---
title: "'ഇവനെന്തെങ്കിലും കുഴപ്പമുണ്ടോ?' 6 പന്തിൽ 126 റൺസ് അടിക്കാൻ പറഞ്ഞ നിഖിലിനോട് മോഹൻലാലിന്റെ മാസ് മറുപടി"
english_title: "Mohanlal's mass reply to Nikhil who asked him to score 126 runs in 6 balls"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345708/mohanlals-mass-reply-to-nikhil-who-asked-him-to-score-126-runs-in-6-balls"
published_at: "2026-03-05T11:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a91c165d0dc_Mohanlals_mass_reply_to_Nikhil_who_asked_him_to_score_126_runs_in_6_balls.jpg"
keywords: []
---

# 'ഇവനെന്തെങ്കിലും കുഴപ്പമുണ്ടോ?' 6 പന്തിൽ 126 റൺസ് അടിക്കാൻ പറഞ്ഞ നിഖിലിനോട് മോഹൻലാലിന്റെ മാസ് മറുപടി

> **Lead Summary:** മലയാള സിനിമയുടെ നായകപ്പട്ടം വിട്ട് ക്രിക്കറ്റ് പിച്ചിൽ നിറഞ്ഞാടിയ മോഹൻലാലിന്റെ പഴയകാല ഓർമ്മകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ 2012-13 സീസണിൽ കേരള സ്ട്രൈക്കേഴ്സിനെ നയിച്ചിരുന്ന മോഹൻലാലിനൊപ്പമുള്ള രസകരമായ അനുഭവങ്ങളാണ് താരം കലാഭവൻ പ്രജോദ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

## Article Content

മലയാള സിനിമയുടെ നായകപ്പട്ടം വിട്ട് ക്രിക്കറ്റ് പിച്ചിൽ നിറഞ്ഞാടിയ മോഹൻലാലിന്റെ പഴയകാല ഓർമ്മകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ 2012-13 സീസണിൽ കേരള സ്ട്രൈക്കേഴ്സിനെ നയിച്ചിരുന്ന മോഹൻലാലിനൊപ്പമുള്ള രസകരമായ അനുഭവങ്ങളാണ് താരം കലാഭവൻ പ്രജോദ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

സിസിഎല്ലില്‍ നമ്മള് സെക്കന്റ് ബാറ്റിംഗ് ചെയ്‍തുകൊണ്ടിരിക്കുകയാണ്. ഓരോ വിക്കറ്റുകളായി ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞ് അവസാനം ഞാനും ലാലേട്ടനുമാണ് ക്രീസിലുള്ളത്. ജയിക്കാൻ ആറ് ബോളില്‍ 126 റണ്‍സ് വേണം. ആരോ ഇതിനിടയ്‍ക്ക് ഡഗ് ഔട്ടിലുള്ള നിഖിലിന്റെയടുത്ത് നമുക്ക് റണ്‍‌റേറ്റ് വേണം അടിക്കാൻ പറ എന്ന് പറഞ്ഞ് വെള്ളവും കൊടുത്തുവിട്ടു. ഇതിന്റെയിടക്ക് റിലേ പോയെ നിഖില്‍ ഓടി വന്നിട്ട് പറഞ്ഞു, പ്രജോദ്, ലാലേട്ടാ നിങ്ങള്‍ എന്താണ് കാണിക്കുന്നത്. അടിക്ക് നമുക്ക് ജയിക്കേണ്ടേ എന്നൊക്കെ. അപ്പോള്‍ ലാലേട്ടൻ എന്നോട് ചോദിച്ചു, മോനേ ഇവനെന്തെങ്കിലും കുഴപ്പമുണ്ടോ, ഈ ആറ് ബോളില്‍ നമ്മള്‍ എങ്ങനെ ഇത്രയും റണ്‍സ് എടുക്കും. ഞാനും തിരിച്ചു പറഞ്ഞു, ശരിയാണ് ലാലേട്ടൻ നമ്മള്‍ പാടുപെടും.

അപ്പോള്‍ ചിരിച്ചുകൊണ്ട് ലാലേട്ടൻ പറഞ്ഞു, 124 പന്തില്‍ നിന്ന് ആറ് റണ്‍സാണ് എടുക്കേണ്ടതെങ്കിലും നമ്മള്‍ പാടുപെടും. തോറ്റ് നില്‍ക്കുന്ന സമയത്തും അദ്ദേഹത്തിന്റെ ഹ്യൂമര്‍ സെൻസ് എടുത്ത് പറയേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/345708/mohanlals-mass-reply-to-nikhil-who-asked-him-to-score-126-runs-in-6-balls)