ഗ്രൂപ്പ് ഡിലീറ്റ് ചെയ്യടാ ...: കാലുകൊണ്ട് കഴുത്തുഞെരിച്ചു, ശ്വാസം കിട്ടാതെ പിടഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥി; തിരുവനന്തപുരത്ത് ക്രൂരമായ റാ​ഗിങ്

 ഗ്രൂപ്പ് ഡിലീറ്റ് ചെയ്യടാ ...: കാലുകൊണ്ട് കഴുത്തുഞെരിച്ചു, ശ്വാസം കിട്ടാതെ പിടഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥി; തിരുവനന്തപുരത്ത് ക്രൂരമായ റാ​ഗിങ്
2026-07-14T12:35:00 | By Susmitha Surendran
#Koduvazhannoor HSS #School Ragging #Thiruvananthapuram News #Student Attack #Nedumangad Police

തിരുവനന്തപുരം: (https://truevisionnews.com/) കൊടുവഴന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിംഗ്. പ്ലസ് ടു വിദ്യാർത്ഥികളാണ് സഹപാഠിയെ മർദ്ദിച്ചതും ശ്വാസംമുട്ടിച്ചതും. സംഭവത്തിൽ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ നഗരൂർ പോലീസിൽ പരാതി നൽകി.

തിങ്കളാഴ്ച വൈകുന്നേരമാണ് ക്രൂരമായ സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർത്ഥി സ്വന്തം ബാച്ചിനായി സോഷ്യൽ മീഡിയയിൽ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഇത് ഡിലീറ്റ് ചെയ്യണമെന്ന് സീനിയർ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടെന്നും, ഇതിനെത്തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് പ്രാഥമിക വിവരം.

ക്ലാസ് കഴിഞ്ഞ് മടങ്ങവെ സീനിയർ വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ പ്ലസ് ടു വിദ്യാർത്ഥികളിലൊരാൾ പ്ലസ് വൺ വിദ്യാർത്ഥിയുടെ കഴുത്ത് കാലുകൊണ്ട് ഞെരുക്കി ശ്വാസംമുട്ടിച്ചു.

വിദ്യാർത്ഥി ശ്വാസം കിട്ടാതെ പിടയുന്ന ദൃശ്യങ്ങൾ അക്രമിസംഘം തന്നെ മൊബൈലിൽ പകർത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ സ്കൂൾ അധികൃതരിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.

അതേസമയം റാഗിംഗ് നിയമവിരുദ്ധവും ഗുരുതരമായ കുറ്റകൃത്യവുമാണ്. കേരളത്തിൽ റാഗിംഗിനെതിരെ കർശനമായ നിയമനടപടികളാണുള്ളത്. കേരള പ്രൊഹിബിഷൻ ഓഫ് റാഗിംഗ് ആക്റ്റ്, 1998 പ്രകാരമാണ് ഇതിന് ശിക്ഷ നൽകുന്നത്.

1. ശിക്ഷാ നടപടികൾ

തടവുശിക്ഷ: റാഗിംഗിൽ ഏർപ്പെടുന്ന ഏതൊരാൾക്കും രണ്ടു വർഷം വരെ തടവുശിക്ഷയും, 10,000 രൂപ വരെ പിഴയും ലഭിക്കാം.

സ്ഥാപനത്തിൽ നിന്നുള്ള പുറത്താക്കൽ: റാഗിംഗ് കുറ്റം തെളിയിക്കപ്പെട്ട വിദ്യാർഥിയെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ഉടൻ സ്ഥാപനത്തിൽ നിന്നും പുറത്താക്കും. അങ്ങനെ പുറത്താക്കപ്പെടുന്ന വിദ്യാർഥിക്ക് അടുത്ത മൂന്ന് വർഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം ലഭിക്കില്ല.

സസ്പെൻഷൻ: റാഗിംഗ് സംബന്ധിച്ച പരാതി ലഭിച്ചാൽ അന്വേഷണം പൂർത്തിയാകുന്നത് വരെ ആരോപണവിധേയനായ വിദ്യാർഥിയെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് സസ്പെൻഡ് ചെയ്യേണ്ടതാണ്.

2. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം

റാഗിംഗ് തടയുന്നതിൽ വീഴ്ച വരുത്തുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്കെതിരെയും നടപടിയുണ്ടാകും.

ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതാത് സ്ഥാപന മേധാവികൾ അടിയന്തരമായി പോലീസിൽ പരാതി നൽകേണ്ടതുണ്ട്.

3. ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരമുള്ള നടപടികൾ

റാഗിംഗ് നിയമത്തിന് പുറമെ, അക്രമത്തിന്റെ ഗൗരവം അനുസരിച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (നിലവിൽ ഭാരതീയ ന്യായ സംഹിത - BNS) വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുക്കാറുണ്ട്:

Content Highlight: Kerala School Ragging Plus One Student Attacked In Thiruvananthapuram

#Koduvazhannoor HSS #School Ragging #Thiruvananthapuram News #Student Attack #Nedumangad Police

Next TV

Related Stories
വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യത്തിൽ വ്യാഴാഴ്ച വിധി

Jul 14, 2026 02:18 PM

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യത്തിൽ വ്യാഴാഴ്ച വിധി

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യഹർജിയിൽ വ്യാഴാഴ്ച വിധി. ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന...

Read More >>
അവളില്ലാതെ ഞാനില്ല ....: ഭാര്യ കിണറ്റിൽ വീണു മരിച്ചതിന്റെ മനോവിഷമം; ഇടുക്കിയിൽ ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

Jul 14, 2026 01:58 PM

അവളില്ലാതെ ഞാനില്ല ....: ഭാര്യ കിണറ്റിൽ വീണു മരിച്ചതിന്റെ മനോവിഷമം; ഇടുക്കിയിൽ ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

ഇടുക്കി കട്ടപ്പന വെള്ളയാംകുടിയിൽ കുടുംബ ദുരന്തത്തെ തുടർന്ന് 36കാരൻ ജീവനൊടുക്കി. ഏതാനും ദിവസം മുൻപ് ഭാര്യ മരിച്ചിരുന്നു. സംഭവത്തിൽ 4 കുട്ടികൾ...

Read More >>
'അവൻ തന്നെ ചെയ്തതാ സാറേ, എന്റെ കൊച്ച് സ്വയം മരിക്കില്ല'; ഷെഹനയുടെ മരണം  കൊലപാതകമെന്ന് ആരോപിച്ച് കുടുംബം

Jul 14, 2026 01:02 PM

'അവൻ തന്നെ ചെയ്തതാ സാറേ, എന്റെ കൊച്ച് സ്വയം മരിക്കില്ല'; ഷെഹനയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം

അടൂർ കോട്ടമുറിയിൽ 31കാരി ഷെഹനയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവസമയം ഉണ്ടായിരുന്ന ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

Read More >>
'നൂറുവട്ടം ക്ഷമ ചോദിക്കാൻ തയ്യാറാണ്, കുട്ടിയുടെ ചെവിയിൽ പിടിച്ചത് തമാശരൂപേണ, സംവാദങ്ങളിൽ സദസ്സിനെ ഉൾപ്പെടുത്തുന്നത് എന്റെ ശൈലി'- കെ.ടി. ജലീൽ

Jul 14, 2026 12:07 PM

'നൂറുവട്ടം ക്ഷമ ചോദിക്കാൻ തയ്യാറാണ്, കുട്ടിയുടെ ചെവിയിൽ പിടിച്ചത് തമാശരൂപേണ, സംവാദങ്ങളിൽ സദസ്സിനെ ഉൾപ്പെടുത്തുന്നത് എന്റെ ശൈലി'- കെ.ടി. ജലീൽ

മണ്ണാർക്കാട് സംഭവത്തിൽ കെ.ടി ജലീലിന്റെ വിശദീകരണം. കുട്ടികളെ വേദനിപ്പിച്ചില്ല. അധ്യാപകനെന്ന നിലയിൽ സംവദിച്ചതാണ്. ആവശ്യമെങ്കിൽ ക്ഷമ...

Read More >>
ചരിത്രം കുറിച്ച് ബിജെപി കൗൺസിലർ; 'ഈശ്വര നാമത്തിൽ' വിയ്യൂർ ജയിലിൽ വെച്ച് ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു

Jul 14, 2026 11:23 AM

ചരിത്രം കുറിച്ച് ബിജെപി കൗൺസിലർ; 'ഈശ്വര നാമത്തിൽ' വിയ്യൂർ ജയിലിൽ വെച്ച് ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു

കാപ്പ കേസിൽ വിയ്യൂർ ജയിലിലുള്ള ബിജെപി കൗൺസിലർ ആർ സുഗതൻ ഹൈക്കോടതി അനുമതിയോടെ സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്ത് ഇതാദ്യ...

Read More >>
കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

Jul 14, 2026 11:18 AM

കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂർ പൈസക്കരിയിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി സജി മരിച്ചു. തേങ്ങയിടുന്നതിനിടെ കടന്നൽ കൂട്ടിൽ നിന്നാണ്...

Read More >>
Top Stories

News Roundup