( moviemax.in) വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കിരിക്കുകയാണ് ആദര്‍ശും വര്‍ഷയും. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ഇവരെ അനുഗ്രഹിക്കാനായി എത്തിയത്. പരിചയപ്പെട്ടപ്പോള്‍ മുതലുള്ള വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലും, ഇന്‍സ്റ്റഗ്രാമിലും, ഫേസ്ബുക്കിലൂടെയുമായി ഇരുവരും പങ്കുവെച്ചിരുന്നു.
ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പെണ്ണുകാണല്‍ എന്നായിരുന്നു വര്‍ഷയെ കാണാന്‍ പോവുമ്പോള്‍ ആദര്‍ശ് പറഞ്ഞത്. എന്‍ഗേജ്‌മെന്റും, കല്യാണ നിശ്ചയത്തിന്റെയുമെല്ലാം വിശേഷങ്ങളും വ്‌ളോഗിലൂടെയായി കാണിച്ചിരുന്നു. കല്യാണം ലൈവായി ചാനലിലൂടെ കാണിക്കുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.
'10 വര്‍ഷത്തെ പ്രണയത്തിന് സമാപനം. ഇനിയങ്ങോട്ട് എന്നും ഒന്നിച്ച്' എന്നായിരുന്നു താലി കെട്ടിന് മുന്‍പ് ആദര്‍ശ് പറഞ്ഞത്. ഇപ്പോള്‍ ടെന്‍ഷനൊന്നുമില്ല, എന്നാലും അങ്ങനെ ചോദിക്കുമ്പോള്‍ എന്തോപോലെ. ആ സമയത്ത് ഇനി കൈവിറയ്ക്കുമോ എന്നറിയില്ലെന്നായിരുന്നു ആദര്‍ശ് പറഞ്ഞത്. ഞങ്ങളുടെ പ്രണയകഥയാണ് ഈ കാണുന്നത് എന്നായിരുന്നു കൈയ്യിലെ മൈലാഞ്ചിയില്‍ തൊട്ട് വര്‍ഷ പറഞ്ഞത്.
സെന്റ് മേരീസ് സ്‌കൂളില്‍ വെച്ചാണ് ഞങ്ങള്‍ കാണുന്നത്. കലോത്സവത്തില്‍ വെച്ചാണ് ഞങ്ങള്‍ സെറ്റായത്. അതിന് ശേഷം എംജി കോളേജില്‍ ആയപ്പോള്‍ ഞങ്ങള്‍ പക്കാ ലവേഴ്‌സായി. അതിന് ശേഷം ഞങ്ങളുടെ സോഷ്യല്‍മീഡിയ വളര്‍ച്ച. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എല്ലാമുണ്ട്. ഈ കാണുന്നത് ഞങ്ങളുടെ എന്‍ഗേജ്‌മെന്റ് ഡേറ്റാണ്. ഇത് ഞങ്ങള്‍ കറങ്ങാന്‍ പോവുന്ന സ്ഥലങ്ങള്‍, അങ്ങനെയാണ് ഡിസൈന്‍. മാര്യേജ് ഡേറ്റും, ലോഗോയും കൈയ്യില്‍ വരച്ചിരുന്നു വര്‍ഷ.
വൃശ്ചികത്തിലാണ് കല്യാണം എന്നുള്ള വിവരം നേരത്തെ പുറത്തുവിട്ടിരുന്നു. രണ്ടുപേരും ഒന്നിച്ചെത്തിയായിരുന്നു വിവാഹത്തീയതി പരസ്യമാക്കിയത്. 2015 മെയ് 7നായിരുന്നു പ്രണയം പറഞ്ഞത്. 07-05-15 ആ ഡേറ്റ് എന്നും ഞങ്ങള്‍ ഓര്‍ത്തിരിക്കും.
എന്റെ ബൈക്കിന്റെ നമ്പറും ഇതുപോലെ തന്നെയാണ്. പ്ലസ് വണ്‍ സമയത്തായിരുന്നു ഞങ്ങള്‍ പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. എല്ലാ ബന്ധത്തിലേതും പോലെ വഴക്കുകളുമൊക്കെ ഞങ്ങള്‍ക്കിടയിലും ഉണ്ടായിട്ടുണ്ട്. അവസാനം ഒന്നിച്ച് ജീവിക്കാമെന്ന തീരുമാനത്തിലേക്ക് ഞങ്ങള്‍ എത്തി എന്നതാണ് സത്യം.
എന്നെ നന്നായി മനസിലാക്കിയ ആളാണ് ഭാര്യയായി വരാന്‍ പോവുന്നത്. എന്നെ ഒരിക്കലും തനിച്ചാക്കി പോവില്ലെന്ന് ഉറപ്പുണ്ട്. ഒരുസ്ഥലത്തും ഒറ്റയ്ക്കാക്കി പോയിട്ടില്ല. എന്തുകൊണ്ടും എനിക്ക് കിട്ടിയ നല്ല പാര്‍ട്‌നറാണ്. പബ്ലിസിറ്റി ഇഷ്ടമല്ലാത്തൊരാളായിരുന്നു വര്‍ഷ. പെട്ടെന്നൊരാള്‍ വന്ന് സംസാരിക്കുകയോ, ചിരിക്കുകയോ ചെയ്താല്‍ എന്ത് ചെയ്യും എന്നോര്‍ത്ത് ടെന്‍ഷന്‍ വരുന്ന പ്രകൃതമാണ്. ഇപ്പോള്‍ അതൊക്കെ മാറി വരികയാണെന്നും വര്‍ഷ പറഞ്ഞിരുന്നു. അങ്ങനെ ഈഗോ ഉള്ള ആളല്ല ചേട്ടന്‍. അതുപോലെ നന്നായിട്ട് കെയര്‍ ചെയ്യാറുണ്ട്. എന്റെ ഇഷ്ടങ്ങളെല്ലാം മനസിലാക്കി പെരുമാറാറുണ്ട്. കുഞ്ഞുകുഞ്ഞ് കാര്യങ്ങള്‍ വരെ പുള്ളി ഓര്‍ത്തിരിക്കും എന്നായിരുന്നു ആദര്‍ശിനെക്കുറിച്ചുള്ള വര്‍ഷയുടെ കമന്റ്.
Social media stars Adarsh and Varsha, wedding pictures




























