---
title: "#kanakalatha | രോഗദുരിതങ്ങളുടെ അവസാനകാലം, ഓർമയിൽ അനേകം വേഷങ്ങൾ; വിടപറഞ്ഞ് കനകലത "
english_title: "#actor #kanakalatha #malayalam #passed #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/203582/actor-kanakalatha-malayalam-passed-away"
published_at: "2024-05-06T22:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639093dc4f3f_kanakalatha.jpg"
keywords: []
---

# #kanakalatha | രോഗദുരിതങ്ങളുടെ അവസാനകാലം, ഓർമയിൽ അനേകം വേഷങ്ങൾ; വിടപറഞ്ഞ് കനകലത 

> **Lead Summary:** **നടി **കനകലതയുടെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങി സിനിമ ലോകം. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ദുരിതാവസ്ഥയിലായിരുന്നു.

## Article Content

**നടി **കനകലതയുടെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങി സിനിമ ലോകം. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ദുരിതാവസ്ഥയിലായിരുന്നു.

കഴിഞ്ഞവർഷം സഹോദരി വിജയമ്മ ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണു കനകലതയുടെ അസുഖത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. 2021 മുതലാണ് നടിയിൽ രോഗലക്ഷണങ്ങൾ കണ്ടതും രൂക്ഷമായതും. ഉറക്കക്കുറവായിരുന്നു തുടക്കം.

2022 ഓഗസ്റ്റിൽ ഡോക്ടറെ കണ്ടതിനെ തുടർന്നു ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്നു കണ്ടുപിടിച്ചു. എംആർഐ സ്കാനിൽ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി.

16 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം നേടിയ കനകലതയ്ക്കു മക്കളില്ല. പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനം പ്രത്യക്ഷപ്പെട്ടത്.

ആരോഗ്യം മോശമായതുകൊണ്ട് സിനിമകളും സീരിയലും ഒഴിവാക്കി. ‘അമ്മ’ സംഘടനയുടെ ഇന്‍ഷുറന്‍സും ആത്മയില്‍നിന്നും ചലച്ചിത്ര അക്കാദമിയില്‍നിന്നും ലഭിച്ച ധനസഹായവും കൊണ്ടാണ് ചികിത്സ നടത്തിയിരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/203582/actor-kanakalatha-malayalam-passed-away)