#Kannur News #Bee Sting #Coconut Climber #Payyavoor
കണ്ണൂർ: (https://truevisionnews.com/) കണ്ണൂരിൽ തെങ്ങ് കയറ്റുന്നതിനിടെ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടുന്നതിനായി സജി തെങ്ങിൽ കയറിയതായിരുന്നു. ഈ സമയത്താണ് കടന്നൽ കൂട്ടത്തിൽ നിന്ന് കുത്തേറ്റത്. കടന്നലുകളുടെ കുത്തേറ്റ സജി ഗുരുതരാവസ്ഥയിലായി. വിവരം അറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തി സജിയെ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചു.
ആദ്യം പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, നില അതീവ ഗുരുതരമായതിനെ തുടർന്ന് കണ്ണൂരിലെ എകെജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഇന്ന് സജി മരണത്തിന് കീഴടങ്ങി.
കടന്നൽ കുത്തേറ്റാൽ ആദ്യം ചെയ്യേണ്ടത്
1. വിഷസൂചി നീക്കം ചെയ്യുക:
കടന്നലിന്റെ കുത്തേറ്റ ഉടൻ തന്നെ ആ ഭാഗത്ത് വിഷസൂചി ബാക്കിയുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കിൽ, ഒരു കാർഡ് ഉപയോഗിച്ചോ നഖം കൊണ്ടോ സാവധാനം അത് പുറത്തെടുക്കാൻ ശ്രമിക്കുക. ട്വീസർ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്, കാരണം അത് സൂചി കൂടുതൽ ഉള്ളിലേക്ക് തള്ളാൻ സാധ്യതയുണ്ട്.
2. മുറിവ് വൃത്തിയാക്കുക:
കുത്തേറ്റ ഭാഗത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് കടന്നൽ കുത്തേറ്റ ഭാഗം നന്നായി കഴുകുക. ഇത് അണുബാധ തടയാൻ സഹായിക്കും.
3. തണുപ്പിക്കുക :
ഐസ് പാക്കുകൾ അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ മുക്കിയ തുണി ഉപയോഗിച്ച് കുത്തേറ്റ ഭാഗത്ത് 10-15 മിനിറ്റ് വെക്കുക. ഇത് നീര് വരുന്നത് കുറയ്ക്കാൻ സഹായിക്കും.
4. ആന്റി അലർജി മരുന്ന്:
അലർജി സംബന്ധമായ അസ്വസ്ഥതകൾ (ചൊറിച്ചിൽ, തടിപ്പ്) കുറയ്ക്കാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആന്റിഹിസ്റ്റമിൻ മരുന്നുകൾ കഴിക്കാവുന്നതാണ്.
Content Highlight: Bee Sting Kills Coconut Climber In Kannur Saji Dies


































