(https://moviemax.in/)സൈജു കുറുപ്പ് പോലീസ് യൂണിഫോമിലെത്തുന്ന 'ആരം' എന്ന ചിത്രത്തിന്റെ ആകർഷകമായ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ത്രില്ലർ പ്രേമികളെ ആവേശത്തിലാക്കുന്ന രീതിയിലാണ് പോസ്റ്റർ അണിയറപ്രവർത്തകർ തയ്യാറാക്കിയിരിക്കുന്നത്.
'ഇരവുകളിൽ മറയുവതാരോ... പെരുമഴയിൽ തിരയിവുതാരേ...' എന്ന ഗാനത്തിന്റെ അകമ്പടിയോടെ എത്തിയിരിക്കുന്ന മോഷൻ പോസ്റ്റർ ഒരു ക്രൈം ത്രില്ലറാണ് ചിത്രമെന്ന സൂചന നൽകുന്നതാണ്.
ജുനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന ചിത്രം ശ്രദ്ധേയ പരസ്യചിത്ര സംവിധായകനായ രജീഷ് പരമേശ്വരൻ സംവിധാനം നിർവ്വഹിക്കുന്നു. സിദ്ദിഖ്, അസ്‌കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ് പ്രഭാകർ, ഗോകുലൻ, മനോജ് കെ.യു, വിനോദ് കെടാമംഗലം, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ്, ഹരിത്, അപ്പുണ്ണി ശശി എന്നിവർ മറ്റുപ്രധാനകഥാപാത്രങ്ങളായെത്തുന്നു. ജുനൈസ് ബാബു ഗുഡ് ഹോപ്പ് ആണ് നിർമാണവും വിതരണവും. വിഷ്ണു രാമചന്ദ്രനാണ് കഥ- തിരക്കഥ- സംഭാഷണം ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം: ജിത്തു ദാമോദർ, എഡിറ്റർ: വി. സാജൻ, സംഗീതം: രോഹിത് ഗോപാലകൃഷണൻ, പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ള, പ്രൊഡക്ഷൻ കൺട്രോളർ: നികേഷ് നാരായണൻ, കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: മനോജ് കിരൺ രാജ്, ഗാനരചന: കൈതപ്രം, ജിസ് ജോയ്, ജോപോൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബിൻ കൃഷ്ണ, സ്റ്റണ്ട്‌സ്: റോബിൻ ടോം, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, സ്റ്റിൽസ്: സിബി ചീരൻ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാൻസിറ്റി, പബ്ലിസിറ്റി ഡിസൈൻ: മാമി ജോ, പിആർഒ: ആതിര ദിൽജിത്ത്.
Saiju Kurup in a police role; 'Aaram' motion poster out


































