(moviemax.in) മേക്കപ്പ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ജാൻമണി ദാസ് ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായെത്തിയ ശേഷമാണ് കൂടുതൽ ജനശ്രദ്ധ നേടുന്നത്. സഹമത്സരാർത്ഥിയായെത്തിയ അഭിഷേക് ഇപ്പോൾ ജാന്മണിയുടെ അടുത്ത സുഹൃത്താണ്. ഫോട്ടോഷൂട്ടിങ്ങുകളും ഇന്റർവ്യൂകളുമെല്ലാമായി ജാന്മണി ഇന്ന് മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. ട്രാൻസ് വുമണായ ജാന്മണിക്ക് ഇപ്പോഴും സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾ നേരിടുന്നുണ്ട്. എൽജിബിടിക്യു കമ്മ്യൂണിറ്റിയെക്കുറിച്ച് പുതിയ അഭിമുഖത്തിൽ ജാന്മണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരാൾ ഗേ ആണെന്ന് കരുതി അയാൾ പുരുഷനല്ലാതാകില്ല. അയാൾ പുരുഷൻ തന്നെയാണ്. അദ്ദേഹത്തിന്റെ ഫീലിംഗ്സ് പുരുഷൻമാരോടാണെന്ന് മാത്രം. ട്രാൻസ്ജെൻഡേർസിന് കേരളത്തിൽ പ്രശ്നമുണ്ടെന്ന് പറയും. പക്ഷെ അങ്ങനെ പ്രശ്നമാെന്നുമില്ല. തീർച്ചയായും കുടുംബത്തിലെ സ്വീകാര്യതയിൽ മാറ്റമുണ്ടാകും. എന്റെ വീട്ടിലും പ്രശ്നമുണ്ടാകും. എന്റെ രണ്ടാമത്തെ അനിയന് എന്നെ ഇഷ്ടമാണ്. പക്ഷെ ആളുകൾ എന്ത് കരുതുമെന്ന് ചിന്തിക്കും. ഒരു കല്യാണം വന്നാൽ ആ ഫാമിലി ഓക്കെ, പക്ഷെ അവരുടെ ബന്ധുക്കൾ എന്ത് വിചാരിക്കും എന്ന് പറയും. അങ്ങനെ എല്ലാ കുടുംബത്തിലുമുണ്ട്.
പക്ഷെ ഞാൻ ആണാണെന്ന് പറഞ്ഞ് കല്യാണം കഴിഞ്ഞ് കുട്ടിയായി പിന്നെ ട്രാൻസ് ആണെന്ന് പറഞ്ഞാൽ ഏത് വീട്ടിലാണ് സ്വീകരിക്കുക. എന്റെ വീട്ടിലാണെങ്കിൽ അടിച്ച് കൊല്ലുമെന്നും ജാന്മണി പറഞ്ഞു. എന്നെ തെറി വിളിക്കുന്നതിൽ ഒരു പ്രശ്നവുമില്ല. പ്രശ്നം എന്റെ വർക്കിനെക്കുറിച്ച് പറയുമ്പോഴാണെന്നും ജാന്മണി പറഞ്ഞു.
ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നതിലുള്ള അഭിപ്രായവും ജാന്മണി പങ്കുവെച്ചു. ഒരു ചായക്ക് വേണ്ടി മൊത്തം ചായക്കട വാങ്ങിക്കേണ്ട എന്ന് ഞാൻ എല്ലാവരോടും പറയും. ഇന്ന് കൊച്ചിയിൽ നാളെ തൃശൂരിൽ, മറ്റന്നാൾ ട്രിവാൻഡ്രം. നിങ്ങളുടെ ജീവിതം എക്സ്പ്ലോർ ചെയ്യൂ എന്ന് ജാന്മണി ചിരിയോടെ പറഞ്ഞു. എന്നാൽ താനിത് തമാശയായി പറഞ്ഞതാണെന്നും എല്ലാവർക്കും പങ്കാളി വേണമെന്ന സ്വപ്നം ഉണ്ടാകും. താൻ പ്രണയിച്ച ആളുടെ വിവാഹം കഴിഞ്ഞെന്നും ജാന്മണി പറഞ്ഞു.
അഭിമുഖത്തിൽ അഭിഷേക് ജയ്ദീപ് ഒപ്പം പങ്കെടുത്തിരുന്നു. ഓണം ആഘോഷങ്ങളെക്കുറിച്ച് അഭിഷേക് അഭിമുഖത്തിൽ സംസാരിച്ചു. അമ്മയും സഹോദരിയും പൂനെയിലാണുള്ളത്. അച്ഛനും ഞാനുമാണ് നാട്ടിൽ. ഇത്തവണത്തെ ഓണം എല്ലാവരും പൂനെയിൽ വെച്ചായിരിക്കുമെന്ന് അഭിഷേക് പറഞ്ഞു. അപ്പോൾ ജാന്മണി തന്റെ പരിഭവം പങ്കുവെച്ചു. ആളുടെ പ്ലാനിംഗ് പൂനെയിലാണ്. ഒരു വാക്ക് എന്നോട് ചോദിക്കേണ്ടേ. ജാനൂ ഞങ്ങളുടെ കൂടെ പൂനെയിൽ വരുന്നോ എന്ന്. പറയുകയെങ്കിലും വേണ്ടേ എന്നും ജാന്മണി പറഞ്ഞു.
Janmani openly expresses her feelings