നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് സൂക്ഷിക്കാനായി കാവ്യ മാധവന്‍ ലോക്കര്‍ തുറന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. അന്വേഷണത്തിനിടെ പോലീസ് കാവ്യയും, ദിലീപുമായി ഇതേക്കുറിച്ച് ചോദിച്ചിരുന്നു. വിധിന്യായത്തിലും ഇതേക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. തുടക്കത്തില്‍ ഇവര്‍ ജോയന്റെ അക്കൗണ്ടാണ് എടുത്തതെന്നും, പിന്നീട് കാവ്യ മാധവന്‍ ലോക്കര്‍ തുറന്നു എന്നുമായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്.
തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് ലോക്കര്‍ തുറന്നത്. നടി ആക്രമിക്കപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ലോക്കര്‍ തുറന്നത്. ലോക്കറില്‍ എന്തായിരുന്നു സൂക്ഷിച്ചത്, ലോക്കറിനെക്കുറിച്ച് കാവ്യ അന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നോ, കാവ്യയുടെ മൊഴിയിലെ കാര്യങ്ങള്‍ ചചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇപ്പോള്‍.
നിര്‍ണായക ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും, വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണും സൂക്ഷിക്കുന്നതിനായി കാവ്യയുടെ ലക്ഷ്യയിലേക്ക് പള്‍സര്‍ സുനി എത്തിയിരുന്നു എന്നുള്ള വിവരം തുടക്കത്തില്‍ തന്നെ പുറത്തുവന്നിരുന്നു. ഫോണും മെമ്മറി കാര്‍ഡും സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ലോക്കര്‍ തുടങ്ങിയതെന്നാണ് കണ്ടെത്തല്‍. കോടതിയില്‍ ഇത് തെളിയിക്കാനായി ബാങ്ക് ജീവനക്കാരെ ഹാജരാക്കിയിരുന്നു.
അന്ന് ജോലി ചെയ്തിരുന്നവരെ ആയിരുന്നില്ല കോടതിയില്‍ ഹാജരാക്കിയത്. ഇടക്കാലത്ത് ഈ ലോക്കര്‍ തുറന്നതും, അതില്‍ നിന്നും ചില സാധനങ്ങള്‍ കണ്ടെത്തിയെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ദിലീപും കാവ്യയും അറിയാതെ എങ്ങനെയാണ് ലോക്കര്‍ തുറന്നതെന്നായിരുന്നു ചോദ്യം. ലോക്കര്‍ ബലമായി തുറക്കേണ്ട സാഹചര്യം വന്നതിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു.
അഞ്ച് രൂപയുടെ ഒരു കോയിന്‍ മാത്രമാണ് ആ ലോക്കറില്‍ നിന്നും കിട്ടിയതെന്നാണ് മഹസറില്‍ പറയുന്നത്. നേരത്തെ ആരെങ്കിലും ലോക്കര്‍ തുറന്നോ എന്നതിലേക്കും സംശയം പോയിരുന്നു. ലോക്കര്‍ തുടങ്ങിയ ദിവസം തന്നെ തുറന്നതേയുള്ളൂ. പിന്നീട് പോലീസ് തുറന്നതാണ്. എന്തിനാണ് ഈ ലോക്കര്‍ തുറന്നതെന്ന് ചോദിച്ചപ്പോള്‍ ഓര്‍മ്മയില്ല എന്നായിരുന്നു കാവ്യ മാധവന്റെ മറുപടി. ഒരുപാട് ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ട് ഇവര്‍ക്ക്.
പിന്നെയെന്തിനാണ് ഈ അക്കൗണ്ടും ലോക്കറും തുറന്നതെന്ന് ദിലീപിനോട് ചോദിച്ചപ്പോള്‍ എന്നെ ഒരുപാട് പേര്‍ വിളിക്കാറുണ്ട്. അവരുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്താണ് അന്ന് അവിടെ അക്കൗണ്ട് തുടങ്ങിയതെന്നായിരുന്നു ദിലീപ് പറഞ്ഞത്.
യുഎസ് ഷോയിലെ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും കാവ്യ കൃത്യമായ മറുപടി നല്‍കിയിരുന്നു. മാതാപിതാക്കളുടെ കൂടെയായാണ് ആ ഷോയിലേക്ക് പോയത്. അന്ന് ദിലീപേട്ടന്‍ മുഴുവന്‍ സമയവും തനിക്കൊപ്പമായിരുന്നില്ല. മറ്റുള്ളവരൊക്കെ ഉള്ള സമയത്താണ് റൂമിലേക്ക് വരാറുള്ളത്. പരിപാടിയുടെ കാര്യം സംസാരിക്കാനായാണ് വരുന്നത് എന്നുമായിരുന്നു കാവ്യ പറഞ്ഞത്.
അതിജീവിതയുമായി യാതൊരുവിധ പ്രശ്‌നങ്ങളും അന്നുണ്ടായിട്ടില്ല. അവരോട് ശത്രുതയുമില്ലെന്നും കാവ്യ പറഞ്ഞിരുന്നു. യുഎസ് ഷോയില്‍ നടന്ന കാര്യങ്ങള്‍ അതിജീവിത മഞ്ജു വാര്യരെ അറിയിച്ചുവെന്നും, ഇതേത്തുടര്‍ന്നാണ് വിവാഹമോചിത ആയെന്നുമുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞതിന് കാരണം ഞാനല്ല എന്നും കാവ്യ മാധവന്‍ കോടതിയില്‍ പറഞ്ഞിരുന്നു. അതേക്കുറിച്ച് അറിയില്ല. മഞ്ജു വാര്യരും അതിജീവിതയും തന്നെ കാണുകയും സംസാരിക്കുകയും ചെയ്ത് എന്ന് പറയുന്നത് തെറ്റാണ്. അങ്ങനെയൊരു കൂടിക്കാഴ്ച നടന്നിട്ടില്ല. സുഹൃത്ബന്ധത്തിനും അപ്പുറത്താണ് ദിലീപേട്ടന് താന്‍ നല്‍കിയ സ്ഥാനം എന്നും അവര്‍ പറഞ്ഞിരുന്നു.
Actress attack case, Dileep-Kavya relationship


































