'കാശ് കൊടുത്താൽ ബോളിവുഡ് താരങ്ങൾ എന്തും ചെയ്യുമോ? നിലത്ത് കിടന്ന് ഉരുളുന്ന ബോളിവുഡ് താരങ്ങൾ' ; വിമർശിച്ച് സോഷ്യൽ മീഡിയ

'കാശ് കൊടുത്താൽ ബോളിവുഡ് താരങ്ങൾ എന്തും ചെയ്യുമോ? നിലത്ത് കിടന്ന് ഉരുളുന്ന ബോളിവുഡ് താരങ്ങൾ' ; വിമർശിച്ച് സോഷ്യൽ മീഡിയ
Nov 24, 2025 12:52 PM | By Athira V

( moviemax.in) ഒർലാൻഡോ ആസ്ഥാനമായുള്ള കോടീശ്വരൻമാരായ പത്മജയുടെയും രാമരാജു മണ്ടേനയുടെയും മകൾ നേത്ര മണ്ടേനയുടെയും ടെക് വ്യവസായി വംശി ഗാദിരാജുവിൻ്റെയും വിവാഹത്തിന്റെ സംഗീത് കഴിഞ്ഞ ദിവസം ഉദയ്‌പൂരിൽ വലിയ ആഢംബരത്തോടെ നടന്നിരുന്നു.

നിമിഷനേരം കൊണ്ടായിരുന്നു ഈ ചടങ്ങിലെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായത്. രൺവീർ സിംഗ്, കൃതി സനോൺ, ഷാഹിദ് കപൂർ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളുടെ സാനിധ്യമാണ് ഈ വിവാഹത്തെ സോഷ്യൽ മീഡിയ ചർച്ചയാക്കി മാറ്റിയത്.

ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും ഈ വിവാഹത്തിൽ പങ്കെടുത്തിരുന്നു എന്നാണ് വിവരം. ചടങ്ങിൽ നിന്നുള്ള താരങ്ങളുടെ ഡാൻസിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. തന്റെ ഹിറ്റ് ഗാനമായ 'അപ്ന ടൈം ആയേഗാ' എന്ന ഗാനം പാടി ചുവടുവെക്കുന്ന രൺവീറിന്റെ വീഡിയോ ഇപ്പോൾ ട്രെൻഡിങ്ങിലാണ്. സ്റ്റേജിനെ മുഴുവൻ ഇളക്കിമറിച്ചാണ് രൺവീറിന്റെ ഈ പ്രകടനം. ഡൊണാൾഡ് ട്രംപ് ജൂനിയറിനെയും കാമുകി ബെറ്റിന ആൻഡേഴ്‌സണെയും തന്റെ ഗാനത്തിനൊപ്പം നൃത്തം ചെയ്യിപ്പിക്കുന്ന രൺവീറിനെയും വീഡിയോയിൽ കാണാം.

കരൺ ജോഹർ ആയിരുന്നു ചടങ്ങ് ഹോസ്റ്റ് ചെയ്തത്. ജാൻവി കപൂർ, ഷാഹിദ് കപൂർ, വരുൺ ധവാൻ, കൃതി സനോൺ, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികൾ ഈ വിവാഹത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ഈ വീഡിയോകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ വിമർശങ്ങളും ഉയരുന്നുണ്ട്.

തങ്ങളുടെ സിനിമകളുടെ ബോക്സ് ഓഫീസിൽ പരാജയങ്ങൾ ആകുന്നത് കൊണ്ടാണോ ബോളിവുഡ് താരങ്ങൾ ഈ പണിക്ക് ഇറങ്ങുന്നത്, എന്നാണ് ഒരു പ്രേക്ഷകൻ എക്സിൽ കുറിച്ചിരിക്കുന്നത്. കാശ് കൊടുത്താൽ ബോളിവുഡ് താരങ്ങൾ എന്തും ചെയ്യുമോ എന്നും മറ്റൊരാൾ കുറിച്ചിട്ടുണ്ട്.

എന്നാൽ ഇത്തരം വിവാഹങ്ങളിൽ പെർഫോം ചെയ്യില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്ന രൺബീർ കപൂറിനെയും സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നുണ്ട്. 2011ൽ നൽകിയ ഒരു അഭിമുഖത്തിലാണ് രൺബീർ തന്റെ നിലപാട് തുറന്നു പറഞ്ഞത്. ഇത്തരത്തിൽ വിവാഹത്തിൽ പെർഫോം ചെയ്യുന്നവരോട് താൻ എതിരല്ലെന്നും എന്നാൽ താൻ വളർന്ന് വന്ന മൂല്യങ്ങൾക്ക് അത് എതിരാണെന്നുമായിരുന്നു അന്ന് നടൻ പറഞ്ഞത്.

ഇതിന് മുൻപും ഇത്തരം വമ്പൻ വിവാഹങ്ങൾക്ക് ബോളിവുഡ് താരങ്ങൾ തങ്ങളുടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നേരത്തെ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് ബോളിവുഡിൽ നിന്നും ഹോളിവുഡിൽ നിന്നുള്ള താരങ്ങൾ അണിനിരന്നത് വലിയ വാർത്തയായിരുന്നു. ബോളിവുഡ് സൂപ്പർതാരങ്ങളായ ആമിർ ഖാൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയവരുടെ ഡാൻസും അന്ന് വൈറലായിരുന്നു.





Social media criticism, wedding music ceremony, Bollywood stars

Next TV

Related Stories
നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

Nov 22, 2025 05:57 PM

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി...

Read More >>
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
Top Stories