( https://moviemax.in/ ) നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പ്രഖ്യാപനം വന്നത് എട്ടാം തീയതിയായിരുന്നു. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെയായിരുന്നു ശിക്ഷിച്ചത്. എട്ടാമതായി പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു.
വിവിധ ചാനലുകളിലായി ഇതേക്കുറിച്ച് ചര്‍ച്ചകളും നടക്കുന്നുണ്ട്. കാവ്യ മാധവന്റെ മൊഴിയിലെ കാര്യങ്ങളും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ദിലീപും കാവ്യ മാധവനും തമ്മിലുള്ള ബന്ധം മഞ്ജു വാര്യരെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
നടിയോട് ശത്രുത വരികയും, അവരെ തകര്‍ക്കാനായി ദിലീപ് ഇറങ്ങുകയും ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകളിലെല്ലാം പറഞ്ഞത്. മഞ്ജു വാര്യരും ദിലീപും വിവാഹമോചിതരായതിന് കാരണം താനാണെന്നുള്ള വാദം കാവ്യ മാധവന്‍ തള്ളിയിരുന്നു.
അതിജീവിതയ്‌ക്കൊപ്പം മഞ്ജു വാര്യരും സുഹൃത്തുക്കളും തന്നെ കാണാന്‍ വന്നു എന്ന കാര്യവും കാവ്യ നിഷേധിച്ചിരുന്നു. അതിജീവിതയും ദിലീപും തമ്മില്‍ ശത്രുത ഉണ്ടായിരുന്നില്ല. ദിലീപുമായുള്ള മെസേജുകളും കോണ്ടാക്റ്റും ഓര്‍മ്മയില്ല എന്നും കാവ്യ മറുപടി നല്‍കിയിരുന്നു.
മനഃപൂർവം ഫോണ്‍ നമ്പര്‍ മാറ്റി എന്ന വാദം തെറ്റാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. വിദേശ ഷോകളില്‍ ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്ന വാദവും കാവ്യ തള്ളിയിരുന്നു.
ദിലീപുമായി സുഹൃത്ത് എന്നതിനെക്കാളും അപ്പുറത്ത് കൂടുതല്‍ ബന്ധമുണ്ടായിരുന്നു എന്നുമാണ് കാവ്യ അന്വേഷണ സംഘത്തോട് പറഞ്ഞത്. കേസില്‍ ഏറെ നിര്‍ണായകമായിരുന്നു കാവ്യയുടെ മൊഴി.
280ാം പേജ് മുതലാണ് കാവ്യയുടെ മൊഴിയും കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുള്ളത്. കാവ്യ മാധവന്റെ ഫോണില്‍ നിന്നും ദിലീപിന് വന്ന മെസേജിലൂടെയായിരുന്നു പ്രശ്‌നങ്ങളെല്ലാം തുടങ്ങിയത്. അന്വേഷണത്തിലും, വിചാരണയിലുമെല്ലാം ഇത് ചര്‍ച്ചയായിരുന്നു.
ഈ മെസേജുകള്‍ മഞ്ജു വാര്യര്‍ കുടുംബാംഗങ്ങളെ കാണിച്ചിരുന്നു. ഈ സംഭവം അറിഞ്ഞതോടെയാണ് ദിലീപിന് അതിജീവിതയോട് ശത്രുത തോന്നിയത്. വിവാഹമോചനം കഴിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന സമയത്താണ് കാവ്യ മൊഴി നല്‍കിയത്. ദിലീപ്- മഞ്ജു വിവാഹമോചനത്തിന് കാരണം താനല്ല എന്നും കാവ്യ പറഞ്ഞിരുന്നു.
യുഎസ് ഷോയുടെ സമയത്തെ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും, മറുപടികളും വിധിന്യായത്തിലുണ്ട്. ദിലീപിനൊപ്പമായിരുന്നോ കൂടുതല്‍ സമയവും എന്ന ചോദ്യത്തിനും കാവ്യ മറുപടി നല്‍കിയിരുന്നു. ദിലീപേട്ടനായിരുന്നു ഷോ പ്ലാന്‍ ചെയ്തത്.
മാതാപിതാക്കള്‍ക്കൊപ്പമാണ് ഷോയ്ക്ക് പോയത്. ഭാമയ്ക്കും അതിജീവിതയ്ക്കുമൊപ്പം റൂം ഷെയര്‍ ചെയ്തിരുന്നു. ചില ദിവസങ്ങളില്‍ അവരോടൊപ്പമാണ് ഉറങ്ങിയത്. ദിലീപ് സ്ഥിരമായി കാണാന്‍ വരാറില്ല. ഷോയുടെ ക്യാപ്റ്റനായതിനാല്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കാനായി റൂമിലേക്ക് വരാറുണ്ടായിരുന്നു.
മുറിയില്‍ മറ്റുള്ളവരും ഉണ്ടാവാറുണ്ടായിരുന്നു. ദിലീപും കാവ്യയും വരുമ്പോള്‍ മറ്റ് നടിമാര്‍ മാറിപ്പോവുമായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അത്തരം സംഭവങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് കാവ്യ പറഞ്ഞിരുന്നു.
Actress assault case, Dileep's relationship with Kavya, reason for Dileep-Manju's divorce



































