'കല്യാണം കഴിക്കണമെങ്കിൽ അത് വേഗം വേണം, കോണ്ടന്റ് ആക്കി നടക്കരുത്'; രേണു സുധിക്ക് മുന്നറിയിപ്പുമായി സായ് കൃഷ്ണ

'കല്യാണം കഴിക്കണമെങ്കിൽ അത് വേഗം വേണം, കോണ്ടന്റ് ആക്കി നടക്കരുത്'; രേണു സുധിക്ക് മുന്നറിയിപ്പുമായി സായ് കൃഷ്ണ
Mar 5, 2026 12:28 PM | By Anusree vc

(moviemax.in) അന്തരിച്ച നടൻ സുധി കൊല്ലത്തിന്റെ ഭാര്യ രേണു സുധിയെ സംബന്ധിച്ച വിവാദങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. രേണു മൂന്നാം വിവാഹത്തിന് ഒരുങ്ങുകയാണെന്നും ഒരു മുസ്‌ലിം യുവാവാണ് വരനെന്നും തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമാകുന്നതിനിടെ, താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി പുതിയ ചർച്ചകൾക്ക് വഴിതുറന്നു.

"ഒറ്റയ്ക്ക് ജീവിച്ചു മടുത്തു, ഒരു കൂട്ട് വേണമെന്ന് മനസ്സ് ആഗ്രഹിച്ചു തുടങ്ങി" എന്നായിരുന്നു രേണു തന്റെ സ്റ്റോറിയിൽ കുറിച്ചത്. ഈ വാക്കുകൾ പുറത്തുവന്നതോടെ ആരാധകരും വിമർശകരും ഒരുപോലെ രംഗത്തെത്തിയിട്ടുണ്ട്. രേണുവിന്റെ തീരുമാനത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സോഷ്യൽ മീഡിയയിലെ ഇത്തരം ചർച്ചകൾക്കിടയിലും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ് താരം.

എന്നാൽ ഇപ്പോഴിതാ രേണുവിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബർ സായ് കൃഷ്ണ. യഥാർത്ഥ ജീവിതത്തിൽ രേണു നല്ലൊരു​ ​ഗെയിമറാണെന്നും ഒരു ഗാംബ്ലിങ്ങ് ഗെയിം ആണ് രേണു കളിക്കുന്നതെന്നും സായ് കൃഷ്ണ പറയുന്നു. ഉടൻ തന്നെ രേണു കല്യാണം അകഴിക്കുന്നതാണ് നല്ലതെന്നും ഇല്ലെങ്കിൽ ഇപ്പോൾ പറയുന്നതെല്ലാം രേണുവിന്റെ ഭാരമാവുമെന്നും പറഞ്ഞ സായ് കൃഷ്ണ സുധി എന്ന സെന്റിമെന്റ്സ് രേണുവിൽ നിന്നും പോയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

"രേണു സുധിക്ക് കല്യാണം, കാമുകൻ, അവിഹിതം എന്നതാണ് ഇപ്പോഴത്തെ വിഷയം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ ഇതുമായി ബന്ധപ്പെട്ട റീലുകൾ കാണാൻ തുടങ്ങിയിട്ട്. രേണുവാണെങ്കിൽ‌ ഇത്തരം കാര്യങ്ങൾ‌ക്ക് കൂടുതൽ എരികേറ്റികൊടുക്കുന്ന തരത്തിൽ റീൽസും പോസ്റ്റും സംസാരവുമെല്ലാം നടത്തുന്നുമുണ്ട്.സുധി എന്നത് ഒരു പേരും ഓർമയും മാത്രമാണിപ്പോൾ രേണുവിന്. എല്ലാവർക്കും അത് അറിയാം. സുധിയേക്കാൾ ഫെയിം ഇപ്പോൾ രേണു എന്ന പേരിനുണ്ട്. സുധി എന്ന സെന്റിമെന്റ്സ് രേണുവിൽ നിന്നും പോയിട്ടുണ്ട്." സായ് കൃഷ്ണ പറയുന്നു,

"യഥാർത്ഥ ജീവിതത്തിൽ നല്ലൊരു​ ​ഗെയിമറാണ് രേണു. ഒരു ​ഗാംബ്ലിങ് ​ഗെയിമാണ് അവർ കളിക്കുന്നത്. രേണു കല്യാണം കഴിക്കണം എന്നാണ് എന്റെ അഭിപ്രായം. യങ് ലേഡിയാണ് അവർ. കാമുകനുണ്ടോ, മുസ്ലീമിനെ കല്യാണം കഴിക്കുമോ തുടങ്ങിയ കോണ്ടന്റ് കൊടുത്ത് നടക്കുന്നതിലും നല്ലത് രേണു കല്യാണം കഴിക്കുന്നതാണ്. അല്ലെങ്കിൽ ഇപ്പോൾ പറഞ്ഞ് വെക്കുന്നതെല്ലാം രേണുവിന് ഭാവിയിൽ ഒരു ഭാരമാകും. രേണു കല്യാണം കഴിക്കുകയാണെങ്കിൽ ഒരു അനിയൻ എന്ന നിലയിൽ ചെന്ന് ഞാൻ താലിയെടുത്ത് കൊടുക്കും.ആദ്യം ദാസേട്ടൻ കോഴിക്കോടിന് ഒപ്പമായിരുന്നു രേണു വൈറലായത്. പിന്നീട് പ്രതീഷ് വന്നു. ഇപ്പോൾ അക്ഷയ് എന്നൊരു ചെക്കൻ വന്നിട്ടുണ്ട്. അതോടെ രേണു വീണ്ടും ചർച്ച വിഷയമായി." സായ് കൃഷ്ണ പറയുന്നു.


"ഇപ്പോൾ ഡബിൾ മീനിങ് വെച്ചുള്ള മറുപടികളാണ് രേണു നൽകുന്നത് ഏറെയും. രേണുവിന് ഒപ്പമുള്ളവരേയും ആ ഡബിൾ മീനിങ് സംസാരം അലട്ടുന്നില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മക്കളാണെങ്കിലും രേണുവിന്റെ മാതാപിതാക്കളും സഹോദരിയും എല്ലാം അങ്ങനെയാണ് പെരുമാറുന്നത്. അവൾ എന്തും പറഞ്ഞോട്ടെ. എന്ത് തന്നെയായാലും അവസാനം അവൾ വരുമാനം കൊണ്ടുവരുന്നുണ്ട് നമ്മുടെ ജീവിതം മുന്നോട്ട് പോകുന്നുണ്ട് എന്ന ലൈനിലാണ് അവർ. അതുകൊണ്ട് രേണുവിനെ ചീത്ത വിളിച്ച് കമന്റിട്ടാലും കാര്യമില്ല. കല്യാണം കഴിച്ചാൽ രേണുവിന് വലിയ തിരിച്ചടികൾ മുമ്പ് പറഞ്ഞ കാര്യങ്ങളുടെ പേരിൽ ലഭിക്കും. കൂട്ട് വേണമെന്ന് തോന്നിയാൽ രേണു കല്യാണം കഴിക്കണം. അല്ലാതെ അത് കോണ്ടന്റാക്കി നടക്കരുത്." സായ് കൃഷ്ണ കൂട്ടിച്ചേർത്തു. തന്റെ ബയൗറ്റുബെ ചാനലിലൂടെയായിരുന്നു സായ് കൃഷ്ണയുടെ പ്രതികരണം.

Content Highlight: Sai Krishna warns Renu Sudhi

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup






GCC News