വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം; 'കാന്ത'യുടെ അപ്ഡേറ്റ് പുറത്ത്

വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം; 'കാന്ത'യുടെ അപ്ഡേറ്റ് പുറത്ത്
Apr 27, 2025 10:40 AM | By Anjali M T

(moviemax.in) ദുല്‍ഖര്‍ നായകനായി വരാൻ പോകുന്ന ചിത്രമാണ് കാന്ത. ചിത്രത്തിൻ്റെഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ റിലീസ് ചെയ്തിരുന്നു. വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്. ചിത്രത്തിന്റെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ട്രേഡ് അനലിസ്റ്റുകള്‍. ജൂലൈയിലായിരിക്കും കാന്തയുടെ റിലീസെന്നും ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് നേടി എന്നുമാണ് ഫ്രൈഡേ മാറ്റ്‍നി റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ശ്രദ്ധേയമായ നിർമ്മാണ കമ്പനികളെ ഒരുമിപ്പിച്ചു കൊണ്ട് വരുന്ന ചിത്രം കൂടിയാണ് കാന്ത. തന്റെ മുത്തച്ഛൻ ഡി. രാമനായിഡുവിന്റെ മഹത്തായ പാരമ്പര്യം മുന്നോട്ട് കൊണ്ട് പോകുന്ന സ്പിരിറ്റ് മീഡിയയുമായി റാണ ദഗ്ഗുബതിയും മറുവശത്തു മലയാളം സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ നയിക്കുന്ന വേഫെയറർ ഫിലിംസും ചേർന്നാണ് ഈ ചിത്രത്തെ യാഥാർഥ്യമാക്കി തീർക്കുന്നത്.

ചിത്രത്തിന്റെ ടീസർ ട്രെയിലർ എന്നിവയും കൂടുതൽ വിശദാംശങ്ങളും വൈകാതെ തന്നെ പുറത്ത് വിടും. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുൽഖർ സൽമാൻ , സമുദ്രക്കനി എന്നിവർക്കൊപ്പം റാണ ദഗ്ഗുബാട്ടി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഭാഗശ്രീയുടെ ചിത്രത്തിലെ ലുക്കും നേരത്തെ പുറത്ത് വന്നിരുന്നു. മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.



actor dulquer starrer kantha film updates

Next TV

Related Stories
കെ പി വിനോദ് ആയി നിവിൻ പോളി; ഫാർമ സ്ട്രീമിങ് ആരംഭിച്ചു

Dec 19, 2025 05:30 PM

കെ പി വിനോദ് ആയി നിവിൻ പോളി; ഫാർമ സ്ട്രീമിങ് ആരംഭിച്ചു

ഫാർമ സ്ട്രീമിങ് ആരംഭിച്ചു, നിവിൻ...

Read More >>
ദിലീപേട്ടൻ റൂമിലേക്ക് വരുമായിരുന്നു, മറ്റ് നടിമാര്‍ അപ്പോൾ മാറിപ്പോവും? ദിലീപ്- മഞ്ജു വിവാഹമോചനത്തിന് കാരണം അതുതന്നെ!

Dec 19, 2025 02:26 PM

ദിലീപേട്ടൻ റൂമിലേക്ക് വരുമായിരുന്നു, മറ്റ് നടിമാര്‍ അപ്പോൾ മാറിപ്പോവും? ദിലീപ്- മഞ്ജു വിവാഹമോചനത്തിന് കാരണം അതുതന്നെ!

നടി ആക്രമിക്കപ്പെട്ട കേസ് , കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം, ദിലീപ്- മഞ്ജു വിവാഹമോചനത്തിന്...

Read More >>
‘മുഖത്ത് ആസിഡ് ഒഴിക്കും....’, 'ഏട്ടന്റെ അനിയൻ, പൾസർ സുനിടെ സ്വന്തം ഏട്ടൻ.. '; ദിലീപിനെതിരെ സംസാരിച്ചതിന് ഭാഗ്യലക്ഷ്മിക്ക് ഭീഷണി

Dec 19, 2025 12:57 PM

‘മുഖത്ത് ആസിഡ് ഒഴിക്കും....’, 'ഏട്ടന്റെ അനിയൻ, പൾസർ സുനിടെ സ്വന്തം ഏട്ടൻ.. '; ദിലീപിനെതിരെ സംസാരിച്ചതിന് ഭാഗ്യലക്ഷ്മിക്ക് ഭീഷണി

നടിയെ ആക്രമിച്ച കേസ്, മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി, ചലച്ചിത്ര പ്രവർത്തക...

Read More >>
Top Stories