(https://moviemax.in/) നീതി ലഭിക്കുംവരെ ഈ പോരാട്ടത്തിൽ ഒപ്പമുണ്ടാകും. നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്ക് പിന്തുണയുമായി സംരംഭകയും മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയുമായ ശോഭ വിശ്വനാഥ്.
നീതി ലഭിക്കുംവരെ ഈ പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ശോഭ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. അതിജീവിതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പോസ്റ്റ്.
'വേദനകളല്ല നീ എന്ന വ്യക്തിയെ അളക്കുന്നത്. നീ അനുഭവിച്ച ട്രോമകളുമല്ല, നീയൊരു തീനാളമാണ്. തെളിഞ്ഞു കത്തുന്ന, ഉറപ്പോടെ തിളങ്ങുന്ന തീനാളം... അതിജീവിക്കുന്നയാളുടെ ഉള്ളിലെ കരുത്ത് ഒരിക്കലും കെടുത്താനാകില്ല.
ഞാനും നീയും നമ്മളുമെല്ലാം ഒന്നിച്ച് പോരാടും. ഈ പോരാട്ടം ജയിക്കും വരെ നിന്നെ പിന്തുണച്ച് ഒപ്പമുണ്ടാകും. ഭയപ്പെടേണ്ട കാര്യമേയില്ല, നീ കരുത്തയാണ്. നിന്റെ ശബ്ദം കേൾക്കാൻ ആളുണ്ട്. നീതി വിജയിക്കും'', എന്നാണ് അതീജിവിതക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ശോഭ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ShobhaVishwanath supports the survivor


































