(https://moviemax.in/)ബിഗ് ബോസിലൂടെ മലയാളിക്ക് സുപരിചിതയായ സംരംഭകയും ഫാഷൻ ഡിസൈനറുമായ ശോഭ വിശ്വനാഥ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു. 2021-ൽ തന്റെ സ്ഥാപനമായ 'വീവേഴ്‌സ് വില്ലേജിൽ' നിന്ന് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ചാണ് 'തമ്മിൽ തമ്മിൽ' എന്ന പരിപാടിയിലൂടെ ശോഭ വെളിപ്പെടുത്തിയത്.
തന്റെ വിവാഹമോചന കേസ് നടക്കുന്ന സമയത്ത് വന്ന ഒരു വിവാഹാഭ്യർത്ഥന നിരസിച്ചതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് ശോഭ പറയുന്നു. ലോർഡ്‌സ് ആശുപത്രി മുൻ എം.ഡി ഹരീഷ് ഹരിദാസ് ആയിരുന്നു ഇതിന് പിന്നിലെന്നും ഇയാൾ മുൻ ജീവനക്കാരുടെ സഹായത്തോടെ തന്നെ കുടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ശോഭ വെളിപ്പെടുത്തി.
സ്വന്തം അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന കെയർ ടേക്കറായ ജീവനക്കാരി വെറും പതിനായിരം രൂപയ്ക്ക് വേണ്ടിയാണ് ചതിക്ക് കൂട്ടുനിന്നത്. മുൻ ജീവനക്കാരനാണ് സ്ഥാപനത്തിനുള്ളിൽ കഞ്ചാവ് എത്തിച്ചത്.
മഫ്തിയിലെത്തിയ ഉദ്യോഗസ്ഥർ മോശമായാണ് പെരുമാറിയതെന്നും താൻ കഞ്ചാവ് എടുത്തു നൽകി എന്ന രീതിയിലുള്ള വ്യാജ എഫ്.ഐ.ആർ ആണ് തയ്യാറാക്കിയതെന്നും ശോഭ ആരോപിക്കുന്നു. മുപ്പതോളം പോലീസുകാർ വളഞ്ഞ ആ സമയത്ത് തന്റെ മാതാപിതാക്കളുടെ ആരോഗ്യത്തെക്കുറിച്ചായിരുന്നു പ്രധാന ആശങ്കയെന്നും താരം ഓർത്തെടുത്തു.
ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീയെന്ന നിലയിൽ നേരിട്ട വലിയ പ്രതിസന്ധിയായിരുന്നു ഇത്. എന്നാൽ ആത്മഹത്യയുടെ വക്കിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങി വന്ന വ്യക്തി എന്ന നിലയിൽ ഈ ചതിക്കെതിരെ പോരാടാൻ തീരുമാനിച്ചു. തുടർന്ന് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യഥാർത്ഥ പ്രതികൾ വലയിലായത്.
Shobha Vishwanath, cannabis case,


































.jpg)