നിതേഷ് തിവാരിയുടെ സംവിധാനത്തിൽ 'രാമായണം' അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയെ കുറിച്ച് ബോളിവുഡിൽ ചർച്ചകൾ സജീവമാണ്. പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണവും.
രൺവീർ കപൂർ രാമനാകുന്ന ചിത്രത്തിൽ സീതയായി എത്തുന്നത് നടി സായി പല്ലവിയാണ്. അടുത്തിടെ ചിത്രത്തിലെ രൺവീറിന്റെയും സായിപല്ലവിയുടെയും ലുക്ക് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ഇതിന് പിന്നാലെ സായി പല്ലവി മുസ്ലിം ആണെന്ന വ്യാജ പ്രചരണം വ്യാപകമായി പടർന്നു.
നടി ഹിജാബ് ധരിച്ച പോകുന്ന ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 2021ല്‍ താരത്തിന്റെ ഒരു ചിത്രം കാണുന്നതിനായി വേഷം മാറി സായി പല്ലവി തിയറ്ററില്‍ എത്തിയതിന്‍റെ ചിത്രങ്ങളാണ് അവ. ഈ വീഡിയോയാണ് താരം മുസ്‌ലിമാണെന്ന അവകാശവാദത്തോടെ നിലവിൽ പ്രചരിക്കുന്നത്.
https://www.instagram.com/p/CYGPlBIJ4Ih/?utm_source=ig_web_copy_link
സായി പല്ലവി സെന്താമര കണ്ണൻ എന്നാണ് നടിയുടെ യഥാർത്ഥ പേര്. നടി ഇസ്‌ലാം മതവിശ്വാസം സ്വീകരിച്ചതായി നടിയോ കുടുംബാംഗളോ ഇത് വരെ പറഞ്ഞിട്ടില്ല. എന്നിട്ടും വ്യാജപ്രചരണം വലിയ തോതില്‍ നടക്കുകയാണ്.
രാമായണം ചിത്രത്തിലെ മറ്റു താരങ്ങൾക്കെതിരെയും വ്യാപകമായി സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
#saipallavi #muslim #fake #news #spread #social #media