#rajinikanth | രൂപം മാറി വന്ന രജനികാന്ത്, ഭിക്ഷക്കാരനാണെന്ന് കരുതിയ യുവതി 10 രൂപ നല്‍കി; പിന്നീട് കണ്ടത്!

#rajinikanth |  രൂപം മാറി വന്ന രജനികാന്ത്, ഭിക്ഷക്കാരനാണെന്ന് കരുതിയ യുവതി 10 രൂപ നല്‍കി; പിന്നീട് കണ്ടത്!
May 5, 2024 07:42 PM | By Athira V

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് രജനികാന്ത്. വളരെ സിംപിള്‍ ആയി ജീവിക്കുന്ന രജനികാന്ത് അഭിനയിക്കുമ്പോഴല്ലാതെ മേക്ക് അപ്പുകളോ വിഗ്ഗോ ഒന്നും വെക്കാറില്ല. നിറയെ ചാരിറ്റി പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു നടനുമാണ് രജനികാന്ത്. ഇപ്പോഴിതാ ഭിക്ഷക്കാരനാണെന്ന് കരുതി രജനികാന്തിന് 10 രൂപ ലഭിച്ച കഥയാണ് ശ്രദ്ധനേടുന്നത്. 

ഒരുക്ഷേത്രത്തില്‍ പോയപ്പോഴാണ് രജനികാന്തിന് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായതെന്ന് ഗായത്രി ശ്രീകാന്ത് രചിച്ച ദ നെയിം ഈസ് രജനികാന്ത് എന്ന ബയോഗ്രഫിയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

2007ല്‍ ശിവജി: ദ ബോസ് എന്ന ചിത്രം ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും വലിയ ഹിറ്റായി. ഈ സമയത്ത് ജനങ്ങളില്‍ നിന്ന് സ്‌നേഹവും നല്ല റെസ്‌പോണ്‍സുകളും ലഭിക്കാനാരംഭിച്ചപ്പോള്‍ രജനികാന്ത് ഒരു ക്ഷേത്രത്തില്‍ പോകാന്‍ തീരുമാനിച്ചു. 

എന്നാല്‍ അദ്ദേഹം ക്ഷേത്ര ദര്‍ശനം നടത്താന്‍ എത്തിയാല്‍ അവിടുത്തെ സമാധാന അന്തരീക്ഷം നഷ്ടപ്പെടുമെന്ന ഭയം തോന്നിയതിനാല്‍ വസ്ത്രം മാറി പോകാനാണ് രജനികാന്ത് തീരുമാനിച്ചത്.

താനാണെന്ന് മനസിലാകാത്ത വിധത്തിലാകണം ക്ഷേത്രത്തില്‍ പോകേണ്ടതെന്നും രജനികാന്ത് തീരുമാനിച്ചു. ഇതിനായി അദ്ദേഹം തെരഞ്ഞെടുത്തത് കീറിപ്പറഞ്ഞ ഒരു ഷര്‍ട്ടും ലുങ്കിയും ഒരു കട്ടിയുള്ള ബ്രൗണ്‍ നിറത്തിലുള്ള ഷാളും ഒപ്പം വെപ്പുപല്ലും വെച്ചാണ് അദ്ദേഹം പോയതെന്നാണ് പറയുന്നത്. 

അദ്ദേഹം ക്ഷേത്രത്തിലെത്തിയസ്വാഭാവികമായും അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല. ഈ സമയം കാലിന് മുഴയുള്ള ഒരു സ്ത്രീ നടന്നു വരുന്നുണ്ടായിരുന്നു. ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന ഈ സ്ത്രീ 'പാവം വയസന്‍' ഇരിക്കുന്നത് കണ്ട് അലിവ് തോന്നി 10 രൂപയുടെ നോട്ട് കൊടുത്തു. എന്നാല്‍ അദ്ദേഹം ആ പത്ത് രൂപ സ്‌നേഹത്തോടെ വാങ്ങി അമ്പലത്തില്‍ നിന്നിറങ്ങി. 

എന്നാല്‍ ഈ സ്ത്രീ ഇദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അമ്പലത്തിലെ ഭണ്ഡാരത്തില്‍ 100 രൂപ ഇട്ടത് ശ്രദ്ധയില്‍പ്പെട്ട സ്ത്രീ നോക്കുമ്പോള്‍ ഒരു ആഢംബര കാറില്‍ അദ്ദേഹം തിരിച്ച് പോകാനൊരുങ്ങുന്നതാണ് കണ്ടത്. സ്ത്രീ ഉടന്‍ തന്നെ തനിക്ക് അബദ്ധം പറ്റിയത് മനസിലാക്കി അദ്ദേഹത്തിന്റടുത്തേക്ക് ക്ഷമ ചോദിക്കാനായി എത്തി. അവര്‍ തന്റെ പണം തിരികെ വാങ്ങിക്കോളാം എന്നും പറഞ്ഞു. 

എന്നാല്‍ ഈ സമയം രജിനികാന്ത് സ്ത്രീയോട് പറഞ്ഞത്, ദൈവത്തിന് തിരുവടിയില്‍ താനും ഒരു ഭിക്ഷക്കാരനാണെന്ന് ഓര്‍മിപ്പിച്ചുവെന്നാണ്. ആ പത്ത് രൂപ അദ്ദേഹം തന്റെ കൈയ്യില്‍ വെച്ചുകൊണ്ട് അദ്ദേഹം അവിടെ നിന്നും പോയെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്. 

വളരെ എളിമയോടെ സംസാരിക്കുകയും ജീവിക്കുകയും ചെയ്യുന്ന രജിനികാന്ത് 1975ല്‍ അപൂര്‍വ രാഗങ്കള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് എത്തുന്നത്. തുടര്‍ന്ന് കന്നടയിലും തെലുഗുവിലും അഭിനയിച്ച നടന്‍ പതുക്കെ തമിഴ് സിനിമാ ലോകത്തിന്റെ അവിഭാജ്യ ഘടകമായി മാറുകായിരുന്നു. ഒരു കാലത്ത് നടി മീനയുമായുള്ള കോമ്പിനേഷനുകള്‍ വലിയ ഹിറ്റായിരുന്നു. എന്നാല്‍ അമ്പുള്ള രജനികാന്ത് എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകളായും മീന അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴും തമിഴില്‍ അതികായനായി നില്‍ക്കുന്ന വ്യക്തിയാണ് രജനികാന്ത്. പേട്ട, കാല, കബാലി, എന്തിരന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടന്റെ പുതിയ ചിത്രം ലാല്‍ സലാം തീയറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. വേട്ടൈയാന്‍ ആണ് അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. 

#rajinikanth #once #disguised #beggar #woman #gave #him #ten #rupees

Next TV

Related Stories
#chandrakanth | നടൻ ചന്ദ്രകാന്തിന്റെ ആത്മഹത്യ; പവിത്രയുടെ അപകട മരണം ഉലച്ചുവെന്ന് മൊഴി

May 18, 2024 07:48 PM

#chandrakanth | നടൻ ചന്ദ്രകാന്തിന്റെ ആത്മഹത്യ; പവിത്രയുടെ അപകട മരണം ഉലച്ചുവെന്ന് മൊഴി

അടുത്തിടെ ചന്ദ്രകാന്തിന്‍റെ സഹനടിയും പ്രിയ സുഹൃത്തുമായ പവിത്ര ജയറാം റോഡ് അപകടത്തില്‍...

Read More >>
#Chandrakant  | തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്ത് മരിച്ച നിലയില്‍

May 18, 2024 03:14 PM

#Chandrakant | തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്ത് മരിച്ച നിലയില്‍

തെലങ്കാനയിലെ അല്‍കാപൂരിലെ വസതിയിലായിരുന്നു...

Read More >>
#suchitra | വീഡിയോ എടുത്തു, അമല പോളിനോട് ചെയ്തത് വളരെ മോശം; ഡിവോഴ്സിന് കാരണം അത്! മനസ്സ് തുറന്ന് സുചിത്ര

May 17, 2024 10:04 PM

#suchitra | വീഡിയോ എടുത്തു, അമല പോളിനോട് ചെയ്തത് വളരെ മോശം; ഡിവോഴ്സിന് കാരണം അത്! മനസ്സ് തുറന്ന് സുചിത്ര

ഇവരുടെ അക്കൗണ്ടിൽ നിന്നാണ് അന്ന് ധനുഷ്, തൃഷ തുടങ്ങിയ മുൻനിര താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ പുറത്ത്...

Read More >>
#Prabhas  | പ്രിയപ്പെട്ടവരേ, ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നു- പ്രഭാസ്

May 17, 2024 03:37 PM

#Prabhas | പ്രിയപ്പെട്ടവരേ, ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നു- പ്രഭാസ്

പ്രഭാസ് വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. നടന്റെ ഫാന്‍ പേജുകളിലും ഇത് വ്യാപകമായി...

Read More >>
#ChetanChandra | ചലച്ചിത്ര താരം ചേതൻ ചന്ദ്രക്ക് നേരെ ആൾക്കൂട്ട ആക്രമണം

May 13, 2024 03:20 PM

#ChetanChandra | ചലച്ചിത്ര താരം ചേതൻ ചന്ദ്രക്ക് നേരെ ആൾക്കൂട്ട ആക്രമണം

തന്റെ കാർ സംഘം വീണ്ടും ആക്രമിച്ചെന്നും പൂർണമായി തകർത്തെന്നും നടൻ ആരോപിച്ചു. നടന്റെ പരാതിയിൽ കഗ്ഗലിപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും...

Read More >>
#pavithrajayaram |ടെലിവിഷൻ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

May 12, 2024 07:40 PM

#pavithrajayaram |ടെലിവിഷൻ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

ബസ് കാറിൽ കൂട്ടിയിടിക്കുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്ര ആശുപത്രി...

Read More >>
Top Stories










News Roundup