കരാര്‍ ഒപ്പിടാന്‍ പോയപ്പോള്‍ അയാൾ പറഞ്ഞത്! ആ സംഭവത്തിന് ശേഷം മൂന്ന് ദിവസം പനിയായി -ചാരു അസോപ

 കരാര്‍ ഒപ്പിടാന്‍ പോയപ്പോള്‍ അയാൾ പറഞ്ഞത്! ആ സംഭവത്തിന് ശേഷം മൂന്ന് ദിവസം പനിയായി -ചാരു അസോപ
Apr 26, 2025 12:51 PM | By Jain Rosviya

സിനിമയിലും സീരിയലിലും അനുഭവിക്കുന്ന കാസ്റ്റിങ് കൌച്ചിനെ കുറിച്ച് പല താരങ്ങളും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. അവസരങ്ങള്‍ക്ക് പകരമായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി എത്തിയവരില്‍ വലിയ താരങ്ങള്‍ മുതല്‍ താരപുത്രിമാര്‍ വരെയുണ്ട്. അങ്ങനെ ഒരിക്കല്‍ തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയിട്ടുണ്ട് നടി ചാരു അസോപ.

ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ചാരു അസോപ താരമാകുന്നത്. തന്റെ ഓണ്‍ സ്‌ക്രീനില്‍ വിശേഷങ്ങളിലൂടെ മാത്രമല്ല വ്യക്തി ജീവിതത്തിലൂടേയും ചാരു വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ചാരുവും മുന്‍ ഭര്‍ത്താവ് രാജീവ് സെന്നുമായുണ്ടായ പ്രശ്നങ്ങള്‍ വലിയ വിവാദത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ബോളിവുഡ് നടി സുഷ്മിത സെന്നിന്റെ സഹോദരനാണ് രാജീവ് സെന്‍. ഇരുവരുടേയും വിവാഹ മോചനം വിവാദമായി മാറിയിരുന്നു.

കരിയറിന്റെ തുടക്കകാലത്തായിരുന്നു സംഭവം. 'ബിക്കാനീര്‍ വിട്ടപ്പോള്‍ എന്റെ കണ്ണുകളില്‍ സ്വപ്നങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ആദ്യമായി മുംബൈയില്‍ വന്നപ്പോള്‍ എന്റെ കുടുംബം മുഴുവന്‍ എന്നോടൊപ്പം വന്നിരുന്നു. വാടകയ്ക്ക് വീട് കിട്ടി, അവിടെ താമസം തുടങ്ങിയ ശേഷം അച്ഛനും സഹോദരനും പോയി.

എന്റെ അമ്മ എന്നോടൊപ്പം നില്‍ക്കുകയും ഓഡിഷനുകളിലും മീറ്റിംഗുകളിലുമെല്ലാം എന്നെ അനുഗമിക്കുകയും ചെയ്തു'' എന്നാണ് ചാരു ഓര്‍ക്കുന്നത്. ഇന്‍ഡസ്ട്രിയെക്കുറിച്ച് കേട്ടിട്ടുള്ള കഥകള്‍ മൂലമുണ്ടായ ഭയം കാരണമാണ് അമ്മ തന്നെ തനിച്ചാക്കാതെ പോയതെന്നാണ് ചാരു പറയുന്നത്.

വലിയ മോഹങ്ങളുമായി കരിയര്‍ ആരംഭിച്ച ചാരുവിനെ തേടി കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങളെത്തി. 21 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ചാരുവിന് ആ സമയം. ഒരുപാട് അലഞ്ഞാണ് അവസരത്തിലേക്ക് എത്തുന്നത്. അങ്ങനെ ഒരു പ്രൊഡക്ഷന്‍ ഹൗസിന്റെ നിര്‍മ്മാതാവിനെ കാണുകയും തന്നെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. കരാറില്‍ ഒപ്പിടുന്നതു വരെ കാര്യങ്ങള്‍ സുഖമമായി തന്നെ പോവുകയും ചെയ്തുവെന്ന് ചാരു ഓര്‍ക്കുന്നുണ്ട്.

'പേനയെടുത്ത് കരാര്‍ ഒപ്പിടാന്‍ പോയപ്പോള്‍, തനിക്കറിയാവുന്ന കുറച്ച് ആളുകളുമായി വിട്ടുവീഴ്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. അതിന് എനിക്ക് കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ചെയ്തില്ലെങ്കില്‍ പുറത്ത് അതിന് തയ്യാറായി പെണ്‍കുട്ടികള്‍ ഇരിക്കുന്നുണ്ടെന്നാണ് അവര്‍ പറഞ്ഞത്.

ആ സംഭവത്തിന് ശേഷം മൂന്ന് ദിവസം എനിക്ക് പനിയായിരുന്നു,' ഇന്നും ഭയത്തോടെ മാത്രമേ ചാരു ആ സംഭവം ഓര്‍ക്കാറുള്ളൂ. ഇന്‍ഡസ്ട്രിയിലെ രീതികളും മറ്റും തനിക്ക് തീരെ പരിചയമുണ്ടായിരുന്നില്ലെന്നാണ് ചാരു പറയുന്നത്. അതുകൊണ്ട് തന്നെ നല്ലൊരു അവസരത്തിലേക്ക് എത്തുകയെന്നത് ചാരുവിനെ സംബന്ധിച്ച് വലിയൊരു ദൂരം തന്നെയായിരുന്നു.

പലപ്പോഴും വീട്ടില്‍ നിന്നും സുന്ദരിയായി ഒരുങ്ങി ഇറങ്ങിയാലും ഓഡിഷനുകളില്‍ കയറി ഇറങ്ങി ആകെ അലങ്കോലമാകും. അത് കാരണം അവസരം നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ താന്‍ മൂന്ന് വസ്ത്രങ്ങളും അത്ര തന്നെ ചെരുപ്പുകളും കയ്യില്‍ കരുതാന്‍ തുടങ്ങിയെന്നും ചാരു ഓര്‍ക്കുന്നുണ്ട്.


#actress #Charuasopa #reveal #experience #casting #couch

Next TV

Related Stories
ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ കൊല്ലപ്പെട്ടു

Sep 17, 2025 10:29 PM

ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ കൊല്ലപ്പെട്ടു

ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ...

Read More >>
'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Sep 11, 2025 05:03 PM

'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി...

Read More >>
 'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

Sep 9, 2025 08:07 PM

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ...

Read More >>
'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

Sep 9, 2025 04:18 PM

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall