ലിംഗത്തിന്റെ ചിത്രം അയക്കുന്നവർക്ക് കാണികളുടെ കൈയടി; ചിരഞ്ജീവിക്കെതിരെ ആഞ്ഞടിച്ച് ചിന്മയി ശ്രീപാദ

ലിംഗത്തിന്റെ ചിത്രം അയക്കുന്നവർക്ക് കാണികളുടെ കൈയടി; ചിരഞ്ജീവിക്കെതിരെ ആഞ്ഞടിച്ച് ചിന്മയി ശ്രീപാദ
Jan 28, 2026 10:42 AM | By Anusree vc

(https://moviemax.in/) തെലുങ്ക് സിനിമയിൽ കാസ്റ്റിങ്ങ് കൗച്ച് നിലവിലില്ലെന്ന മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി ഗായിക ചിന്മയി ശ്രീപാദ. സിനിമയിൽ കാസ്റ്റിങ്ങ് കൗച്ച് വ്യാപകമായി നിലനിൽക്കുന്നുണ്ടെന്നും, 'സഹകരണം' എന്ന വാക്കിന് ഇൻഡസ്ട്രിയിൽ പലപ്പോഴും ലൈംഗികമായ അർത്ഥങ്ങളാണുള്ളതെന്നും ചിന്മയി തുറന്നടിച്ചു.

സ്ത്രീകൾ സ്ട്രിക്റ്റ് ആയി നിന്നാൽ ആരും മോശമായി പ്രവർത്തിക്കില്ലെന്നും തെലുങ്ക് സിനിമയിൽ കാസ്റ്റിങ്ങ് കൗച്ച് നിലനിൽക്കുന്നില്ലെന്നുമായിരുന്നു ചിരഞ്ജീവിയുടെ വാദം. തന്റെ പുതിയ ചിത്രത്തിൻറെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു ചിരഞ്ജീവി പ്രതികരിച്ചത്. ഇതിന് പിന്നാലെ ചിരഞ്ജീവി വേദിയിൽ വച്ച് പൂജ ഹെഗ്‌ഡെയെ അനുവാദമില്ലാതെ കെട്ടിപ്പിടിക്കുന്നു വീഡിയോയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

"കാസ്റ്റിങ് കൗച്ച് സിനിമയിൽ വ്യാപകമാണ്. പൂർണ്ണമായും സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ സ്ത്രീകൾക്ക് അവസരം നിഷേധിക്കപ്പെടുന്നു. സിനിമാ ഇൻഡസ്ട്രിയിൽ 'പൂർണ്ണ സഹകരണം' എന്നതിന് വേറെ അർഥമാണുള്ളത്. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച പശ്ചാലത്തിൽനിന്ന് വരുന്ന ഒരാൾക്ക് 'പ്രതിബദ്ധത' എന്നാൽ, 'പ്രൊഫഷണലിസം' എന്നാണ് മനസിലാവുക. ജോലിക്ക് കൃത്യമായി വരിക, കഴിവിൽ വിശ്വസിക്കുക എന്നാണെങ്കിൽ നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് അർഥം അവകാശമുണ്ടെന്ന് വിശ്വാസത്തിൽ പുരുഷന്മാർ തുടരുന്ന കാലത്തോളം പുരുഷന്മാർ സ്ത്രീകളിൽനിന്ന് ലൈംഗികസഹകരണം ആവശ്യപ്പെടുകയും പ്രതീക്ഷിക്കുകയും ചെയ്യും." ചിന്മയി പറയുന്നു.

ഒരു സംഗീതജ്ഞയെ സ്റ്റുഡിയോയിൽ ലൈംഗികമായ ആക്രമിക്കാൻ ശ്രമിച്ച ആളെ എനിക്കറിയാം. അയാളിൽനിന്ന് രക്ഷപ്പെടാനായി അവർക്ക് സൗണ്ട് ബൂത്തിൽ തുടരേണ്ടിവന്നു. പിന്നീട് മറ്റൊരു മുതിർന്ന വ്യക്തി വന്നാണ് അവളെ രക്ഷപ്പെടുത്തിയത്. അതിനുശേഷം അവർ ആ ജോലി ഉപേക്ഷിച്ചു. തനിക്ക് അവകാശമുണ്ടെന്ന തോന്നലിൽ മോശമായി പെരുമാറുന്ന, ലിംഗത്തിന്റെ ചിത്രങ്ങൾ അയയ്ക്കുന്ന, സെക്സ് ആവശ്യപ്പെടുന്ന ഈ ഗായകനെപ്പോലെയുള്ള സ്ഥിരം കുറ്റവാളികൾക്ക് യാതൊരു ഖേദവുമില്ലാതെ പ്രേക്ഷകർ പിന്തുണ നൽകുമെന്നും ചിന്മയി കൂട്ടിച്ചേർത്തു.


Audience applauds those who send pictures of lingam; Chinmayi Sreepada lashes out at Chiranjeevi

Next TV

Related Stories
വിജയ് ചിത്രം 'ജനനായകൻ' വീണ്ടും പ്രതിസന്ധിയിൽ; റിലീസ് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി

Jan 27, 2026 11:00 AM

വിജയ് ചിത്രം 'ജനനായകൻ' വീണ്ടും പ്രതിസന്ധിയിൽ; റിലീസ് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി

വിജയ് ചിത്രം 'ജനനായകൻ' വീണ്ടും പ്രതിസന്ധിയിൽ; റിലീസ് അനുമതി നിഷേധിച്ച് മദ്രാസ്...

Read More >>
കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ തിയേറ്ററുകളിലേക്ക്

Jan 21, 2026 02:28 PM

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ തിയേറ്ററുകളിലേക്ക്

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ...

Read More >>
'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

Jan 20, 2026 07:52 PM

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും...

Read More >>
ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്!

Jan 19, 2026 10:00 AM

ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്!

ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി...

Read More >>
Top Stories










News Roundup