കുള്ള സൗകര്യങ്ങൾ ഒരുക്കിയതായി അധികൃതർ വ്യക്തമാക്കി. മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് ജില്ലാതല കണ്ട്രോൾ റൂം നമ്പർ 04936-288750.

അരണമല ഉന്നതിയിൽ നിന്നുള്ള കൂടുതൽ ആളുകളെ ക്യാമ്പിലേക്ക് മാറ്റും. ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രങ്ങൾ തുറക്കാൻ ജില്ല കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി. മരിച്ചവർ അതിഥി തൊഴിലാളികളാണ്.

കാണാതായ ഏഴുപേർക്കായി തിരച്ചിൽ തുടരുകയാണ്. പരുക്കേറ്റ ഏഴുപേർ മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. അതിൽ തന്നെ ICU-വിലുള്ള രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. 19 കാരനായ മധ്യപ്രദേശ് സ്വദേശി ദിലീപിന്റെ ശസ്ത്രക്രിയ ഇന്ന് തന്നെ നടക്കും.

ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഊർജിത രക്ഷാപ്രവർത്തനം സ്ഥലത്ത് നടക്കുകയാണ്. മണ്ണിനടിയിൽ കൂടുതൽപേർ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാൻ കഡാവർ നായക്ക് ഉപയോഗിച്ച് പരിശോധന തുടരുകയാണ്.

മേപ്പാടിയെ ചൂരൽമലയുമായി ബന്ധിപ്പിക്കുന്ന മീനാക്ഷിപ്പാലമാണ് മണ്ണിനടിയിലായിരിക്കുന്നത്. മേപ്പാടിയെയും ചൂരൽമലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. വയനാട്ടിലെ തുരങ്കപാതാ പ്രവേശന ഭാഗത്തെ മണ്ണ് കുത്തിയൊലിച്ച് രാവിലെ പതിനൊന്നേ കാലോടെയായിരുന്നു അപകടം ഉണ്ടായത്.

Content Highlight: relief camp has been opened at Meppadi Polytechnic College following the Kalladi landslide

#Latest News #Kalladi Landslide #Wayanad #Meppadi Polytechnic College #Relief Camp

Next TV

Related Stories
'കള്ളാടി ദുരന്തം അങ്ങേയറ്റം ദാരുണം, സിപിഎം പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങും'- എം.വി. ഗോവിന്ദൻ മാസ്റ്റർ

Jul 7, 2026 07:31 PM

'കള്ളാടി ദുരന്തം അങ്ങേയറ്റം ദാരുണം, സിപിഎം പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങും'- എം.വി. ഗോവിന്ദൻ മാസ്റ്റർ

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ...

Read More >>
 കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 7, 2026 06:53 PM

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട് റെഡ് അലേർട്ട്, കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
കള്ളാടി മണ്ണിടിച്ചിൽ ; 'രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട അപക്വ പ്രസ്താവനകൾക്കും പരസ്പര പഴിചാരലുകൾക്കുമുള്ള സമയമല്ലിത്' - പിഎ മുഹമ്മദ് റിയാസ്

Jul 7, 2026 06:51 PM

കള്ളാടി മണ്ണിടിച്ചിൽ ; 'രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട അപക്വ പ്രസ്താവനകൾക്കും പരസ്പര പഴിചാരലുകൾക്കുമുള്ള സമയമല്ലിത്' - പിഎ മുഹമ്മദ് റിയാസ്

വയനാട് മേപ്പാടി–കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ബേപ്പൂർ...

Read More >>
Top Stories










News Roundup