( moviemax.in) മോഡലിംഗും ഷോര്‍ട്ട് ഫിലിമും സിനിമയുമൊക്കെയായി സജീവമാണ് രേണു സുധി. ബിഗ് ബോസിലും മത്സരിച്ചതോടെ നിരവധി അവസരങ്ങളാണ് തനിക്ക് വരുന്നതെന്ന് അവര്‍ പറയുന്നു. വിദേശത്തടക്കം ഉദ്ഘാടന പരിപാടികളിലേക്ക് രേണുവിനെ വിളിക്കുന്നുണ്ട്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലൂടെയുമായി വിശേഷങ്ങളെല്ലാം അവര്‍ പങ്കുവെക്കാറുണ്ട്.
ഒരുവിഭാഗം പിന്തുണയ്ക്കുമ്പോള്‍ മറുവിഭാഗം രൂക്ഷവിമര്‍ശനങ്ങളുമായും എത്താറുണ്ട്. നെഗറ്റീവ് കമന്റുകള്‍ പൊതുവെ ഞാന്‍ ശ്രദ്ധിക്കാറില്ല. വല്ലപ്പോഴുമേ അതൊക്കെ നോക്കാറുള്ളൂവെന്നും രേണു പറഞ്ഞിരുന്നു. വീണ്ടും വിവാഹിതയാവാനുള്ള തയ്യാറെടുപ്പിലാണോയെന്ന ചോദ്യങ്ങളായിരുന്നു അടുത്തിടെ ഉയര്‍ന്നത്. ബ്രൈഡല്‍ ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.
ഇപ്പോഴിതാ വിവാഹ കാര്യത്തിലും വീടുമായി ബന്ധപ്പെട്ട് ഫിറോസ് ഉന്നയിച്ച ആരോപണങ്ങള്‍ക്കും മറുപടിയേകിയിരിക്കുകയാണ് രേണു. രണ്ട് വര്‍ഷം കഴിഞ്ഞ് ഞാന്‍ ഇനി കല്യാണം കഴിച്ചാല്‍ പോലും ആ വീട്ടിനകത്ത് ഞാന്‍ എന്തായാലും നില്‍ക്കില്ല. കല്യാണം കഴിക്കുന്ന ആളെയും നിര്‍ത്തില്ല. ഫിറോസിക്ക അതോര്‍ത്ത് ടെന്‍ഷനടിക്കേണ്ട. കല്യാണം കഴിഞ്ഞാല്‍ ഒരുദിവസം പോലും ആ വീട്ടില്‍ നില്‍ക്കത്തില്ല.
എന്റെ പേരില്‍ സത്യം പറഞ്ഞാല്‍ വീടുമില്ല, ഒന്നുമില്ല. ഞാന്‍ ആ കുഞ്ഞിന് വേണ്ടിയിട്ട് അവിടെ ഇത്രയും നാണം കെട്ട് ജീവിക്കുന്നു എന്നേയുള്ളൂ. കുഞ്ഞെന്ന് പറഞ്ഞാല്‍ ഇളയ കുട്ടി. മൂത്ത കുട്ടി വലിയതായി. അവന്‍ കൊല്ലത്താണ് നില്‍ക്കുന്നത്. കുഞ്ഞ് കൊച്ചിനെ ഒറ്റയ്ക്ക് നിര്‍ത്താന്‍ പറ്റാത്തത് കൊണ്ടാണ് ഞാന്‍ ആ വീട്ടില്‍ നില്‍ക്കുന്നത് ഇത്രയും കേട്ടിട്ടും.
ഞാന്‍ ഒറ്റയ്ക്ക് തന്നെ താമസിക്കണണെന്ന് തോന്നുന്നു. ഇവരൊക്കെ ചെലവിന് തരുമല്ലോ എനിക്ക്. കുറെനാള്‍ കഴിഞ്ഞ് ഞാന്‍ വയ്യാണ്ടായി, അല്ലെങ്കില്‍ കിടപ്പിലായാല്‍ ഈ പറയുന്ന ഇവരൊക്കെയാണ് എനിക്ക് ചെലവിന് തരേണ്ടത്. പ്രായമൊക്കെ ആയാല്‍ നമുക്ക് ആരും ഇല്ലാതെയായിപ്പോവും. മക്കളൊക്കെ അവരുടെ ലൈഫ് നോക്കിപ്പോവും.
എനിക്ക് വയ്യാതെ വന്നാല്‍ ഇവരായിരിക്കും നോക്കുന്നത്, അല്ലാതെ അവരെന്തിനാണ് ഇങ്ങനെ വാശി പിടിക്കുന്നത്. എന്തിനാണ് കെട്ടുന്നതെന്ന ചോദ്യം അതുകൊണ്ടായിരിക്കും. കെട്ടുന്നതും, കെട്ടാതിരിക്കുന്നതും എന്റെ ചോയ്‌സല്ലേ, പേഴ്‌സണല്‍ കാര്യമല്ലേ അത് എന്നുമായിരുന്നു രേണു ചോദിച്ചത്.
പരിപാടികള്‍ കണ്ടായിരുന്നു രേണു സുധിയെ ഇഷ്ടപ്പെട്ടത്. നമ്പര്‍ സംഘടിപ്പിച്ച് വിളിച്ച് സംസാരിച്ചായിരുന്നു പരിചയത്തിലായത്. പരിപാടികളൊക്കെ കണ്ടുകണ്ട് പിന്നെയാണ് പ്രണയം പറയുന്നത്. നേരത്തെ വിവാഹിതനായതാണെന്നും, തനിക്കൊരു മകനുണ്ടെന്നുമായിരുന്നു സുധി പറഞ്ഞത്. സ്വന്തം മകനായി അവനെ നോക്കിക്കോളാമെന്നായിരുന്നു രേണുവിന്റെ ഉറപ്പ്. അന്ന് മുതലിങ്ങോട്ട് കിച്ചുവിനെ മകനായി കൂട്ടിയതാണ്. അമ്മേയെന്നാണ് അവനും വിളിക്കുന്നത്. കാര്യങ്ങളെല്ലാം അവന്‍ എന്നോട് പറയാറുണ്ടെന്നും രേണു പറഞ്ഞിരുന്നു.
ഇടയ്ക്ക് കുടുംബസമേതമായി സ്റ്റാര്‍ മാജിക്കിലേക്ക് ഇവരെത്തിയിരുന്നു. ഭയങ്കര കെയറിംഗാണ് സുധിച്ചേട്ടന്‍, ഞങ്ങളാണ് അദ്ദേഹത്തിന് എല്ലാം. ഞങ്ങള്‍ക്ക് ഭക്ഷണമുണ്ടാക്കിത്തരാനും, പുത്തന്‍ ഉടുപ്പുകള്‍ മേടിച്ച് തരാനുമൊക്കെ വലിയ ഇഷ്ടമാണ്. നിങ്ങളുടെ സന്തോഷം കാണുമ്പോള്‍ എനിക്ക് എല്ലാമായെന്നാണ് പറയാറുള്ളത്. വഴക്കിനിടയില്‍ പോലും കണ്ണ് നിറഞ്ഞ് കാണുന്നത് ഇഷ്ടമല്ല അദ്ദേഹത്തിന്.
ഈ കണ്ണുകള്‍ ഒരിക്കലും നിറയ്ക്കരുതെന്ന് അദ്ദേഹം പറയാറുണ്ട്. അപ്രതീക്ഷിതമായി അദ്ദേഹത്തെ നഷ്ടമായപ്പോഴും ആ വാക്കുകളാണ് തന്നെ നിലനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നും രേണു പറഞ്ഞിരുന്നു. സ്വന്തമായി വീടെന്ന ആഗ്രഹം ബാക്കിയാക്കിയായിരുന്നു സുധി പോയത്. എന്നാല്‍ ആ ആഗ്രഹം സന്നദ്ധ സംഘടനകളും, സാമൂഹ്യപ്രവര്‍ത്തകരുമൊക്കെ ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു.
condition of Renu Sudhi's house, the shortcomings of Sudhilayam, and the response to Feroz's statement



































