---
title: "#viral | 'ശ്ശോ നിന്റൊരു ബുദ്ധി', യുവാവ് ഇസ്തിരിയിടുന്നത് എങ്ങനെയെന്ന് കണ്ടോ? വൈറലായി വീഡിയോ"
english_title: "#man #ironing #shirt #with #pressure #cooker"
publisher: "moviemax.in"
canonical_url: "https://moviemax.in/news/203678/man-ironing-shirt-with-pressure-cooker"
published_at: "2024-05-07T11:45:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639c740542cc_viral.jpg"
keywords: []
---

# #viral | 'ശ്ശോ നിന്റൊരു ബുദ്ധി', യുവാവ് ഇസ്തിരിയിടുന്നത് എങ്ങനെയെന്ന് കണ്ടോ? വൈറലായി വീഡിയോ

> **Lead Summary:** **സോ**ഷ്യൽ മീഡിയ സജീവമായതോടെ രസകരമായ ഓരോ വീഡിയോകളും ചിത്രങ്ങളും നാം കാണാറുണ്ട്. ചില വീഡിയോയൊക്കെ കാണുമ്പോൾ, 'നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ' എന്ന് നമ്മൾ ചോദിച്ചുപോകും. ഇത്തരം വീഡിയോ ചെയ്യുന്ന കാര്യത്തിൽ ഇന്ത്യക്കാർ ഒട്ടും പിന്നിലല്ല.

## Article Content

**സോ**ഷ്യൽ മീഡിയ സജീവമായതോടെ രസകരമായ ഓരോ വീഡിയോകളും ചിത്രങ്ങളും നാം കാണാറുണ്ട്. ചില വീഡിയോയൊക്കെ കാണുമ്പോൾ, 'നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ' എന്ന് നമ്മൾ ചോദിച്ചുപോകും. ഇത്തരം വീഡിയോ ചെയ്യുന്ന കാര്യത്തിൽ ഇന്ത്യക്കാർ ഒട്ടും പിന്നിലല്ല.

'ഇന്ത്യക്കാരുടെ ഒരു ബുദ്ധിയെ' എന്ന് ലോകത്തെക്കൊണ്ട് പറയിക്കാൻ തക്കതായ പല കാര്യങ്ങളും അത്തരം വീഡിയോകളിൽ കാണാം. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും. ഒരാൾ പ്രഷർ കുക്കർ കൊണ്ട് തന്റെ ഷർട്ട് ഇസ്തിരിയിടുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

വീഡിയോയിൽ ഒരു വീടിന്റെ അടുക്കളയാണ് കാണുന്നത്. ​ഗ്യാസ് അടുപ്പിൽ ഒരു കുക്കർ വച്ചിട്ടുണ്ട്. നിലത്ത് വിരിച്ചിരിക്കുന്ന തുണിയിൽ ഒരു ചുവന്ന ഷർട്ട് ഇസ്തിരിയിടാൻ വേണ്ടി വച്ചിരിക്കുന്നതും കാണാം. പിന്നെ കാണുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ചയാണ്. യുവാവ് ​ഗ്യാസ് അടുപ്പിൽ നിന്നും ആവി പോയിക്കൊണ്ടിരിക്കുന്ന കുക്കർ എടുത്ത് വളരെ വേ​ഗത്തിൽ ഷർട്ട് ഇസ്തിരിയിടുന്നു.

ആദ്യം ഒരു ഭാ​ഗം ഇസ്തിരിയിട്ട ശേഷം മറുഭാ​ഗവും ഇസ്തിരിയിടുന്നതും കാണാം. എന്തായാലും, പ്രഷർ കുക്കർ കൊണ്ട് ഇസ്തിരിയിടാൻ സാധിക്കുന്നുണ്ട് എന്നാണ് യുവാവിന്റെ വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ ശ്രദ്ധ പിടിച്ചുപറ്റി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

നേരത്തെയും ഇതുപോലെയുള്ള വീഡിയോ വൈറലായിട്ടുണ്ട്. ഒരു യുവതി ഇൻഡക്ഷൻ സ്റ്റൗവിൽ ഒരു പ്രഷർ കുക്കർ വച്ചിരിക്കുന്നതും. പ്രഷർ കുക്കർ യുവതി കരുതിയിരുന്ന അത്രയും ചൂടായി എന്ന് തോന്നിയപ്പോൾ അതെടുത്ത് ഒരു ഷർട്ട് ഇസ്തിരിയിടുന്നതുമായിരുന്നു ആ വീഡിയോയിൽ ഉണ്ടായിരുന്നത്. ആ വീഡിയോയ്ക്കും ഇതുപോലെ തന്നെ ആൾക്കാരുടെ രസകരമായ കമന്റുകൾ വന്നിരുന്നു.

എന്തായാലും, പ്രഷർ കുക്കർ ഒരു അപകടം പിടിച്ച സാധനമാണെന്ന് ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ മറന്നുപോകരുതേ.

### Related Links & Sources
- [Original Story Source](https://moviemax.in/news/203678/man-ironing-shirt-with-pressure-cooker)