'താനാണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ'; വൈകാരിക കുറിപ്പുമായി അതിജീവിത

'താനാണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ'; വൈകാരിക കുറിപ്പുമായി അതിജീവിത
Dec 19, 2025 03:06 PM | By Athira V

( https://moviemax.in/ ) നടി ആക്രമിക്കപ്പെട്ട കേസിൽ വൈകാരിക കുറിപ്പുമായി അതിജീവിത. അതിക്രമം നടന്നത് അപ്പോള്‍തന്നെ പരാതിപ്പെട്ടത് തെറ്റെന്നും സംഭവിച്ചത് വിധിയാണെന്ന് കരുതി മിണ്ടാതിരിക്കണമായിരുന്നെന്നും അതിജീവിതയുടെ സോഷ്യൽമീഡിയ പോസ്റ്റ്. താന്‍ സാധാരണ ഒരു മനുഷ്യാണ് ജീവിക്കാന്‍ അനുവദിക്കൂ എന്നും അതിജീവിതയുടെ നിസ്സഹായമായ ആവശ്യം.

പിന്നീട് എപ്പോഴെങ്കിലും അക്രമിക്കപ്പെട്ട വീഡിയോ പുറത്തുവന്നാല്‍, എന്തേ, അന്നേ പോലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു എന്നും പോസ്റ്റിൽ.

പ്രതി മാര്‍ട്ടിന്‍റെ വീഡിയോക്കെതിരെയും അതിജീവിത പ്രതികരിച്ചു. 20 വർഷം ശിക്ഷക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപേ ഒരു വീഡിയോ എടുത്തത് കണ്ടു, അതിൽ താനാണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നെന്നും ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെയെന്നും അതിജീവിത പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം

ഞാൻ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു ആക്രമണം നടന്നപ്പോൾ അതപ്പോൾ തന്നെ പോലീസിൽ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!!

അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ video പുറത്ത് വരുമ്പോൾ ഇത് എന്തുകൊണ്ട് അന്നേ പോലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.

20 വർഷം ശിക്ഷയ്ക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപേ ഒരു വീഡിയോ എടുത്തത് കണ്ടു, അതിൽ ഞാൻ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു!!

ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ!!

Not a victim, not a survivor, just a simple human being!! let me live.

Actress assault case: Survivor leaves emotional note

Next TV

Related Stories
ദിലീപേട്ടൻ റൂമിലേക്ക് വരുമായിരുന്നു, മറ്റ് നടിമാര്‍ അപ്പോൾ മാറിപ്പോവും? ദിലീപ്- മഞ്ജു വിവാഹമോചനത്തിന് കാരണം അതുതന്നെ!

Dec 19, 2025 02:26 PM

ദിലീപേട്ടൻ റൂമിലേക്ക് വരുമായിരുന്നു, മറ്റ് നടിമാര്‍ അപ്പോൾ മാറിപ്പോവും? ദിലീപ്- മഞ്ജു വിവാഹമോചനത്തിന് കാരണം അതുതന്നെ!

നടി ആക്രമിക്കപ്പെട്ട കേസ് , കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം, ദിലീപ്- മഞ്ജു വിവാഹമോചനത്തിന്...

Read More >>
‘മുഖത്ത് ആസിഡ് ഒഴിക്കും....’, 'ഏട്ടന്റെ അനിയൻ, പൾസർ സുനിടെ സ്വന്തം ഏട്ടൻ.. '; ദിലീപിനെതിരെ സംസാരിച്ചതിന് ഭാഗ്യലക്ഷ്മിക്ക് ഭീഷണി

Dec 19, 2025 12:57 PM

‘മുഖത്ത് ആസിഡ് ഒഴിക്കും....’, 'ഏട്ടന്റെ അനിയൻ, പൾസർ സുനിടെ സ്വന്തം ഏട്ടൻ.. '; ദിലീപിനെതിരെ സംസാരിച്ചതിന് ഭാഗ്യലക്ഷ്മിക്ക് ഭീഷണി

നടിയെ ആക്രമിച്ച കേസ്, മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി, ചലച്ചിത്ര പ്രവർത്തക...

Read More >>
വന്ന വഴി മറക്കാതെ അസീസ് ...! 18 വർഷങ്ങൾക്കുശേഷം ബഹ്റൈനിൽ ജോലി ചെയ്ത കടയിൽ എത്തി നടൻ ; സുഹൃത്തിന് സർപ്രൈസ്

Dec 19, 2025 12:17 PM

വന്ന വഴി മറക്കാതെ അസീസ് ...! 18 വർഷങ്ങൾക്കുശേഷം ബഹ്റൈനിൽ ജോലി ചെയ്ത കടയിൽ എത്തി നടൻ ; സുഹൃത്തിന് സർപ്രൈസ്

നടൻ അസീസ് നെടുമങ്ങാട്, 18 വർഷങ്ങൾക്കുശേഷം ബഹ്റൈനിൽ ജോലി ചെയ്ത...

Read More >>
Top Stories

News Roundup