( moviemax.in) തന്നോട് ചോദിക്കുന്ന ചോദ്യങ്ങൾക്കും തനിക്ക് നേരെ വരുന്ന വിമർശനങ്ങൾക്കും കൃത്യമായി അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടിയാണ് നിഖില വിമൽ. അഭിനയിച്ച സിനിമകളുടെ പേരിൽ വലിയ പ്രശംസയോ കയ്യടിയോ കിട്ടിയിട്ടില്ലെങ്കിൽ പോലും അഭിപ്രായങ്ങളുടെ പേരിൽ എപ്പോഴും നിഖില ശ്രദ്ധ നേടാറുണ്ട്.
ആരാധകരും ഹേറ്റേഴ്സും നിഖിലയ്ക്ക് ഒരുപോലെയുണ്ട്. പെണ്ണ്കേസ് ആണ് നിഖിലയുടെ പുതിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഇതിനിടെ രേഖ മേനോന് നൽകിയ അഭിമുഖത്തിൽ നിഖില പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ആദ്യം സിനിമകളിൽ തനിക്ക് പാവം കുട്ടി ഇമേജായിരുന്നെന്ന് നിഖില പറയുന്നു. എന്നാൽ ഈ ഇമേജ് എനിക്കിഷ്ടമല്ല. യഥാർത്ഥ ജീവിതത്തിൽ നമ്മളാരും പാവം അല്ല. കഴിഞ്ഞ ആറേഴ് മാസം ഞാൻ പുറത്തിറങ്ങാറുണ്ടായിരുന്നില്ല.
മീഡിയകളെ കാണേണ്ട അവസ്ഥയില്ലായിരുന്നു. അങ്ങനെ ആയപ്പോൾ എനിക്ക് കുറച്ചൊരു ആശ്വാസം ഉണ്ടായിരുന്നു. ഫീൽഡ് ഔട്ട് ആയെന്ന് ആൾക്കാർ പറഞ്ഞെങ്കിലും എനിക്ക് ആശ്വാസമുണ്ടായിരുന്നു. പക്ഷെ നമ്മുടെ ഒരു സിനിമ വരുമ്പോൾ ഇന്റർവ്യൂകൾക്ക് വരേണ്ടതുണ്ടെന്നും നിഖില വിമൽ പറഞ്ഞു.
എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയണമെന്ന് നിർബന്ധമുള്ള ആളൊന്നുമല്ല ഞാൻ. വളരെ സാധാരണ കുട്ടിയാണ് ഞാൻ. എന്റെ ഇൻർവ്യൂകൾ കണ്ടിട്ട് കല്യാണ ആലോചനകൾ വരാറുണ്ട്. ഇന്റർവ്യൂവിലേത് പോലെയല്ല ഞാനെന്ന് പറയാൻ അമ്മയോട് പറയും. എന്നെ കല്യാണം കഴിക്കാൻ ബുദ്ധിമുട്ടാണെന്ന് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ ക്ലോസ് ഫ്രണ്ട്സിലൊക്കെയിട്ട് ഞാൻ കല്യാണം കഴിച്ചോട്ടെയെന്ന് ചോദിക്കുന്ന ആൾക്കാർ ഉണ്ട്. ഞാൻ മെെൻഡ് ചെയ്യില്ല. എന്നോട് സങ്കൽപ്പത്തിലുള്ള പുരുഷനെന്ന് ചോദിച്ചാൽ സ്തംഭിച്ചിരിക്കും. ഞാൻ വെറുതെ പോലും ഒരാളെ പറ്റി സങ്കൽപ്പിക്കാറില്ല.
പിന്നെയാണോ കല്യാണം കഴിക്കാൻ. എനിക്ക് ഒപ്പം വർക്ക് ചെയ്യുന്നവരോട് എനിക്കങ്ങന ക്രഷ് തോന്നാറില്ല. തുറന്ന് പറയുന്നവരെ എനിക്കിഷ്ടമാണ്. ധ്യാൻ ചേട്ടനെയാെക്കെ എനിക്കിഷ്ടമാണ്. ഉള്ള കാര്യം പറയും. എന്നോട് വളരെ സ്വീറ്റായി സംസാരിക്കുന്നത് എനിക്ക് എടുക്കാൻ പറ്റാറില്ല. ഞാനൊരുപാട് ചിന്തിക്കാറില്ല. അത് കൊണ്ട് തന്നെ എനിക്കങ്ങനെ ആരെയും പേടിയുമില്ല.
എന്റെ സ്പേസും പ്രെെവസിയും സെെലൻസുമെല്ലാം എനിക്ക് വളരെ പ്രധാനമാണ്. അത് ഞാൻ ലെെഫിൽ കീപ്പ് ചെയ്യാറുണ്ട്. ആറ് മാസം ഞാൻ മാറി നിന്ന സമയത്ത് ജീവിച്ചിരിപ്പുണ്ടോ എന്ന് എന്നോടൊരാൾ ചോദിച്ചു. എന്നെ പറ്റി ആരും സംസാരിക്കുന്നില്ല എന്നറിയുന്നതിൽ സന്തോഷമുണ്ടെന്ന് ഞാൻ മറുപടി നൽകി.
Nikhila Vimal wedding, movie details, Penna Case movie promotion

































