'അവൻ തന്നെ ചെയ്തതാ സാറേ, എന്റെ കൊച്ച് സ്വയം മരിക്കില്ല'; ഷെഹനയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം

'അവൻ തന്നെ ചെയ്തതാ സാറേ, എന്റെ കൊച്ച് സ്വയം മരിക്കില്ല'; ഷെഹനയുടെ മരണം  കൊലപാതകമെന്ന് ആരോപിച്ച് കുടുംബം
2026-07-14T13:02:00 | By Susmitha Surendran
#Pathanamthitta News #Adoor Death #Kerala Crime #Woman Murder

പത്തനംതിട്ട: (https://truevisionnews.com/) അടൂർ കോട്ടമുറിയിൽ ഷെഹനയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് .ഇന്നലെ രാത്രിയാണ് ഷെഹനയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു.

സംഭവസമയം വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്താണ് മകളെ കൊലപ്പെടുത്തിയതെന്നും ഷെഹനയുടെ മാതാവ് ആരോപിച്ചു. "അവൻ തന്നെ ചെയ്തതാ സാറേ... ഞങ്ങൾക്ക് മൊത്തത്തിൽ സംശയമുണ്ട്. അവന്റെ ബൈക്ക് ഇവിടെയുണ്ടല്ലോ. എന്നിട്ട് അവൻ തന്നെ എല്ലാവരെയും വിളിച്ച് അറിയിച്ചു. വേറെ ആര്‍ക്കെങ്കിലും പങ്ക് ഉണ്ടോയെന്ന് അറിയില്ല. എന്റെ കൊച്ച് സ്വയം മരിക്കില്ല' എന്ന് മാതാവ് പറഞ്ഞു .

അതേസമയം വീട്ടിൽ നിന്ന് ബഹളം കേട്ടതിനെത്തുടർന്ന് അയൽവാസികൾ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നഗരസഭാ കൗൺസിലർ ഉൾപ്പെടെയുള്ളവർ എത്തി വാതിൽ തുറന്നപ്പോൾ ഷെഹനയുടെ ആൺസുഹൃത്ത് അകത്തുനിന്ന് പുറത്തുവരികയായിരുന്നു. അകത്ത് കയറി പരിശോധിച്ചപ്പോൾ സ്റ്റെയർകേസിന്റെ ഭാഗത്ത് ഷെഹനയെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.

ഉടൻ തന്നെ അടൂർ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. മരിച്ച ഷെഹനയുടെയും കസ്റ്റഡിയിലുള്ള യുവാവിന്റെയും ശരീരത്തിൽ രക്തപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കേസിൽ കൂടുതൽ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. 

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ മരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആൺസുഹൃത്തിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ഗാർഹിക പീഡനം ശിക്ഷ

ഗാർഹിക പീഡന നിയമപ്രകാരം കോടതി പുറപ്പെടുവിക്കുന്ന സംരക്ഷണ ഉത്തരവുകൾ  ലംഘിക്കുന്നത് ഗൗരവകരമായ കുറ്റമാണ്. ഇത് ജാമ്യമില്ലാത്ത കുറ്റമായി കണക്കാക്കപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഒരു വർഷം വരെ തടവോ, 20,000 രൂപ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.

ഭർത്താവിൽ നിന്നോ ഭർത്താവിന്റെ വീട്ടുകാരിൽ നിന്നോ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കും (സ്ത്രീധന പീഡനം ഉൾപ്പെടെ) എതിരെ നിയമം കർശനമാണ്. നേരത്തെ IPC സെക്ഷൻ 498A പ്രകാരം ചുമത്തിയിരുന്ന കുറ്റങ്ങൾ, നിലവിലെ നിയമമായ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം പ്രത്യേക വകുപ്പുകൾക്ക് കീഴിൽ വരുന്നു. ഇതിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്നതാണ്.

Content Highlight: Pathanamthitta Woman Found Dead Adoor Kottemuri Murder Allegation Boyfriend Custody

#Pathanamthitta News #Adoor Death #Kerala Crime #Woman Murder

Next TV

Related Stories
വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യത്തിൽ വ്യാഴാഴ്ച വിധി

Jul 14, 2026 02:18 PM

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യത്തിൽ വ്യാഴാഴ്ച വിധി

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യഹർജിയിൽ വ്യാഴാഴ്ച വിധി. ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന...

Read More >>
അവളില്ലാതെ ഞാനില്ല ....: ഭാര്യ കിണറ്റിൽ വീണു മരിച്ചതിന്റെ മനോവിഷമം; ഇടുക്കിയിൽ ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

Jul 14, 2026 01:58 PM

അവളില്ലാതെ ഞാനില്ല ....: ഭാര്യ കിണറ്റിൽ വീണു മരിച്ചതിന്റെ മനോവിഷമം; ഇടുക്കിയിൽ ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

ഇടുക്കി കട്ടപ്പന വെള്ളയാംകുടിയിൽ കുടുംബ ദുരന്തത്തെ തുടർന്ന് 36കാരൻ ജീവനൊടുക്കി. ഏതാനും ദിവസം മുൻപ് ഭാര്യ മരിച്ചിരുന്നു. സംഭവത്തിൽ 4 കുട്ടികൾ...

Read More >>
 ഗ്രൂപ്പ് ഡിലീറ്റ് ചെയ്യടാ ...: കാലുകൊണ്ട് കഴുത്തുഞെരിച്ചു, ശ്വാസം കിട്ടാതെ പിടഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥി; തിരുവനന്തപുരത്ത് ക്രൂരമായ റാ​ഗിങ്

Jul 14, 2026 12:35 PM

ഗ്രൂപ്പ് ഡിലീറ്റ് ചെയ്യടാ ...: കാലുകൊണ്ട് കഴുത്തുഞെരിച്ചു, ശ്വാസം കിട്ടാതെ പിടഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥി; തിരുവനന്തപുരത്ത് ക്രൂരമായ റാ​ഗിങ്

കൊടുവഴന്നൂർ എച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ പ്ലസ് ടു വിദ്യാർത്ഥികളുടെ ആക്രമണം. സോഷ്യൽ മീഡിയ ഗ്രൂപ്പിന്റെ പേരിൽ തർക്കം, കഴുത്ത്...

Read More >>
'നൂറുവട്ടം ക്ഷമ ചോദിക്കാൻ തയ്യാറാണ്, കുട്ടിയുടെ ചെവിയിൽ പിടിച്ചത് തമാശരൂപേണ, സംവാദങ്ങളിൽ സദസ്സിനെ ഉൾപ്പെടുത്തുന്നത് എന്റെ ശൈലി'- കെ.ടി. ജലീൽ

Jul 14, 2026 12:07 PM

'നൂറുവട്ടം ക്ഷമ ചോദിക്കാൻ തയ്യാറാണ്, കുട്ടിയുടെ ചെവിയിൽ പിടിച്ചത് തമാശരൂപേണ, സംവാദങ്ങളിൽ സദസ്സിനെ ഉൾപ്പെടുത്തുന്നത് എന്റെ ശൈലി'- കെ.ടി. ജലീൽ

മണ്ണാർക്കാട് സംഭവത്തിൽ കെ.ടി ജലീലിന്റെ വിശദീകരണം. കുട്ടികളെ വേദനിപ്പിച്ചില്ല. അധ്യാപകനെന്ന നിലയിൽ സംവദിച്ചതാണ്. ആവശ്യമെങ്കിൽ ക്ഷമ...

Read More >>
ചരിത്രം കുറിച്ച് ബിജെപി കൗൺസിലർ; 'ഈശ്വര നാമത്തിൽ' വിയ്യൂർ ജയിലിൽ വെച്ച് ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു

Jul 14, 2026 11:23 AM

ചരിത്രം കുറിച്ച് ബിജെപി കൗൺസിലർ; 'ഈശ്വര നാമത്തിൽ' വിയ്യൂർ ജയിലിൽ വെച്ച് ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു

കാപ്പ കേസിൽ വിയ്യൂർ ജയിലിലുള്ള ബിജെപി കൗൺസിലർ ആർ സുഗതൻ ഹൈക്കോടതി അനുമതിയോടെ സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്ത് ഇതാദ്യ...

Read More >>
കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

Jul 14, 2026 11:18 AM

കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂർ പൈസക്കരിയിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി സജി മരിച്ചു. തേങ്ങയിടുന്നതിനിടെ കടന്നൽ കൂട്ടിൽ നിന്നാണ്...

Read More >>
Top Stories

News Roundup