(moviemax.in) ബഷീർ ബഷിയും കുടുംബവും അടുത്തിടെ സോഷ്യൽമീഡിയയിൽ ചർച്ച വിഷയമായി മാറിയിരുന്നു. അതിന് കാരണമായത് ബഷീറിന്റെ ആദ്യ ഭാര്യ സുഹാന പങ്കിട്ട ഒരു വീഡിയോയായിരുന്നു. ഭർത്താവും രണ്ടാം ഭാര്യ മഷൂറയും മകനും വിദേശ യാത്രയിലാണെന്നും താൻ ചില അസൗകര്യങ്ങളാൽ യാത്രയുടെ ഭാഗമായില്ലെന്നും മക്കൾക്കൊപ്പം എറണാകുളത്തെ വീട്ടിലുണ്ടെന്നുമാണ് സുഹാന വീഡിയോയിൽ പറഞ്ഞത്. ഈ വീഡിയോ വലിയ രീതിയിൽ ഫാമിലി വ്ലോഗുകളുടെ പ്രേക്ഷകർക്കിടയിൽ ചർച്ചയായി.
സുഹാനയ്ക്ക് എപ്പോഴും രണ്ടാം സ്ഥാനമാണെന്നും സുഹാനയ്ക്ക് ഒരിക്കലും ബഷീറിനൊപ്പം ഒറ്റയ്ക്ക് സമയം ചിലവഴിക്കാൻ അവസരം ലഭിക്കില്ലെന്നുമെല്ലാമുള്ള തരത്തിലായിരുന്നു വീഡിയോയ്ക്ക് വന്ന കമന്റുകൾ. ബഷീറിനേയും ഭാര്യമാരേയും മോശമായി ചിത്രീകരിച്ചും വിമർശിച്ചും വീഡിയോകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
വിമർശനങ്ങൾ അതിരുവിട്ടപ്പോൾ ബഷീർ നിയമപരമായി നീങ്ങി. സൈബർ സെല്ലിൽ അടക്കം ചില യുട്യൂബേഴ്സിനും കമന്റിട്ട ആളുകൾക്കും എതിരെ ബഷീർ കേസ് ഫയൽ ചെയ്തിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ ദാമ്പത്യത്തെ കുറിച്ചും സന്തോഷത്തെ കുറിച്ചും എപ്പോഴും ആകുലപ്പെട്ട് കമന്റുകൾ കുറിക്കുന്നവർക്കും വീഡിയോകൾ ചെയ്യുന്നവർക്കും ഒരു മറുപടിയുമായി എത്തിയിരിക്കുകയാണ് ആദ്യ ഭാര്യ സുഹാന. താൻ വളരെ ഹാപ്പിയാണെന്ന് പറഞ്ഞുകൊണ്ടാണ് സുഹാന സംസാരിച്ച് തുടങ്ങുന്നത്. ഈ വീഡിയോ കാണുമ്പോൾ എല്ലാവരും പറയും സുഹാനയെ ഒരുക്കിപിടിച്ച് അവിടെ ഇരുത്തിയിട്ട് വെറുതെ ഒരു വീഡിയോ എടുത്തതാണെന്ന്. അങ്ങനെയൊന്നും ഇല്ല. അതിന് സുഹനാ കൂടി വിചാരിക്കണം. എന്റെ ഹാപ്പിനെസ് അത് എന്റേത് മാത്രമാണ്.
അത് എങ്ങനെ വേണം ഏത് വേണമെന്നത് ഞാൻ തീരുമാനിക്കും. ഞാൻ ഇപ്പോൾ എന്റെ ഫാമിലിയിൽ പൂർണ്ണമായും ഹാപ്പിയാണ്. ഈ ഫാമിലിയിലെ ഒരാൾ ഇല്ലെങ്കിൽ പോലും എനിക്ക് അത് സഹിക്കാൻ പറ്റില്ല. തൊട്ടടുത്ത് ചായ കുടിക്കാൻ പോയാൻ പോലും എല്ലാവരും ഒരുമിച്ച് പോകുന്നതിനോടാണ് എല്ലാവർക്കും ഇഷ്ടം. അത് ഞാനായാലും മഷൂറയായാലും പിള്ളേരായാലും അങ്ങനെ തന്നെയാണ് എന്നാണ് സുഹാന പറഞ്ഞത്. ഞങ്ങളുടെ കുടുംബം തകർക്കാനാണ് പലരുടേയും ശ്രമം. പടച്ചവന്റെ അനുഗ്രഹം കൊണ്ട് ഞങ്ങൾ എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഞങ്ങളെ കണ്ട് ഇൻഫ്ലൂവൻസാകാനോ മാതൃകയാക്കാനോ ഞങ്ങൾ പറയാറില്ല. എന്റെ കുടുംബത്തിന്റെ ഉള്ളിൽ ഒതുങ്ങിയാണ് ഞങ്ങൾ ജീവിക്കുന്നത്. മോശമായി ഒരു വീഡിയോയും ഞങ്ങൾ ചെയ്യുന്നില്ല.
വൾഗറായുള്ള ബെഡ് റൂം സീനോ മോശമായ വസ്ത്രധാരണമോ ഒന്നും ചെയ്യാറില്ല. എന്റെ ഭാര്യമാർ വളരെ മാന്യമായ വസ്ത്രം ധരിച്ചാണ് വീഡിയോകൾ ചെയ്യാറുള്ളത് എന്നാണ് തന്നേയും കുടുംബത്തേയും നിരന്തരമായി വിമർശിക്കുന്നവരോട് പ്രതികരിച്ച് ബഷീർ പറഞ്ഞത്. പുതിയ വീഡിയോയ്ക്ക് താഴെയും സുഹാനയെ വിമർശിച്ചാണ് കമന്റുകൾ ഏറെയും. സുഹാന സഹതാപം പോലും അർഹിക്കുന്നില്ല, മനസ് അറിഞ്ഞ് ഭർത്താവിനെ സ്നേഹിക്കുന്ന വേറൊരാൾ അയാൾ മറ്റൊരു ബന്ധത്തിലേക്ക് പോകുന്നതിനെ കുറിച്ചോ സ്വയം മറ്റൊരു ബന്ധത്തിലേക്കോ പോകാൻ കഴിയില്ല, പറഞ്ഞ് പഠിപ്പിച്ച് കൊടുത്തത് സുഹാന അതേപോലെ പറയുന്നതായി തോന്നുന്നു എന്നെല്ലാമാണ് കമന്റുകൾ. ഏറെ വർഷത്തെ പ്രണയത്തിനുശേഷമാണ് സുഹാനയും ബഷീറും വിവാഹിതരായത്. സുഹാന രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് മഷൂറയെ ബഷീർ വിവാഹം ചെയ്തത്.
തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ ആദ്യം വെളിപ്പെടുത്തിയത് ബിഗ് ബോസ് ഹൗസിൽ വെച്ചാണ്. അന്ന് സഹമത്സരാർത്ഥികൾക്കും ബിബി പ്രേക്ഷകർക്കുമൊന്നും അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. എഴുപത് ദിവസത്തോളം ബിഗ് ബോസിൽ ചിലവഴിച്ചശേഷമാണ് ബഷീർ എവിക്ടായത്. ശേഷമാണ് യുട്യൂബ് ചാനലുമായി ആക്ടീവായത്.
Suhana responds to comments