പാമ്പുകളുടെ നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ചിലതൊക്കെ കാണുമ്പോൾ പേടിച്ച് നമ്മുടെ ശ്വാസം തന്നെ നിലച്ചു പോകുന്ന അവസ്ഥയാവും.
സ്വന്തം കുഞ്ഞുങ്ങളുടെ കാര്യത്തിൽ സകല ജീവികളും ഒരിത്തിരി കരുതൽ കൂടുതലുള്ളവരാണ്. അതിനി പാമ്പായാൽ പറയുകയും വേണ്ട. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
വീഡിയോ പങ്കുവച്ചിരിക്കുന്നത് പാമ്പ് പിടുത്തക്കാരനായ മുരളി ലാൽ എന്നയാളാണ്. വീഡിയോയിൽ കാണുന്നത് ഒരു മൂർഖനെയാണ്. മൂർഖൻ മാത്രമല്ല, അതിന്റെ മുട്ടകളും വീഡിയോയിൽ കാണാം.
ആ മുട്ടകളെ സംരക്ഷിക്കാനായുള്ള പാമ്പിന്റെ ശ്രമമാണ് വീഡിയോയിൽ കാണുന്നത്. മുരളി ലാൽ പാമ്പിനെ പിടിക്കുന്നതിനായി മണ്ണിൽ കുഴിച്ചു കൊണ്ടിരിക്കുകയാണ്. പാമ്പും മുട്ടകളും കുഴിക്കകത്ത് എന്ന പോലെയാണിരിക്കുന്നത്.
പാമ്പിന്റെയും മുട്ടകളുടേയും മേലേക്ക് മണ്ണ് വീഴുന്നതും കാണാം. എന്നാൽ, അപകടം മനസിലാക്കിയ പാമ്പ് കൂടുതൽ ജാഗ്രതയോടെയാണ് പെരുമാറുന്നത്. അത് ഒരക്രമത്തിന് വേണ്ടി തയ്യാറായിട്ടെന്നോണം പ്രതികരിക്കുന്നതും കാണാം.
അത് പത്തി വിടർത്തുകയും നാവ് പുറത്തേക്ക് നീട്ടുകയും ഒക്കെ ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്. 1.9 മില്ല്യണിലധികം പേർ വീഡിയോ കണ്ടുകഴിഞ്ഞു.
https://www.instagram.com/reel/C4AdlHoSFvm/?utm_source=ig_embed&utm_campaign=loading
നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. അതിൽ മിക്കവരും മുരളി ലാലിനെ അയാളുടെ ധൈര്യത്തിൽ അഭിനന്ദിക്കുകയാണ് ചെയ്തത്.
എന്തിരുന്നാലും, അങ്ങേയറ്റം അപകടകാരിയായ ജീവിയാണ് പാമ്പ്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ, ജാഗ്രതയില്ലാതെ പാമ്പുകളുടെ അടുത്ത് ചെല്ലുന്നത് അപകടകരമാണ്.
പ്രത്യേകിച്ചും മൂർഖനെപ്പോലെ വിഷമുള്ള അത്യന്തം അപകടകാരിയായ പാമ്പുകളുടെ അടുത്ത്. എന്നാൽ, കൃത്യമായ പരിശീലനമോ മുന്നൊരുക്കമോ ഇല്ലാതെ പാമ്പുകളെ പിടിക്കാൻ പോകുന്നവർ ഇന്ന് ഒരുപാടുണ്ട്.
#Don't #touch #eggs #cobra #tongue #out #video #goes #viral