ഹൈബ്രിഡ് കഞ്ചാവ് കേസ്; സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസക്കുമെതിരെ നടപടിക്കൊരുങ്ങി ഫെഫ്ക

ഹൈബ്രിഡ് കഞ്ചാവ് കേസ്; സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസക്കുമെതിരെ നടപടിക്കൊരുങ്ങി ഫെഫ്ക
Apr 27, 2025 10:04 AM | By Jain Rosviya

(moviemax.in) കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസക്കുമെതിരെ നടപടിക്കൊരുങ്ങി ഫെഫ്ക. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ യോഗം ചേര്‍ന്നശേഷം തീരുമാനമെടുക്കും. കേസില്‍ ഒരാള്‍ കസ്റ്റഡിയിലാണെന്നാണ് വിവരം. ഷാഹിദ് മുഹമ്മദ് എന്നയാളാണ് കസ്റ്റഡിയിലുള്ളത്.

ഷാഹിദ് മുഹമ്മദ് ആണ് കഞ്ചാവ് എത്തിച്ചു നല്‍കുന്നത് എന്നാണ് വിവരം. ഇയാളെ വിശദമായി ചോദ്യംചെയ്താലേ കൂടുതല്‍ വിവരം ലഭിക്കൂ എന്ന എക്‌സൈസ് അറിയിച്ചു. കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നാണ് കഞ്ചാവുമായി പിടിയിലായത്. ഇവരില്‍ നിന്ന് 1.5 ഗ്രാം കഞ്ചാവ് പിടികൂടി. ഇരുവരും വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് എക്‌സൈസിനോട് സമ്മതിച്ചു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംവിധായകര്‍ കഞ്ചാവുമായി പിടിയിലായത്. 506-ാം നമ്പര്‍ ഫ്ളാറ്റില്‍ നിന്നാണ് ഇവര്‍ ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടിയത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കേസാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സംവിധായകര്‍ കഞ്ചാവുമായി പിടിയിലാകുന്നത്.

സംവിധായകനും ഛായഗ്രഹകനുമായി സമീര്‍ താഹിറിന്റെ ഉടമസ്ഥതയിലാണ് ഫ്ളാറ്റുള്ളത്. പിടിയിലായ മറ്റൊരാള്‍ക്ക് സിനിമ മേഖലയിലുള്ളതല്ല. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു എക്സൈസിന്റെ പരിശോധന നടന്നത്. ഉപയോഗത്തിന് വേണ്ടി എത്തിച്ച കഞ്ചാവാണെന്ന് എക്സൈസ് വ്യക്തമാക്കി.

Hybrid cannabis case FEFKA to take action directors Khalid Rahman Ashraf Hamza

Next TV

Related Stories
ഛായാഗ്രഹകന്‍ സമീര്‍ താഹിറിനെ ചോദ്യം ചെയ്യാന്‍ എക്‌സൈസ്; ഉടന്‍ നോട്ടീസ് നല്‍കി വിളിപ്പിക്കുംc

Apr 27, 2025 08:47 AM

ഛായാഗ്രഹകന്‍ സമീര്‍ താഹിറിനെ ചോദ്യം ചെയ്യാന്‍ എക്‌സൈസ്; ഉടന്‍ നോട്ടീസ് നല്‍കി വിളിപ്പിക്കുംc

സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍വെച്ചായിരുന്നു ലഹരിക്കേസില്‍ സംവിധായകരെ പിടികൂടിയത്...

Read More >>
ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരടക്കം മൂന്ന് പേര്‍ അറസ്റ്റിൽ; പിടിയിലായത് ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും

Apr 27, 2025 06:30 AM

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരടക്കം മൂന്ന് പേര്‍ അറസ്റ്റിൽ; പിടിയിലായത് ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും

കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരടക്കം മൂന്നു പേര്‍ എക്സൈസിന്‍റെ...

Read More >>
അച്ഛൻ ഭൂമീന്ന് പോയിട്ട് 30 വർഷമാവുന്നു, ഇന്നുമെന്റെ കൂടെത്തന്നെയുണ്ട്: അച്ഛന്റെ ഓർമകൾ പങ്കിട്ട് നടി

Apr 26, 2025 08:42 PM

അച്ഛൻ ഭൂമീന്ന് പോയിട്ട് 30 വർഷമാവുന്നു, ഇന്നുമെന്റെ കൂടെത്തന്നെയുണ്ട്: അച്ഛന്റെ ഓർമകൾ പങ്കിട്ട് നടി

അച്ഛനെ ഓർത്തുകൊണ്ട് അനുമോൾ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ...

Read More >>
Top Stories

News Roundup