(https://moviemax.in/)അഭിനയത്തിന് പുറമെ കായികം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലും സജീവമായ താരം വിവേക് ഗോപൻ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ തുറന്നുപറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ അചഞ്ചലമായ വിശ്വാസവും ആരാധനയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മോദി തനിക്ക് ഒരു 'കാണപ്പെട്ട ദൈവം' പോലെയാണെന്ന് വിവേക് വിശേഷിപ്പിച്ചു. 'മൂവി വേൾഡ് ഒറിജിനൽസ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
നരേന്ദ്ര മോദിയുടെ ജീവിതശൈലിയും അദ്ദേഹം രാജ്യത്തിനായി ചെയ്യുന്ന കാര്യങ്ങളും തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ദൈവം ഭൂമിയിലേക്ക് വന്നാൽ എങ്ങനെയിരിക്കുമോ, അതുപോലെയാണ് തനിക്ക് അദ്ദേഹത്തെ തോന്നുന്നതെന്ന് വിവേക് പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല രാഷ്ട്രീയക്കാരും സ്വന്തം നേട്ടത്തിനായി പ്രവർത്തിക്കുമ്പോൾ, രാജ്യത്തിനുവേണ്ടി മാത്രം ജീവിക്കുന്ന വ്യക്തിയാണ് മോദി. സ്വന്തമായി ഒരു വീട് പോലും അദ്ദേഹത്തിനില്ല എന്ന വസ്തുത തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്ന് താരം പറഞ്ഞു.
മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്ക് ചേരുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ലെന്ന് താരം ഉറപ്പിച്ചു പറഞ്ഞു. ബിജെപിയിൽ തന്നെ ഉറച്ചുനിൽക്കുമെന്നും മോദിയോടുള്ള തന്റെ സ്നേഹം അത്രമേൽ ആഴത്തിലുള്ളതാണെന്നും വിവേക് വ്യക്തമാക്കി.
'പരസ്പരം' എന്ന സീരിയലിലെ സൂരജ് എന്ന കഥാപാത്രത്തിലൂടെയാണ് മലയാളി കുടുംബങ്ങളുടെ പ്രിയതാരമായി മാറിയത്.2021-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ചവറ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ചെറുപ്പം മുതൽക്കേ ആർ.എസ്.എസ് ശാഖകളിൽ പോയിരുന്ന താൻ ഒരു ബിജെപി അനുഭാവി ആണെന്ന് അദ്ദേഹം മുൻപേ വ്യക്തമാക്കിയിട്ടുണ്ട്.
മികച്ചൊരു ക്രിക്കറ്റ് താരം കൂടിയായ വിവേക്, സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലും (CCL) സജീവമാണ്.
Vivek Gopan clarifies political stance on Narendra Modi as 'my visible god'



































