(moviemax.in) കാസ്റ്റിംഗ് കൗച്ചിന് ഇരയായ പല നായികമാരും സിനിമാ സീരിയൽ മേഖലകളിലുണ്ട്. അങ്ങനെ ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയ നടിയാണ് മോണാലിസ. ബോജ്പൂരി സിനിമയിലെ മിന്നും താരമാണ് മോണാലിസ. ബോജപൂരിയിലെ ഏറ്റവും കുടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍ ആയിരുന്നു മോണാലിസ. ഇപ്പോള്‍ ഹിന്ദി ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ്.
അന്തര ബിശ്വാസ് എന്നാണ് മോണാലിസയുടെ യഥാര്‍ത്ഥ പേര്. തുടക്കത്തില്‍ തെന്നിന്ത്യന്‍ സിനിമകളിലടക്കം അഭിനയിച്ചെങ്കിലും ബോജ്പൂരി സിനിമകളാണ് മോണാലിസയെ താരമാക്കുന്നത്. പിന്നീട് ബിഗ് ബോസിലൂടെയാണ് മോണാലിസ കൂടുതല്‍ ജനപ്രീതി നേടിയെടുത്തു.
കരിയറിന്റെ തുടക്കകാലത്ത് ബിഗ്രേഡ് സിനിമകളിലും മോണാലിസ അഭിനയിച്ചിട്ടുണ്ട്. മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതെ വന്നതോടെയാണ് ബിഗ്രേഡ് സിനിമകളില്‍ അഭിനയിച്ചതെന്നാണ് മോണാലിസ ഒരിക്കല്‍ തുറന്ന് പറഞ്ഞത്. മാത്രമല്ല തുടക്കകാലത്ത് കാസ്റ്റിംഗ് കൗച്ചിനും ഇരയായിട്ടുണ്ടെന്നും മോണാലിസ പറഞ്ഞിരുന്നു.
തുടക്കക്കാര്‍ക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വരുന്നത് പതിവാണെന്നാണ് മോണാലിസ പറഞ്ഞത്. കൊല്‍ക്കത്തയില്‍ നിന്നും അവസരം തേടി മുംബൈയിലെത്തിയപ്പോള്‍ തനിക്കും അത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. പകരം നല്ല അവസരങ്ങള്‍ നല്‍കാം എന്നതായിരുന്നു വാഗ്ദാനം. എന്നാല്‍ വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാകാതെ വന്നപ്പോള്‍ തനിക്ക് സിനിമയില്ലാതായി.
ഇതോടെയാണ് ബിഗ്രേഡ് സിനിമകളിലും സീ ഗ്രേഡ് സിനിമകളിലും അഭിനയിക്കേണ്ടി വന്നത് എന്നാണ് മോണാലിസ പറഞ്ഞത്. അതേസമയം, നടിമാര്‍ക്ക് മാത്രമല്ല നടന്മാര്‍ക്കും കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള ചൂഷണങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്നും മോണാലിസ വെളിപ്പെടുത്തിയിരുന്നു.
താനും കാസ്റ്റിംഗ് കൗച്ചിന് വിധേയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ മോണാലിസ തന്നെ നിര്‍ബന്ധിച്ച് സ്വവര്‍ഗ്ഗ രതിയ്ക്ക് വിധേയയാക്കിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തുടക്കത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട താന്‍ പിന്നീട് ക്ഷമയോടെ കാത്തിരുന്നു. അങ്ങനെയിരിക്കെയാണ് ബോജ്പൂരി സിനിമയിലേക്ക് എത്തുന്നത്. അതോടെ താരമായി മാറുകയായിരുന്നു. ബോ്ജ്പൂരി സിനിമയിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് മോണാലിസ.
ബിഗ് ബോസ് 10 ലൂടെ മോണാലിസ ഹിന്ദി ടെലിവിഷന്‍ രംഗത്തേക്ക് കടന്നു വന്നു. ഇതോടെ ബോജ്പൂരി സിനിമകളില്‍ നിന്നും ഇടവേളയെടുത്തു. ഹിന്ദി സിനിമകളിലും ബംഗാളി സിനിമകളിലും കന്നഡയിലും തെലുങ്കിലുമെല്ലാം നേരത്തെ അഭിനയിച്ചിട്ടുണ്ട് മോണാലിസ.
ബിഗ് ബോസിന് ശേഷം നസര്‍ എന്ന പരമ്പരയിലാണ് മോണാലിസ എത്തിയത്. പരമ്പര വലിയ ഹിറ്റായതോടെ ടെലിവിഷനിലും മോണാലിസ താരമായി. തുടര്‍ന്ന് എക്താ കപൂറിന്റെ ബേക്കാബൂ എന്ന സീരീയലിലും മോണാലിസ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മോണാലിസ. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കുടുതല്‍ ഫോളോവേഴ്‌സുള്ള ബോജ്പൂരി നടിമാരില്‍ ഒരാളാണ് മോണാലിസ. ഇപ്പോള്‍ താരം ഹിന്ദി ടെലിവിഷനിലെ നിറ സാന്നിധ്യമാണ്. പ്രേം ലീല എന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.
actress Monalisa reveals casting couch