(moviemax.in) ബിഗ് ബോസ് മലയാളം സീസൺ 7 ൽ ഏറെ പ്രതീക്ഷയോടെ വന്ന മത്സരാർത്ഥികളിൽ ഒരാളായിരുന്നു കലാഭവൻ സരിഗ. എന്നാൽ അധിക നാൾ ഷോയിൽ തുടരാനാകാതെ സരിഗ പുറത്തായി. സഹമത്സരാർത്ഥികളിൽ പലരുമായും നല്ല സൗഹൃദം സരിഗയ്ക്കുണ്ടായിരുന്നു. ജിസേലിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ സരിഗ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വീട്ടിനുള്ളിൽ ഭംഗിയായി നടക്കാൻ ശ്രദ്ധിക്കുന്ന ആളാണ് ജിസേലെന്ന് സരിഗ പറയുന്നു.
ഒന്നാമത്തെ കാര്യം ജിസേലിനെ അവിടെ എല്ലാവർക്കും ഇഷ്ടമാണ്. ഞങ്ങൾ അവിടെ രണ്ട് ദിവസ കഴിഞ്ഞപ്പോഴേക്കും പെൻഷൻ കിട്ടേണ്ട അവസ്ഥയിലായി. പക്ഷെ അപ്പോഴും ജിസേൽ അവിടെ ബ്യൂട്ടിയായി നടക്കുന്നു. അടുക്കളയിൽ നിന്നും മഞ്ഞൾ പൊടി കാെണ്ട് പോയി അതിൽ തക്കാളി പിഴിഞ്ഞ് മുഖത്ത് തേക്കുന്നു. അവരുടെ പ്രൊഫഷൻ അതാണ്. അവർക്കിത് ചെയ്തേ പറ്റൂ എന്നാണ് പറയുന്നത്. നമ്മളിനി എന്ത് പറഞ്ഞാലും പുള്ളി അത് ചെയ്തിരിക്കും.
ഇന്നർവെയറുകൾ ബിഗ് ബോസിൽ നിന്നും നമുക്ക് കൃത്യമായി തരും. പിന്നെ നമുക്ക് ഒരു ജോഡി ഡ്രസേ തരൂ. ഞങ്ങളൊക്കെ ഒന്ന് തന്നെ കുളിച്ച് മാറി ഇടുമ്പോൾ പെട്ടെന്ന് നോക്കുമ്പോൾ അടിപൊളി മോഡേൺ ഡ്രസ് ഇട്ട് ഒരാൾ പോകുന്നു. അത് ഇന്നർവെയറായിരുന്നു. ഇത് എവിടെ നിന്നെന്ന് ചോദിച്ചപ്പോൾ നിങ്ങൾ ഇന്നർ വെയറുകൾ ഇടാത്തത് എന്റെ കുറ്റമല്ലെന്ന് പറഞ്ഞു. എനിക്കത് രസമായി തോന്നി. അവർക്ക് ഇട്ടിട്ട് വൃത്തികേടും ഇല്ല. അത് ഇന്നർവെയർ ആണെന്ന് തോന്നാത്ത് കൊണ്ടാണല്ലോ ഞങ്ങൾ അടിയുണ്ടാക്കിയത് എന്നും സരിഗ പറയുന്നു.
Sariga's words about Gisele in a new interview