ലൈഫ് മിഷൻ കോഴക്കേസ്: സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു, കുറ്റപത്രം ഉടൻ

ലൈഫ് മിഷൻ കോഴക്കേസ്: സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു, കുറ്റപത്രം ഉടൻ
2026-07-14T15:05:00 | By VIPIN P V
#Life Mission Case #Swapna Suresh #Vigilance #Kerala News

തിരുവനന്തപുരം: ( www.truevisionnews.com ) ലൈഫ് മിഷൻ കോഴക്കേസിൽ നിർണായക നീക്കവുമായി വിജിലൻസ്. കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു. മുട്ടത്തറയിലെ വിജിലൻസ് ഓഫീസിൽ ഹാജരായ സ്വപ്നയെ ഒരു മണിക്കൂറിലേറെ നേരം ചോദ്യം ചെയ്തു. കേസന്വേഷണത്തിന്റെ ഭാഗമായാണ് ഹാജരായതെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് വൻ തുക കൈക്കൂലി വാഗ്ദാനം ചെയ്തെന്ന കേസിലാണ് വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നത്.  കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും നിലവിലുള്ള മൊഴികൾ പരിശോധിക്കുന്നതിനുമായാണ് പ്രതികളെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്.

2019-ൽ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിൽ കരാർ നേടിയ കമ്പനിയിൽ നിന്ന് കമ്മീഷൻ ആവശ്യപ്പെട്ടെന്നാണ് കേസ്. കേസിൽ സ്വപ്ന സുരേഷ് രണ്ടാം പ്രതിയാണ്. വിജിലൻസ് നേരത്തെ നൽകിയ എഫ്ഐആറിൽ സ്വപ്നയുൾപ്പെടെ നാല് പേരാണ് പ്രതികൾ.

കുറ്റപത്രം സമർപ്പിക്കാനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ് വിജിലൻസ് ഇപ്പോൾ. ഇതിന്റെ ഭാഗമായി പ്രധാന പ്രതികളിൽ നിന്ന് കൂടുതൽ തെളിവുകളും വിവരങ്ങളും ശേഖരിക്കുകയാണ് അന്വേഷണ സംഘം. കേസിൽ ഉടൻ കോടതിയിൽ കുറ്റപത്രം നൽകുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന സൂചന.

Content Highlight: Life Mission Bribery Case: Swapna Suresh Questioned by Vigilance Ahead of Chargesheet

#Life Mission Case #Swapna Suresh #Vigilance #Kerala News

Next TV

Related Stories
രോഗികൾ എത്തുന്നിടത്ത് ആയുധം... ! മഞ്ചേരി മെഡിക്കൽ കോളേജ് വാനിൽ വടിവാൾ കണ്ടെത്തി, പിന്നില്‍ ആരെന്നറിയാൻ അന്വേഷണം

Jul 14, 2026 04:05 PM

രോഗികൾ എത്തുന്നിടത്ത് ആയുധം... ! മഞ്ചേരി മെഡിക്കൽ കോളേജ് വാനിൽ വടിവാൾ കണ്ടെത്തി, പിന്നില്‍ ആരെന്നറിയാൻ അന്വേഷണം

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിലെ മിനി വാനിൽ നിന്ന് 48 സെ.മീ വടിവാൾ കണ്ടെടുത്തു. വർഷങ്ങളായി ഉപേക്ഷിച്ച വാഹനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ച...

Read More >>
 കാമ കണ്ണ് ....!  ട്യൂഷന് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: പരാതിപ്പെട്ടതിന് വീട്ടിലെത്തി ഭീഷണി; 49 കാരൻ അറസ്റ്റിൽ

Jul 14, 2026 03:55 PM

കാമ കണ്ണ് ....! ട്യൂഷന് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: പരാതിപ്പെട്ടതിന് വീട്ടിലെത്തി ഭീഷണി; 49 കാരൻ അറസ്റ്റിൽ

കൊല്ലം പൂയപ്പള്ളിയിൽ ട്യൂഷന് പോയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ശ്രീകുമാർ അറസ്റ്റിൽ. ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് രണ്ടാമത്തെ...

Read More >>
പൊന്നിനേക്കാൾ തിളക്കം ഈ മനസ്സിന്; കളഞ്ഞുകിട്ടിയ മൂന്നര പവൻ സ്വർണമാല തിരികെ നൽകി സെക്യൂരിറ്റി ജീവനക്കാരൻ

Jul 14, 2026 03:53 PM

പൊന്നിനേക്കാൾ തിളക്കം ഈ മനസ്സിന്; കളഞ്ഞുകിട്ടിയ മൂന്നര പവൻ സ്വർണമാല തിരികെ നൽകി സെക്യൂരിറ്റി ജീവനക്കാരൻ

കുളക്കട ജിഎച്ച്എസ്എസിന് മുന്നിൽ കളഞ്ഞുകിട്ടിയ മൂന്നര പവൻ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി സെക്യൂരിറ്റി ജീവനക്കാരൻ സുധാകരൻ നായർ. പുത്തൂർ...

Read More >>
എവിടെയും പോയിട്ടില്ല തിരിച്ചുവരുന്നുണ്ട്! കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

Jul 14, 2026 03:48 PM

എവിടെയും പോയിട്ടില്ല തിരിച്ചുവരുന്നുണ്ട്! കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

വടക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കേരളത്തിൽ ജൂലൈ 14 മുതൽ 18 വരെ മഴയ്ക്ക്...

Read More >>
 കോഴിക്കോട് കൊയിലാണ്ടി ബൈപ്പാസില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലിരുന്ന യുവതി മരിച്ചു

Jul 14, 2026 03:46 PM

കോഴിക്കോട് കൊയിലാണ്ടി ബൈപ്പാസില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലിരുന്ന യുവതി മരിച്ചു

കൊയിലാണ്ടി നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിക്കോടി സ്വദേശിനി തീര്‍ഥ(23)...

Read More >>
 എവിടെ ചെന്ന് ഒളിച്ചാലും പിടിക്കും ....: മോഷണശ്രമത്തിനിടെ ലൈംഗികാതിക്രമം; പെരുമ്പാവൂരിൽ യുവതിയെ ആക്രമിച്ച പ്രതി പിടിയിൽ

Jul 14, 2026 03:43 PM

എവിടെ ചെന്ന് ഒളിച്ചാലും പിടിക്കും ....: മോഷണശ്രമത്തിനിടെ ലൈംഗികാതിക്രമം; പെരുമ്പാവൂരിൽ യുവതിയെ ആക്രമിച്ച പ്രതി പിടിയിൽ

പെരുമ്പാവൂരിൽ വീട് കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ നെല്ലിക്കുഴി സ്വദേശി എബിൻ ടോമി അറസ്റ്റിൽ. മോഷണത്തിനിടെ നടത്തിയ അതിക്രമം....

Read More >>
Top Stories

News Roundup