'റിബല്‍ സാബ്...'; പ്രഭാസിന്‍റെ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി രാജാസാബിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

'റിബല്‍ സാബ്...'; പ്രഭാസിന്‍റെ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി രാജാസാബിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി
Nov 24, 2025 12:36 PM | By VIPIN P V

പ്രഭാസ് ആരാധകര്‍ക്ക് ആവേശമായി രാജാസാബിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. റിബല്‍ സാബ് എന്ന് തുടങ്ങുന്ന തട്ടുപൊളിപ്പന്‍ താളത്തിനൊത്ത് ചുവട്വയ്ക്കുന്ന പ്രഭാസിന്‍റെ സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോയും കളര്‍ഫുള്‍ ഡ്രസ്സില്‍ ആടിപ്പാടുന്ന ചിത്രങ്ങളും അടങ്ങുന്നതാണ് ലിറിക്കല്‍ വീഡിയോ. തമന്‍ എസ് ഒരുക്കിയിരിക്കുന്ന ത്രസിപ്പിക്കുന്ന താളത്തിനൊത്ത് റിബല്‍ സാബ് എന്ന ഗാനം ആലപിച്ചിരിക്കുന്നത് നസീറുദീനും ബ്ലേസും ചേര്‍ന്നാണ്.

‘മംഗളമൂര്‍ത്തേ കനിയൂ’ എന്ന് തുടങ്ങുന്ന ഭക്തിരസപ്രധാനമായ മറ്റൊരു ഭാഗവും ഈ ഗാനത്തിനുണ്ട്. ജനുവരി ഒന്‍പതിനാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. സെപ്തംബര്‍ 29 പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലര്‍ വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ ഫാന്റസി ചിത്രമെന്ന വിശേഷണത്തിന് പൂര്‍ണ്ണമായും നീതിപുലര്‍ത്തുന്നതായിരുന്നു രാജാസാബിന്‍റെ ട്രെയിലര്‍.

40,000 സ്‌ക്വയർഫീറ്റിലൊരുക്കിയ പടുകൂറ്റന്‍ ഹൊറർ ഹൌസ് ആണ് ചിത്രത്തിലെ ഹൈലൈറ്റ്. മലയാളി ആര്‍ട്ട് ഡയറക്ടര്‍ രാജീവനാണ് ഈ സെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. 1,200 കോടി രൂപയുടെ ബ്ലോക്ക്ബസ്റ്റർ കളക്ഷന്‍ റിക്കോര്ഡ് നേടിയ 'കൽക്കി 2898 എഡി'ക്ക് ശേഷം എത്തുന്ന ഈ പ്രഭാസ് ചിത്രം വന്‍ വിജയമാകുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

റൊമാന്റിക് രംഗങ്ങളിലും അമാനുഷിക രംഗങ്ങളിലും ഒരുപോലെ കത്തിക്കയറുന്ന പ്രഭാസിനെ ട്രെയിലറില്‍ കാണാന്‍ കഴിയും. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി, സെറീന വഹാബ്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.


അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്റർടെയ്നറായ 'രാജാസാബ്' 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ സി കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ

https://www.youtube.com/watch?v=Fuj6BT2_bc8&list=RDFuj6BT2_bc8&start_radio=1

The first lyrical video of Rajasaab is out with Prabha' thrilling dance moves.

Next TV

Related Stories
ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

Nov 22, 2025 11:05 PM

ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

ബെൻസ്, തമിഴ് ചിത്രം, ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ...

Read More >>
ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

Nov 18, 2025 06:26 PM

ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

ഹനുമാനെക്കുറിച്ചുള്ള പരാമർശം, എസ്.എസ്. രാജമൗലി, രാഷ്ട്രീയ വാനരസേന,...

Read More >>
ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

Nov 15, 2025 04:55 PM

ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

ദുൽഖർ സൽമാൻ,കാന്ത, ബോക്സ് ഓഫീസിൽ മികച്ച തുടക്കം,ആഗോള ഗ്രോസ് 10.5 കോടി...

Read More >>
Top Stories