#MrinalThakur|തന്‍റെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കാന്‍ ആലോചിക്കുന്നു: മൃണാൽ താക്കൂര്‍

 #MrinalThakur|തന്‍റെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കാന്‍ ആലോചിക്കുന്നു: മൃണാൽ താക്കൂര്‍
May 4, 2024 09:03 AM | By Meghababu

 മുംബൈ: (Moviemax.in)അടുത്തിടെ ഒരു അഭിമുഖത്തിൽ നടി മൃണാൽ തന്‍റെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത് വാര്‍ത്തയായിരുന്നു.

ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവിയിലേക്ക് വേണ്ടി നടത്തുന്ന കാര്യങ്ങള്‍ ഇപ്പോഴത്തെ നാഷണല്‍ ക്രഷ് എന്ന് വിളിക്കപ്പെടുന്ന നടി തുറന്നു പറഞ്ഞത്.

ജീവിതവും കരിയറും ഒരുപോലെ കൊണ്ടുപോകേണ്ടത് തന്‍റെ ആവശ്യമാണ്. രണ്ടിനും പ്രധാന്യമുണ്ട്. എങ്ങനെ രണ്ടും ബാലന്‍സായി നിര്‍ത്തണം എന്നത് എപ്പോഴും മനസില്‍ ഉണ്ടാകണം.

ഇപ്പോഴത്തെ റിലേഷന്‍ഷിപ്പുകള്‍ കഠിനമാണ്. അതിനാല്‍ തന്നെ നിങ്ങളുടെ ജോലിയുടെ സ്വഭാവം അറിയുന്ന ശരിയായ പങ്കാളി വേണം.

അണ്ഡം ശീതികരിച്ച് സൂക്ഷിക്കുന്ന കാര്യം ഞാനും പരിഗണിക്കുന്നുണ്ട്. അടുത്തിടെ ബോളിവുഡ് നടി മോണ സിംഗും താന്‍ അണ്ഡം ശീതികരിച്ച് സൂക്ഷിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

നേരത്തെ നടി പ്രിയങ്ക ചോപ്രയുടെ മകള്‍ ജനിച്ചത് ഇത്തരത്തില്‍ ശീതികരിച്ച് സൂക്ഷിച്ച അണ്ഡത്തില്‍ നിന്നായിരുന്നു. ഒന്നിനും താല്‍പ്പര്യമില്ലാത്ത ദിവസങ്ങളെക്കുറിച്ചും മൃണാൾ അഭിമുഖത്തില്‍ പറഞ്ഞു. പക്ഷെ അത്തരം ദിനങ്ങളിലും ജോലിക്ക് പോയി സന്തോഷകരമായ രംഗങ്ങളില്‍ അഭിനയിക്കേണ്ടി വരും.

അത്തരം ദിവസങ്ങള്‍ വന്നാല്‍ അത് മറികടക്കാന്‍ താന്‍ ഉറ്റവരെയും തെറാപ്പിയെയും അഭയം പ്രപിക്കുമെന്ന് മൃണാള്‍ പറയുന്നു. “ഞാൻ തെറാപ്പികൾ ചെയ്യുന്നുണ്ട്. അത് എല്ലാവര്‍ക്കും പ്രധാനപ്പെട്ട കാര്യമാണ്. പ്രത്യേകിച്ച് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾക്ക്.

എന്നെ കീഴടക്കുന്ന ചില ആളുകളുണ്ട്. എന്‍റെ സുഹൃത്തുക്കളും എന്‍റെ സഹോദരിയും. എന്‍റെ പൂച്ച പോലും എന്‍റെ ജീവിതത്തിൽ അത്തരമൊരു മാറ്റമുണ്ടാക്കുന്നുണ്ട് ” മൃണാല്‍ കൂട്ടിച്ചേർത്തു. 2022-ൽ പുറത്തിറങ്ങിയ സീതാ രാമം എന്ന ചിത്രം വന്‍ ഹിറ്റായതോടെയാണ് മൃണാല്‍ ശ്രദ്ധിക്കപ്പെട്ടത്.

2023ൽ പുറത്തിറങ്ങിയ ഹായ് നന്നാ, ഈ വർഷം പുറത്തിറങ്ങിയ ദ ഫാമിലി സ്റ്റാർ എന്നീ ചിത്രങ്ങളിലൂടെ മൃണാൽ അടുത്തിടെ തെലുങ്ക് സിനിമയില്‍ സജീവമാണ്. സീതാരാമനും ഹായ് നന്നയും വമ്പൻ ഹിറ്റുകളായിരുന്നു,

അതേസമയം ഫാമിലി സ്റ്റാര്‍ ഫ്ലോപ്പായിരുന്നു. സഞ്ജയ് ലീല ബൻസാലിയുടെ അടുത്ത നിർമ്മാണ സംരംഭത്തിന് പുറമെ ഹിന്ദിയിൽ പൂജ മേരി ജാൻ എന്ന ചിത്രത്തിലും മൃണാല്‍ ഉടൻ അഭിനയിക്കും.

#Thinking #freezing #eggs #MrinalThakur

Next TV

Related Stories
രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

Jul 8, 2025 11:06 AM

രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ...

Read More >>
'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

Jul 7, 2025 03:20 PM

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall