2026-07-14T15:10:00

#Kerala Politics #LDF #CPI #CPM #T. P. Ramakrishnan #Binoy Viswam

തിരുവനന്തപുരം : (https://truevisionnews.com/) നിയമ സഭയിലെ പ്രതിപക്ഷ ഉപനേതാവിന്റെ പ്രശ്‌നം സി പി ഐ ഉന്നയിച്ചിട്ടുണ്ടെന്നും സി പി ഐ ആ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും  ടി പി രാമകൃഷണൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഈ പ്രശ്‌നം ഞങ്ങൾ രണ്ട് പാർട്ടിയും പരസ്പരം കൂടിയാലോചനയിലൂടെ പരിഹരിക്കാനുള്ള ശ്രമമാണ് നടത്തികൊണ്ടരിക്കുന്നത്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള ഭിന്നതയോ മാറ്റ് പ്രശ്ങ്ങളോ ഇടതു ജനാതിപത്യ മുന്നണിയില്ലെന്ന് ടി പി രാമകൃഷണൻ പറഞ്ഞു. ഇടതു ജനാതിപത്യ മുന്നണി കരുത്തോട് കൂടി തന്നെ മുന്നോട്ട് പോകും.

ചർച്ച ചെയ്യുന്ന കാര്യങ്ങൾ പറയേണ്ട സമയത്ത് നിങ്ങളോട് പറയുമെന്നും തീരുമാനങ്ങൾ ഒന്നും നിങ്ങളോട് പറയാൻ പറ്റുന്ന തരത്തിൽ ആയിട്ടില്ലെന്നും ടി പി രാമകൃഷണൻ മാധ്യമങ്ങളോട് വ്യക്തമാക്കി.  അതേസമയം  ബിനോയ് വിശ്വവും വിഷയത്തിൽ പ്രതികരിച്ചു. സി പി ഐക്കും സി പി ഐ എമ്മിനും ഒരോ രാഷ്ട്രീയമാണ്. അത് എൽഡിഎഫ് രാഷ്ട്രീയമാണ്.

ആ എൽഡിഎഫ് രാഷ്ട്രീയം ശക്തിപ്പെടുത്തിക്കൊണ്ടേ മുന്നോട്ട് പോകാൻ പറ്റൂ. ഇടയ്ക്ക് ഉണ്ടാകുന്ന ഏത് വിഷയങ്ങളും സംസാരിക്കുമ്പോഴും കാഴ്ചപ്പാട് ഒന്നായിരിക്കും" എന്ന് ബിനോയ് വിശ്വം ചിരിച്ചുകൊണ്ട് മറുപടി നൽകി. നിലവിൽ പ്രതിപക്ഷ ഉപനേതൃ സ്ഥാനം സിപിഐക്ക് നൽകണമെന്നാണ് സിപിഐയുടെ ആവശ്യം. ഇത് സംബന്ധിച്ച് ഇരുപാർട്ടികളും തമ്മിൽ അനൗദ്യോഗിക ചർച്ചകൾ നടന്നുവരികയാണ്. 

അതേസമയം മുന്നണിയിൽ എല്ലാ സ്ഥാനങ്ങളും പങ്കുവെച്ച് മുന്നോട്ട് പോകണമെന്നും, എല്ലാ സ്ഥാനങ്ങളും ഒരു പാർട്ടിക്ക് മാത്രമായി നിലനിർത്തുന്ന രീതി മാറണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . എൽഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെങ്കിൽ ഈ പങ്കുവെക്കൽ അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും എല്ലാ സ്ഥാനവും ഒറ്റ പാർട്ടിക്ക് എന്ന രീതി മാറിയ തീരൂ. കീഴ് വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല. എല്ലാ കീഴ് വഴക്കം മാറേണ്ടി വന്നാൽ മാറിയേ തീരൂവെന്നും കീഴ്വഴക്കമല്ല എൽഡിഎഫാണ് വലുതെന്നും ബിനോയ് വിശ്വം പറഞ്ഞു.

സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ, അത് മുന്നണിയിൽ പങ്കുവെക്കപ്പെടണം. സിപിഐയുടെ ഈ ആവശ്യം മുന്നണിയെ ദുർബലപ്പെടുത്താനല്ല, മറിച്ച് എൽഡിഎഫിനെ കൂടുതൽ ശക്തമാക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെങ്കിൽ പങ്കുവെക്കൽ അനിവാര്യമാണ്.

മുഖ്യമന്ത്രി പട്ടം വേണ്ടെന്ന് വെച്ച പാർട്ടിയാണ് ഞങ്ങൾ. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിന് എന്ത് വലിപ്പമാണ് ഉള്ളത്. പക്ഷേ എൽഡിഎഫിനുള്ളിൽ ആ ബോധ്യം വേണം. ജനാധിപത്യപരമാകുമ്പോൾ മുന്നണിയിൽ എല്ലാ സ്ഥാനവും പങ്കുവെച്ചാണ് മുന്നോട്ട് പോകേണ്ടത്.

Content Highlight: Kerala LDF Opposition Deputy Leader Issue TP Ramakrishnan Binoy Viswam

#Kerala Politics #LDF #CPI #CPM #T. P. Ramakrishnan #Binoy Viswam

Next TV

Top Stories










News Roundup