( https://moviemax.in/) ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷമുള്ള ശക്തമായ നിലപാടുകളുടെ പേരിലാണ് ഭീഷണി.
ഫോൺ കോളിലൂടെയാണ് ആസിഡ് ഭീഷണി മുഴക്കിയതെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ഇനിയും നീ ദിലീപിനെതിരെ പറഞ്ഞാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു ഭീഷണി. കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിച്ചെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി.
ഭാഗ്യലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ്
ഇവൻ, തന്റെടമില്ലാത്തവൻ, എന്നെ ഭീഷണിപ്പെടുത്താൻ വിളിക്കുന്നു... ഏട്ടന്റെ അനിയൻ, പൾസർ സുനിടെ സ്വന്തം ഏട്ടൻ.. എല്ലാവരും കണ്ടോളു ഇവന്റെ നമ്പർ
ചില വീഡിയോസ്, കമെന്റ് ഒക്കെ കണ്ടിട്ട് ചേച്ചി ഇതിനൊരു മറുപടി കൊടുക്കു എന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. വീഡിയോയിൽ കൂടെയും കമെന്റ് കളിൽ കൂടെയും ആരൊക്കെ തെറി വിളിച്ചാലും അതിനൊന്നും ഞങ്ങൾ ആരും മറുപടി പറയില്ല. അത് നിങ്ങൾ അർഹിക്കുന്നുമില്ല. ഞങ്ങൾ പോരാടുന്നത് നീതിക്ക് വേണ്ടിയാണ്, അല്ലാതെ കൊട്ടേഷൻ കൊടുക്കാൻ വേണ്ടിയല്ല. എന്റെ മറുപടിയിൽ കൂടി അങ്ങനെ വൈറൽ ആവണ്ട ഏട്ടന്റെ അനിയന്മാർ
ഫോൺ വിളിച്ച നമ്പർ സഹിതം ഉടൻ തന്നെ പൊലീസിൽ പരാതി നൽകുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
മുമ്പും ഇത്തരത്തിൽ ഭീഷണി ലഭിച്ചപ്പോൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷം നിതീ പൂർണമായില്ലെന്ന നിലയിലുള്ള പ്രതികരണങ്ങളിലെ പ്രകോപനമാണ് ഭീഷണിക്ക് കാരണമെന്നാണ് വ്യക്തമാകുന്നത്.
Actress attacked, threatened to throw acid on her face, filmmaker Bhagyalakshmi

































