---
title: " #ShreyasTalpade | നമ്മുടെ ശരീരത്തിലേക്ക് എന്താണ് കുത്തിവെച്ചിരിക്കുന്നതെന്നോർത്ത് ഭയമുണ്ട് -ശ്രേയസ് തൽപഡേ "
english_title: "#Fear #of #what# is #injected #into #our #bodies #Shreyas #Talpade"
publisher: "moviemax.in"
canonical_url: "https://moviemax.in/news/203362/fear-of-what-is-injected-into-our-bodies-shreyas-talpade"
published_at: "2024-05-06T07:08:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663834ff335da_sreyas.jpg"
keywords: []
---

#  #ShreyasTalpade | നമ്മുടെ ശരീരത്തിലേക്ക് എന്താണ് കുത്തിവെച്ചിരിക്കുന്നതെന്നോർത്ത് ഭയമുണ്ട് -ശ്രേയസ് തൽപഡേ 

> **Lead Summary:** **[**കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് നിർമാതാക്കൾ സമ്മതിച്ചതിനുപിന്നാലെ ആശങ്കയറിയിച്ച് നടൻ ശ്രേയസ് തൽപഡേ.

## Article Content

**[**കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് നിർമാതാക്കൾ സമ്മതിച്ചതിനുപിന്നാലെ ആശങ്കയറിയിച്ച് നടൻ ശ്രേയസ് തൽപഡേ.

കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം തനിക്ക് പലപ്പോഴും തളർച്ചയും വല്ലാത്ത ക്ഷീണവും തോന്നിയിട്ടുണ്ടെന്ന് ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. തൻ്റെ ഇപ്പോഴത്തെ ആരോ​ഗ്യാവസ്ഥ കോവിഡുമായോ അല്ലെങ്കിൽ വാക്‌സിനുമായി ബന്ധപ്പെട്ടതാണോ എന്ന കാര്യത്തിൽ താരം അനിശ്ചിതത്വവും പ്രകടിപ്പിച്ചു.

2023 ഡിസംബറിൽ വെൽക്കം ടു ദ ജം​ഗിൾ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് ശ്രേയസ് തൽപഡേക്ക് ഹൃദയാഘാതമുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് കോവിഡ് വാക്‌സിൻ കോവിഷീൽഡിൻ്റെ പാർശ്വഫലങ്ങളെക്കുറിച്ചും അത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ വർധനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ താരം പങ്കുചെർന്നത്.

> "കോവിഡ് വാക്സിനേഷൻ കഴിഞ്ഞതിന് ശേഷമാണ് എനിക്ക് കുറച്ച് തളർച്ചയും ക്ഷീണവും അനുഭവപ്പെടാൻ തുടങ്ങിയത്. അതിൽ കുറച്ച് സത്യമുണ്ടായിരിക്കണം.

> അത് കോവിഡ് ആകാം, വാക്സിൻ ആകാം. രണ്ടിൽ ഏതാണെന്ന് അറിയില്ല, പക്ഷേ അത് എൻ്റെ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു." ശ്രേയസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/203362/fear-of-what-is-injected-into-our-bodies-shreyas-talpade)