ഫാമിലി എന്റെർറ്റൈനർ 'സുഖമാണോ സുഖമാണ് ' ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി

ഫാമിലി എന്റെർറ്റൈനർ 'സുഖമാണോ സുഖമാണ് ' ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി
Jan 27, 2026 09:42 AM | By Roshni Kunhikrishnan

(https://moviemax.in/)മാത്യൂ തോമസും ദേവികാ സഞ്ജയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സുഖമാണോ സുഖമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായി. പ്രായഭേദമന്യേ കുടുംബ സമേതം തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന ചിത്രമായിരിക്കും സുഖമാണോ സുഖമാണ് ട്രെയ്‌ലർ ഉറപ്പ് നൽകുന്നു.

ചിത്രം ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്കെത്തുന്നു. അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ജഗദീഷ്, സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍,ജിബിന്‍ ഗോപിനാഥ്, അബിന്‍ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ്.

ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം പ്ലോട്ട് പിക്‌ചേഴ്‌സ് ആണ്. ലൂസിഫര്‍ മ്യൂസികിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്.

സുഖമാണോ സുഖമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഡി ഓ പി : ടോബിന്‍ തോമസ്, എഡിറ്റര്‍ : അപ്പു ഭട്ടതിരി, മ്യൂസിക് : നിപിന്‍ ബെസെന്റ്, കോ പ്രൊഡ്യൂസര്‍: ഗരിമ വോഹ്ര,അസ്സോസിയേറ്റ് പ്രൊഡ്യൂസര്‍ : അര്‍ച്ചിത് ഗോയല്‍, ഹെഡ് ഓഫ് പ്രൊഡക്ഷന്‍സ് : രാകേന്ത് പൈ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിനു പി. കെ, സൗണ്ട് ഡിസൈന്‍ : കിഷന്‍ സപ്ത, സൗണ്ട് മിക്‌സിങ് : ഹരി പിഷാരടി, ആര്‍ട്ട് ഡയറക്റ്റര്‍ : ബോബന്‍ കിഷോര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : സുഹൈല്‍ എം, വസ്ത്രാലങ്കാരം : ഷിനു ഉഷസ്, മേക്കപ്പ് : സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ് : ലിജു പ്രഭാകര്‍, കാസ്റ്റിങ് : കാസ്റ്റ് മി പെര്‍ഫെക്റ്റ്, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍ : മാക്ഗുഫിന്‍, പി ആര്‍ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖര്‍.


The trailer of the family entertainer

Next TV

Related Stories
'മുടി മൊട്ടയടിച്ചു, ഫൈറ്റ് ചെയ്തു; പക്ഷേ സിനിമ വന്നപ്പോൾ സ്ക്രീനിൽ ഞാനില്ലായിരുന്നു'; ആദ്യ സിനിമയിലെ വേദനിക്കുന്ന ഓർമ്മകളുമായി ഗിന്നസ് പക്രു

Jan 27, 2026 10:38 AM

'മുടി മൊട്ടയടിച്ചു, ഫൈറ്റ് ചെയ്തു; പക്ഷേ സിനിമ വന്നപ്പോൾ സ്ക്രീനിൽ ഞാനില്ലായിരുന്നു'; ആദ്യ സിനിമയിലെ വേദനിക്കുന്ന ഓർമ്മകളുമായി ഗിന്നസ് പക്രു

'മുടി മൊട്ടയടിച്ചു, ഫൈറ്റ് ചെയ്തു; പക്ഷേ സിനിമ വന്നപ്പോൾ സ്ക്രീനിൽ ഞാനില്ലായിരുന്നു'; ആദ്യ സിനിമയിലെ വേദനിക്കുന്ന ഓർമ്മകളുമായി ഗിന്നസ്...

Read More >>
രജിഷയുടെ ബോൾഡ് ലുക്ക്; നിലപാട് മാറ്റമോ? 'മസ്തിഷ്ക മരണ'ത്തിലെ ഗാനം ചർച്ചയാകുന്നു

Jan 27, 2026 10:04 AM

രജിഷയുടെ ബോൾഡ് ലുക്ക്; നിലപാട് മാറ്റമോ? 'മസ്തിഷ്ക മരണ'ത്തിലെ ഗാനം ചർച്ചയാകുന്നു

രജിഷയുടെ ബോൾഡ് ലുക്ക്; നിലപാട് മാറ്റമോ? 'മസ്തിഷ്ക മരണ'ത്തിലെ ഗാനം...

Read More >>
സൂപ്പർ സ്‌പൈ ത്രില്ലർ 'പേട്രിയറ്റ്' താരങ്ങൾ, വരുന്നത് മലയാള സിനിമയിലെ സൂപ്പർ മെഗാ കൊളാബ് !

Jan 26, 2026 12:34 PM

സൂപ്പർ സ്‌പൈ ത്രില്ലർ 'പേട്രിയറ്റ്' താരങ്ങൾ, വരുന്നത് മലയാള സിനിമയിലെ സൂപ്പർ മെഗാ കൊളാബ് !

സൂപ്പർ സ്‌പൈ ത്രില്ലർ "പേട്രിയറ്റ്" താരങ്ങൾ , വരുന്നത് മലയാള സിനിമയിലെ സൂപ്പർ മെഗാ കൊളാബ്...

Read More >>
'ഈ പുരസ്കാരത്തിന് ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ'; അവാർഡ് വേദിയിൽ അച്ഛനെ ചേർത്തുപിടിച്ച് വേടൻ

Jan 26, 2026 11:21 AM

'ഈ പുരസ്കാരത്തിന് ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ'; അവാർഡ് വേദിയിൽ അച്ഛനെ ചേർത്തുപിടിച്ച് വേടൻ

'ഈ പുരസ്കാരത്തിന് ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ'; അവാർഡ് വേദിയിൽ അച്ഛനെ ചേർത്തുപിടിച്ച്...

Read More >>
ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ

Jan 24, 2026 08:11 PM

ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ "കൊടുമുടി കയറെടാ" ഗാനം റിലീസായി

ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ "കൊടുമുടി കയറെടാ" ഗാനം...

Read More >>
Top Stories










News Roundup