(https://moviemax.in/) സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിലെ സീറ്റ് ക്രമീകരണത്തെ വിമർശിച്ച് നടി അഹാന കൃഷ്ണ. പുരസ്‌കാരത്തിന് അർഹരായ വനിത ജേതാക്കൾ പിൻനിരയിലാണ് എന്നുള്ളത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്ന് അഹാന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
പുരസ്കാര ജേതാക്കൾക്കായി ഒരുക്കിയിരുന്ന സീറ്റുകളിൽ പുരുഷന്മാർ മുൻനിരയിലും സ്ത്രീകൾ പിൻനിരയിലയുമാണ് ഉണ്ടായിരുന്നത്. ‘എല്ലാം വളരെ മികച്ചതായിരുന്നു, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തിൽ സന്തോഷിക്കുന്നു. എങ്കിലും, വിഡിയോ കണ്ടപ്പോൾ വിജയികളെ ഇരുത്തിയിരുന്ന രീതി മനസിൽ ചെറിയൊരു അസ്വസ്ഥതയുണ്ടാക്കി.
സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് യാദൃശ്ചികമാണോ? അവരിൽ പലരും തീർച്ചയായും മുൻനിരയിൽ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും പറയാതിരിക്കാനായില്ല.’ അഹാന സോഷ്യൽ മീഡിയയിൽ കുറിച്ചു.
Actress AhanaKrishna criticized the seating arrangement at the State Film Awards ceremony.


































