( moviemax.in) കോളേജ് കാലം എല്ലാവർക്കും കുറച്ച് നാടകീയമായിരിക്കും. സൗഹൃദങ്ങളിലെ അകൽച്ചയും അടുപ്പവും, പ്രണയവും ബ്രേക്കപ്പും തുടങ്ങി മൂന്ന് വർഷക്കാലം മിക്കവർക്കും ഒരു റോളർകോസ്റ്റർ റെെഡ് തന്നെയാണ്. ഇൻഫ്ലുവൻസർ ഹൻസിക കൃഷ്ണയും ഇന്ന് ആ ഘട്ടത്തിലൂടെയാണോ പോകുന്നതെന്നാണ് ആരാധകരുടെ ചോദ്യം. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ഹൻസിക കൃഷ്ണ.
ഈ മൂന്ന് വർഷക്കാലത്തിൽ ആദ്യത്തെ വർഷം മാത്രമാണ് ഹൻസിക കോളേജിൽ സന്തോഷവതിയായി വ്ലോഗുകളിൽ കണ്ടിട്ടുള്ളത്. മിക്ക വ്ലോഗുകളിലും കോളേജിൽ താനത്ര സന്തോഷത്തിലല്ലെന്ന സൂചന ഹൻസിക നൽകാറുണ്ട്.
സുഹൃത്തുക്കളിൽ ചിലരുമായി ഹൻസിക അകന്നിട്ടുണ്ടെന്ന് വ്യക്തമാണ്. മുമ്പ് വ്ലോഗുകളിൽ കണ്ടിരുന്ന പലരെയും ഇന്ന് ഒപ്പം കാണാനില്ല. ഭരത് എന്ന ചെറുപ്പക്കാരനെ എപ്പോഴും ഹൻസികയ്ക്കൊപ്പം കാണാമായിരുന്നു. എന്നാൽ ഭരതിനെ വ്ലോഗുകളിൽ കാണാതായതോടെ ചോദ്യങ്ങൾ. അവൻ ഇന്ന് തന്റെ ജീവിതത്തിൽ ഇല്ലെന്നാണ് ഹൻസിക പറയുന്നത്.
സോഷ്യൽ മീഡിയയിലെ താരമാണ് ഹൻസിക. വീട്ടിലെ പൊന്നോമനയും. എന്നാൽ ഇതേ സ്നേഹം കോളേജിൽ നിന്ന് ഹൻസികയ്ക്ക് ലഭിക്കുന്നില്ലെന്ന് ആരാധകർ പറയുന്നു. കോളേജിൽ വ്ലോഗുകൾ എടുക്കാൻ പലപ്പോഴും ഹൻസിക മടിച്ചിട്ടുണ്ട്.
അതേസമയം ഇതിന് മറ്റൊരു വശവുമുണ്ടാകാമെന്ന് റെഡിറ്റിൽ വാദമുണ്ട്. സ്കൂൾ പഠനകാലം തൊട്ടേ പ്രശസ്തയാണ് ഹൻസിക. സോഷ്യൽ മീഡിയയാണ് ലോകം എന്ന് ഒരുപക്ഷെ ഹൻസിക കരുതുന്നുണ്ടാകും. യഥാർത്ഥ ജീവിതത്തിലെ യഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ ഹൻസികയ്ക്ക് കഴിയുന്നുണ്ടാകില്ലെന്നാണ് വിമർശനം. ഹൻസികയുടെ സംസാര രീതി ക്രിഞ്ച് ആണ്, സ്വപ്നലോകത്താണ് ഹൻസികയെന്ന് വ്യക്തമാണ് എന്നിങ്ങനെ അഭിപ്രായങ്ങൾ വരാറുണ്ട്.
പഠന കാലത്ത് ഹൻസികയുടെ ചേച്ചിമാരായ അഹാന കൃഷ്ണയും ദിയ കൃഷ്ണയും പലർക്കും ഇഷ്ടമുള്ളവരായിരുന്നില്ല. മറ്റ് കുട്ടികളെ ബുള്ളി ചെയ്യുകയും പരിഹസിക്കുകയും ചെയ്തിരുന്ന ആളാണ് ഇവരെന്ന് നേരത്തെ ആരോപണം വന്നിരുന്നു. ഈ ആരോപണങ്ങൾ വലിയ ചർച്ചയായതുമാണ്. അഹാനയ്ക്കും ദിയക്കും നിരവധി ഹേറ്റേഴ്സുമുണ്ട്. കൂട്ടത്തിൽ ഇഷാനി കൃഷ്ണ മാത്രമാണ് ഡ്രമാറ്റിക് അല്ലാത്തതെന്നാണ് നെറ്റിസൺസിന്റെ വാദം. ക്രിഞ്ച് സംസാരങ്ങളോ, സ്വകാര്യ കാര്യങ്ങൾ പങ്കുവെക്കലോ ഇഷാനിയുടെ രീതിയില്ലെന്ന് ആരാധകർ പറയാറുണ്ട്.
ഒഴിവാക്കിയ ചിലരെ സുഹൃത്തുക്കളെന്ന് പോലും പറയാൻ പറ്റില്ല. ഒരുപാട് പാഠങ്ങൾ ഞാൻ പഠിച്ചു. ഒരാളെ പെട്ടെന്ന് വിശ്വസിക്കരുതെന്ന് ഈ രണ്ട് വർഷത്തിൽ ഞാൻ മനസിലാക്കിയിട്ടുണ്ട്. അടുത്തിടെ പരിചയപ്പെട്ട സുഹൃത്തിന് മുന്നിൽ നിങ്ങളുടെ മുഴുവൻ പേഴ്സണാലിറ്റിയും കാണിക്കരുതെന്നാണ് ഞാൻ പഠിച്ച പാഠം. അവർ അവസാനമായിരിക്കും അവരുടെ വശം നിങ്ങളെ കാണിക്കുന്നത്. അങ്ങനെയായിരിക്കും അവർ പാമ്പ് ആയി മാറുന്നത്. ഇതൊരു ഘട്ടമാണ്. അവർ പഴയ സുഹൃത്തുക്കളുടെ തനിനിറം ഇപ്പോൾ തന്നെ കാണിച്ചത് നന്നായെന്നാണ് രണ്ടാം വർഷ വിദ്യാർത്ഥിനായിരിക്കെ ഹൻസിക പറഞ്ഞത്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട വ്ലോഗിലും ഹൻസിക കോളേജിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്.
ഒക്ടോബർ മാസത്തിലെ പ്രിയപ്പെട്ട നിമിഷങ്ങൾ ചോദിച്ചാൽ കോളേജിൽ നിന്നുള്ള ഒന്നുമില്ല. നാല് മണിയാകുമ്പോൾ കോളേജ് കഴിയും. ഞാൻ വളരെ എക്സെെറ്റഡ് ആയിരിക്കുമെന്ന് ഹൻസിക പറഞ്ഞു. കോളേജിൽ നിന്ന് എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യവും വന്നു. കോളേജിന്റെ തെറ്റായി ഒന്നുമില്ല. സ്റ്റുഡന്റ്സുമായി ഉണ്ടായിട്ടുണ്ട്. പക്ഷെ അത് കാര്യമാക്കുന്നില്ലെന്ന് ഹൻസിക മറുപടി നൽകി.
hansika krishna college life

































