അവളില്ലാതെ ഞാനില്ല ....: ഭാര്യ കിണറ്റിൽ വീണു മരിച്ചതിന്റെ മനോവിഷമം; ഇടുക്കിയിൽ ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

അവളില്ലാതെ ഞാനില്ല ....: ഭാര്യ കിണറ്റിൽ വീണു മരിച്ചതിന്റെ മനോവിഷമം; ഇടുക്കിയിൽ ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
2026-07-14T13:58:00 | By Susmitha Surendran
#Idukki News #Kerala News #Family Tragedy #Police Case #Suicide Case

ഇടുക്കി: (https://truevisionnews.com/) ഭാര്യ കിണറ്റിൽ വീണു മരിച്ചതിന്റെ മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു . ഇടുക്കി കട്ടപ്പന വെള്ളയാംകുടി എകെജി പടി കിഴക്കേ ആലുങ്കൽ കെ.എസ്. ഷിബു (36) ആണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഷിബുവും കുടുംബവും വെള്ളയാംകുടിയിൽ വാടക വീട്ടിൽ താമസം തുടങ്ങിയത്.

ഇതിനിടയിൽ ഷിബുവിന്റെ ഭാര്യ കിണറ്റിൽ വീണ് മരിക്കുകയായിരുന്നു. ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തിലുണ്ടായ കടുത്ത മനോവിഷമമാണ് ഷിബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. ഭാര്യ മരണപ്പെട്ടതിന്റെ ഞെട്ടലിൽ നിന്ന് കരകയറാൻ ഷിബുവിന് കഴിഞ്ഞിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് ഷിബുവിനെ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷിബുവിന്റെയും ഭാര്യയുടെയും വേർപാട് നാല് കുട്ടികളെ അനാഥരാക്കി. ഷിബുവിന്റെ മൃതദേഹം നിലവിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ജീവിതത്തിലെ പ്രശ്നങ്ങളിൽ തളരുന്നവർക്ക് സംസാരിക്കാൻ ആളുകളുണ്ട്. നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ Tele-MANAS 14416 എന്ന നമ്പറിൽ 24 മണിക്കൂറും സൗജന്യ സഹായം ലഭിക്കും)

Content Highlight: Idukki Kattappana Death Case Family Tragedy 4 Children Orphaned

#Idukki News #Kerala News #Family Tragedy #Police Case #Suicide Case

Next TV

Related Stories
തീരുമാനം ചിരിയിൽ ഒതുക്കി നേതാക്കൾ; പ്രതിപക്ഷ ഉപനേതാവാരെന്ന് ഞങ്ങൾ സമയമാകുമ്പോൾ അറിയിക്കും - ടിപി രാമകൃഷ്ണനും ബിനോയ് വിശ്വവും

Jul 14, 2026 03:10 PM

തീരുമാനം ചിരിയിൽ ഒതുക്കി നേതാക്കൾ; പ്രതിപക്ഷ ഉപനേതാവാരെന്ന് ഞങ്ങൾ സമയമാകുമ്പോൾ അറിയിക്കും - ടിപി രാമകൃഷ്ണനും ബിനോയ് വിശ്വവും

നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ സ്ഥാനം സിപിഐ ഉന്നയിച്ച ആവശ്യം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ. എൽഡിഎഫിൽ ഭിന്നതയില്ലെന്ന് ബിനോയ്...

Read More >>
ലൈഫ് മിഷൻ കോഴക്കേസ്: സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു, കുറ്റപത്രം ഉടൻ

Jul 14, 2026 03:05 PM

ലൈഫ് മിഷൻ കോഴക്കേസ്: സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു, കുറ്റപത്രം ഉടൻ

ലൈഫ് മിഷൻ കോഴക്കേസിൽ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെ തിരുവനന്തപുരം മുട്ടത്തറ വിജിലൻസ് ഓഫീസിൽ ചോദ്യം ചെയ്തു. കുറ്റപത്രം സമർപ്പിക്കുന്നതിന്റെ...

Read More >>
സ്ത്രീ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, പൊതുവേദിയിൽ ശരീരഭാഗങ്ങളുടെ ചിത്രം പകർത്തി; ദുരനുഭവം വെളിപ്പെടുത്തി മന്ത്രി ബിന്ദു കൃഷ്ണ

Jul 14, 2026 02:33 PM

സ്ത്രീ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, പൊതുവേദിയിൽ ശരീരഭാഗങ്ങളുടെ ചിത്രം പകർത്തി; ദുരനുഭവം വെളിപ്പെടുത്തി മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലത്തെ സ്കൂൾ പരിപാടിക്കിടെ മുഖം ഉൾപ്പെടുത്താത്ത ശരീര ചിത്രം പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതായി മന്ത്രി ബിന്ദു...

Read More >>
വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യത്തിൽ വ്യാഴാഴ്ച വിധി

Jul 14, 2026 02:18 PM

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യത്തിൽ വ്യാഴാഴ്ച വിധി

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യഹർജിയിൽ വ്യാഴാഴ്ച വിധി. ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന...

Read More >>
'അവൻ തന്നെ ചെയ്തതാ സാറേ, എന്റെ കൊച്ച് സ്വയം മരിക്കില്ല'; ഷെഹനയുടെ മരണം  കൊലപാതകമെന്ന് ആരോപിച്ച് കുടുംബം

Jul 14, 2026 01:02 PM

'അവൻ തന്നെ ചെയ്തതാ സാറേ, എന്റെ കൊച്ച് സ്വയം മരിക്കില്ല'; ഷെഹനയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം

അടൂർ കോട്ടമുറിയിൽ 31കാരി ഷെഹനയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവസമയം ഉണ്ടായിരുന്ന ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

Read More >>
 ഗ്രൂപ്പ് ഡിലീറ്റ് ചെയ്യടാ ...: കാലുകൊണ്ട് കഴുത്തുഞെരിച്ചു, ശ്വാസം കിട്ടാതെ പിടഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥി; തിരുവനന്തപുരത്ത് ക്രൂരമായ റാ​ഗിങ്

Jul 14, 2026 12:35 PM

ഗ്രൂപ്പ് ഡിലീറ്റ് ചെയ്യടാ ...: കാലുകൊണ്ട് കഴുത്തുഞെരിച്ചു, ശ്വാസം കിട്ടാതെ പിടഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥി; തിരുവനന്തപുരത്ത് ക്രൂരമായ റാ​ഗിങ്

കൊടുവഴന്നൂർ എച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ പ്ലസ് ടു വിദ്യാർത്ഥികളുടെ ആക്രമണം. സോഷ്യൽ മീഡിയ ഗ്രൂപ്പിന്റെ പേരിൽ തർക്കം, കഴുത്ത്...

Read More >>
Top Stories

News Roundup