(https://moviemax.in/) മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ 'ദൃശ്യം' പരമ്പരയുടെ മൂന്നാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ത്രില്ലർ സീരീസിലെ റാണിയെന്ന കഥാപാത്രത്തിലൂടെ മീന പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. 2021-ൽ ഒടിടി റിലീസായെത്തിയ 'ദൃശ്യം 2'-ലും മീന തന്റെ പ്രകടനം ആവർത്തിച്ചിരുന്നു.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 'ദൃശ്യം 3'-ന്റെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു. ഏപ്രിൽ 2-ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. എന്നാൽ ഇതിനേക്കാൾ ആരാധകരെ അമ്പരപ്പിക്കുന്നത് മറ്റൊരു വാർത്തയാണ്; ദൃശ്യം 3-ന് മുൻപായി ജീത്തു ജോസഫ്-മീന കൂട്ടുകെട്ടിൽ മറ്റൊരു ത്രില്ലർ ചിത്രം കൂടി പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. ജോർജുകുട്ടിയുടെയും റാണിയുടെയും തുടർച്ചയല്ലാത്ത, തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമായിരിക്കും ഈ ചിത്രമെന്നാണ് അറിയുന്നത്.
എന്നാല്‍ അതൊരു സിനിമയല്ല, സിരീസ് ആണെന്ന് മാത്രം. സംവിധാനവും ജീത്തു ജോസഫ് അല്ല. പക്ഷേ ഷോ റണ്ണര്‍ അദ്ദേഹമാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ എത്താനിരിക്കുന്ന റോസ്‍ലിന്‍ എന്ന സിരീസ് ആണ് അത്. സുമേഷ് നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന സിരീസിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സഞ്ജന ദീപു ടൈറ്റില്‍ റോളിലെത്തുന്ന സിരീസില്‍ മീനയ്ക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിനീത് ആണ്.
സഞ്ജന അവതരിപ്പിക്കുന്ന റോസ്‍ലിന്‍ എന്ന കൗമാരക്കാരി തുടര്‍ച്ചയായി ഒരു ദുസ്വപ്നം കാണുകയാണ്. ഒരു അപരിചിതന്‍ തന്നെ പിന്തുടരുന്നതായി ഉള്ളതാണ് അത്. തുടര്‍ന്ന് റോസ്‍ലിനും അവളുടെ കുടുംബവും കടന്നുപോകുന്ന സാഹചര്യങ്ങളിലൂടെയാണ് സിരീസിന്‍റെ കഥ വികസിക്കുന്നത്. ഹക്കിം ഷാ ആണ് സിരീസിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിന്‍റെ ഈ വര്‍ഷത്തെ ആദ്യ മലയാളം സിരീസ് ആയിരിക്കും ഇത്.
റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ സിരീസ് എത്തിയേക്കുമെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബറില്‍ നടത്തിയ സൗത്ത് അണ്‍ബൗണ്ട് പരിപാടിയില്‍ ജിയോ ഹോട്ട്സ്റ്റാര്‍ പ്രഖ്യാപിച്ച അഞ്ച് മലയാളം സിരീസുകളില്‍ രണ്ടാമത്തേതാണ് റോസ്‍ലിന്‍.
നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഫാര്‍മ നേരത്തെ എത്തിയിരുന്നു. കേരള ക്രൈം ഫയൽസ് സീസൺ 3, റഹ്‌മാന്‍ കേന്ദ്ര കഥാപാത്രമായ 1000 ബേബീസ് സീസൺ 2, മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അണലി എന്നിവയാണ് ജിയോ ഹോട്ട്സ്റ്റാറിന്‍റേതായി വരാനിരിക്കുന്ന മറ്റ് സീരിസുകൾ.
'Roslyn' arrives before George Kutty and Rani; Jeethu Joseph's new investigative thriller arouses curiosity


































