പുതുമുഖ താരങ്ങളെ അണിനിരത്തി പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി രാജസ്ഥാനില്‍ ചിത്രീകരിച്ച മലയാള ചിത്രം 'പിപ്പലാന്ത്രി' റിലീസിനൊരുങ്ങി. സിക്കമോര്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ നവാഗതമായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ചിത്രം പൂര്‍ത്തിയായി.
ചിത്രത്തിലെ ഗാനം കഴിഞ്ഞദിവസം മലയാളത്തിലെ താരങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ് 'പിപ്പലാന്ത്രി'യുടെ കഥാസാരം.
രാജസ്ഥാന് ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ചതാണ് ഈ സിനിമയുടെ പുതുമ. പൂര്‍ണ്ണമായും രാജസ്ഥാന് കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.
അവിടങ്ങളിലെ ഗ്രാമീണരുടെ ആചാരങ്ങളും ആഘോഷങ്ങളും നേരിട്ട് ചിത്രീകരിക്കുകയായിരുന്നു. മലയാളസിനിമയില്‍ തന്നെ അപൂര്‍വ്വമായ ഒരു അനുഭവമായിരുന്നു രാജസ്ഥാനിലെ ചിത്രീകരണമെന്ന് സംവിധായകന് ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു.
'സിനിമയ്ക്ക് വേണ്ടി പ്രത്യേകിച്ച് ഞങ്ങള്‍ ഒന്നും ഷൂട്ട് ചെയ്തിട്ടില്ല. ഗ്രാമങ്ങളിലെ പൗരാണിക ആചാരങ്ങള്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രീകരിക്കാനായത് .കൃത്രിമമായിട്ടൊന്നും ചെയ്തിട്ടില്ല. ഗ്രാമ മുഖ്യന്മാരുടെ അനുമതിയോടെ നൂറ്കണക്കിന് ഗ്രാമവാസികളെ അണിനിരത്തിയായിരുന്നു 'പിപ്പരാന്ത്രി'യുടെ ചിത്രീകരണം. സംവിധായകന് ചൂണ്ടിക്കാട്ടി.
പെണ്‍ഭ്രൂണഹത്യയുടെ സാമൂഹിക രാഷ്ട്രീയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ചരിത്രപരമായ ഒട്ടേറെ വിഷയങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.ഗൗരവമേറിയ സാമൂഹിക പ്രശ്നമാണ് 'പിപ്പരാന്ത്രി'യിലൂടെ ദൃശ്യവത്ക്കരിക്കുന്നതെന്നും സംവിധായകന് ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു. മലയാളസിനിമയില്‍ ഇതുവരെ ചര്‍ച്ച ചെയ്യാത്ത പ്രമേയമാണ് 'പിപ്പലാന്ത്രി'യുടേത്.
മലയാളസിനിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ലൊക്കേഷനുകള്‍ ഈ സിനിമയുടെ മറ്റൊരു പുതുമയാണ്. രാജസ്ഥാന് ഗ്രാമങ്ങളുടെ ദൃശ്യഭംഗി മനോഹരമായി സിനിമയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. മനോഹരങ്ങളായ പാട്ടുകളും ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.
സിനിമയുടെ കുറച്ചുഭാഗം കേരളത്തിലും ചിത്രീകരിച്ചിട്ടുണ്ട്. അഭിനേതാക്കള്‍ - സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ് തുടങ്ങിയവരാണ് .ബാനര്‍ - സിക്കമോര്‍ ഫിലിം ഇന്റര്‍നാഷണല്‍ ,
സംവിധാനം- ഷോജി സെബാസ്റ്റ്യന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രൊഫ. ജോണ്‍ മാത്യൂസ്, ക്യാമറ- സിജോ എം എബ്രഹാം, തിരക്കഥ - ഷെല്ലി ജോയ് , ഷോജി സെബാസ്റ്റ്യന്‍, എഡിറ്റര്‍ - ഇബ്രു എഫ് എക്സ്, ഗാനരചന- ചിറ്റൂര്‍ ഗോപി, ജോസ് തോന്നിയാമല, സംഗീതം- ഷാന്റി ആന്റണി, ആര്‍ട്ട് - രതീഷ്, കോസ്റ്റ്യൂം ഡിസൈനര്‍ - ബെന്‍സി കെ ബി, മേക്കപ്പ് - മിനി സ്റ്റൈല്‍മേക്ക്,
അസോസിയേറ്റ് ഡയറക്ടര്‍ - സജേഷ് സജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ് - ജോഷി നായര്‍, രാകേഷ് ബാബു, പ്രൊഡക്ഷന്‍ മാനേജര്‍ എ കെ വിജയന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രൊ. ജോണ്‍ മാത്യൂസ്, സ്റ്ല്‍സ് - മെഹ്രാജ്, പി ആര് ഒ - പി ആര് സുമേരന്‍.
The Malayalam movie 'Pippalandri', which was shot in Rajasthan with the story of female feticide, is getting ready for release. The film, directed by newcomer Shoji Sebastian under the banner of Sycamore Film International, has been completed.